'അതിന്റെ പേരിൽ റോബിൻ കരഞ്ഞിട്ട് പോലുമുണ്ട്; യഥാർത്ഥ സ്നേഹം തിരിച്ചറിഞ്ഞത് അപ്പോൾ'; ആരതി
കൊച്ചി: ബിഗ് ബോസിൽ വെച്ച് സഹമത്സാർത്ഥിയായ ദിൽഷയോട് ഡോ റോബിൻ രാധാകൃഷ്ണൻ ഇഷ്ടം പറഞ്ഞിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം ഇരുവരും വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരുടേയും ആരാധകർ. എന്നാൽ ഷോയ്ക്ക് ശേഷം ഇരുവരും സൗഹൃദം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയായിരുന്നു റോബിൻ സംരഭകയുമായ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്. ആരതിയുമായുള്ള വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് റോബിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ദിൽഷയുമായി ഉണ്ടായിരുന്ന പ്രശ്നം കവർ അപ് ചെയ്യാനാണ് തന്നെ റോബിൻ സമീപിച്ചതെന്ന് പലരും പറഞ്ഞിരുന്നതായി തുറന്ന് പറയുകയാണ് ആരതി. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആരതിയുടെ പ്രതികരണം. റോബിനിൽ നിന്നും വീട്ടുകാരിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും അഭിമുഖത്തിൽ ആരതി വാചാലയായി.

'റോബിൻറെ മാതാപിതാക്കൾ തനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. റോബിനെക്കാൾ സ്നേഹ കൂടുതൽ ഉണ്ടെന്നും തമാശ രൂപേണ ആരതി പറഞ്ഞു. ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ അവർ എനിക്കൊപ്പം നിൽക്കും. ഒരിക്കൽ അതിന്റേ പേരിൽ റോബിൻ കരഞ്ഞിട്ട് പോലുമുണ്ട്. നിങ്ങനെന്താണ് എന്റെ കൂടെ നിൽക്കാത്തത് എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. റോബിൻ വളരെ സെൻസിറ്റീവാണ്'

'രണ്ട് പേരും ഒരുപാട് സ്വപ്നങ്ങൾ ഉള്ള ആളുകളാണ്. ഒരുപാട് ലക്ഷ്വറി വേണമെന്നല്ല, കഷ്ടപ്പെട്ട് ,ആരേയും ആശ്രയിക്കാതെ വന്നവരാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന പരിശ്രമത്തിനുള്ള ഫലം കിട്ടണമെന്ന് വളരെ അധികം ആഗ്രഹിക്കുന്നവരാണ്. റോബിൻ ചെയ്യുന്ന പല കാര്യങ്ങളും ഞാനും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജുലൈ 17 ന് ഞാൻ ഒരു വീഡിയോ ചെയ്ത് വെച്ചിരുന്നു. ഈ വർഷം ജുലൈ 17 ന് ജീവിതത്തിൽ എന്തോ സംഭവിക്കുമെന്ന്. 17 നാണ റോബിൻ എന്നെ പ്രെപ്പോസ് ചെയ്തത്'.

'ഞാൻ ഫ്യൂച്ചറിലേക്കുള്ള പല വീഡിയോയും ഇതുപോലെ എടത്ത് വെച്ചിട്ടുണ്ട്. നമ്മൾ അമിത് ആത്മവിശ്വാസം കാണിച്ചാലേ കാര്യമുള്ളൂ. കഴിഞ്ഞ ബിഗ് ബോസ് സീസൺ 3 നടക്കുമ്പോഴാണ് ഞാൻ സീസൺ 4 ലേക്ക് പോകുമെന്ന് പറഞ്ഞത്. അതിന്റെ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഓവർ കോൺഫിഡന്റ് അല്ലേ.ഒന്നുമില്ലാത്ത ഒരാളല്ലെ അങ്ങനെ പറഞ്ഞത്'.

'ചിലർ പറഞ്ഞിട്ടുണ്ടായിരുന്നു വേറൊരു കാരണം കവർ അപ് ചെയ്യാൻ വന്നത് കൊണ്ടാണ് റോബിൻ എന്റെടുത്തേക്ക് വന്നതെന്ന്. എന്നോട് ആദ്യം ഇഷ്ടം പറയുമ്പോൾ കരിയറുമായി മുന്നോട്ട് പോകണമെന്ന മറുപടിയാണ് ഞാൻ നൽകിയത്. അപ്പോൾ ചേട്ടൻ ഒകെ എന്നാൽ അടുത്ത ആളെ നോക്കാമെന്നല്ല ചിന്തിച്ചത്'

'എന്നെ കേട്ട് കൂടെ നിൽക്കുകയായിരുന്നു. എന്നോട് ജെനുവിനായി സ്നേഹം ഉള്ളത് കൊണ്ടാണ് അത്. ഞങ്ങളുടെ റിലേഷനിൽ ഏറ്റവും കൂടുതൽ എഫെർട്ട് ഇട്ടിട്ടുള്ളതും റോബിനാണ്. ഞാൻ ആദ്യസമയത്ത് ഞങ്ങൾ ഒന്നിച്ചുള്ള വീഡിയോ പങ്കുവെയ്ക്കുമ്പോൾ പലരും ചോദിച്ചത് ഞാൻ എന്തോ കംഫേർട്ട് അല്ലാത്ത പോലെ ഉണ്ടല്ലോ എന്നാണ്. എന്നാൽ അതുകൊണ്ടല്ല, ഞാനങ്ങനെ വീഡിയോ എടുത്തിടുന്നത് ഫസ്റ്റ് ടൈം ആയിരുന്നു. ഇപ്പോൾ ഞാൻ യൂസ്ഡ് ആയി.ഇപ്പോൾ പ്രശ്നമില്ല'.












Click it and Unblock the Notifications