Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്ത് പോയാല്‍ അടി കിട്ടുമെന്ന് റിയാസിന് അറിയാം; ദില്‍ഷയുടെ വീട്ടുകാർ ഫോണെടുത്തില്ലെന്നും റോബിന്‍

കപ്പോ ഫ്ലാറ്റോ അല്ല, ഒരുപാട് ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയെന്നുള്ളതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍. എല്ലാവരുടേയും വീട്ടിലെ ഒരു പയ്യന്‍ എന്ന രീതിയില്‍ എന്നെ കാണുന്നതിലപ്പുറം വേറെന്താണ് എനിക്ക് വേണ്ടത്. ഇതിലപ്പുറം ഒന്നും എനിക്ക് നേടാനില്ലെന്നും അദ്ദേഹം പറയുന്നു. പുറത്താക്കുന്നത് വരെ ഷോയിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഒരു ട്വിസ്റ്റ് എന്ന പോലെ ലാലേട്ടന്‍ അത് പറയുമോ എന്ന് വരെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ തീരുമാനം മനസ്സിലാക്കിയത് മുതല്‍ തന്നെ ഞാനത് അംഗീകരിച്ചു. 70 ദിവസത്തെ പ്രകടനം കൊണ്ട് ഇത്രയും പേർ എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അതില്‍ കുടുതല് എന്താണ് വേണ്ടത്. ബിഗ് ബോസ് വിജയിയുടെ കപ്പ് ഉയർത്തുന്നതിലും വലിയ നേട്ടമാണ് ജനങ്ങളുടെ മനസ്സില്‍ ഇടം നേടുകയെന്നും റോബിന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരാളെ കുറിച്ച് ആലോചിക്കാന്‍ എനിക്ക് സമയം ഇല്ല

റിയാസിനോട് ഒരു ദേഷ്യവും ഇല്ല. മറ്റൊരാളെ കുറിച്ച് ആലോചിക്കാന്‍ എനിക്ക് സമയം ഇല്ല. ഒരാളേയും വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അവർ എന്നോട് അങ്ങനെ ചെയ്യുമ്പോള്‍ അത് എനിക്ക് ബോണസാണ്. അവർ എന്നെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുറത്താണെങ്കിലും അങ്ങനെ തന്നെയാണ്. ഒരു സോഷ്യല്‍ മീഡിയ ഫൈറ്റിനാണ് അവർ ട്രൈ ചെയ്യുന്നതെങ്കില്‍ അതും നടക്കില്ലെന്നും റോബിന്‍ പറയുന്നു.

'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ

ഞാന്‍ എന്റെ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും

ഞാന്‍ എന്റെ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. ആരും എന്നെ ഉപദ്രവിക്കരുത്. ഞാനും ആരേയും ഉപദ്രവിക്കില്ല. ഒരിക്കലും ആരേയും കുറ്റപറയാനോ മറ്റൊന്നിനുമോ പോവേണ്ടതില്ലെന്നാണ് എന്നെ ഇഷ്ടപ്പെടുന്ന ആളുകളോടും പറയാനുള്ളത്. നമ്മളെല്ലാവരും ഹാപ്പിയായി ഇരുന്ന്, സ്വന്തം കാര്യം നോക്കുക. മറ്റുള്ളവരെ നോക്കേണ്ടതില്ല. അവർ ചെയ്യുന്ന കാര്യം അവർ ചെയ്തോട്ടെ.

നോമിനേഷന്‍ വഴി പുറത്ത് പോയ ആളല്ല ഞാന്‍

നോമിനേഷന്‍ വഴി പുറത്ത് പോയ ആളല്ല ഞാന്‍. എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ പുറത്ത് ഉണ്ടെന്ന് കണ്ട് വന്ന ആളാണ് റിയാസ്. അതുകൊണ്ട് തന്നെ പുറത്ത് പോയാല്‍ അടി കിട്ടുമെന്ന് അവന് അറിയാം. റിയാസിന്റെ ഇപ്പോഴത്തെ കുറ്റബോധം റിയലാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ഗെയിമർ എന്ന രീതിയില്‍ റിയാല് വളരെ ക്ലെവർ ആണ്. അയ്യോ റിയാസിന് വിഷമം ഉണ്ടെന്ന് കുറച്ച് ആള്‍ക്കാരും കരുതും എന്ന ഗെയിമറുടെ ചിന്തയായിരിക്കും.

എന്തുകൊണ്ടാണ് ജാസ്മിന്‍ പുറത്ത് പോയതെന്ന് ജാസ്മിന്

എന്തുകൊണ്ടാണ് ജാസ്മിന്‍ പുറത്ത് പോയതെന്ന് ജാസ്മിന് മാത്രമേ അറിയൂ. കാര്യങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. ഇനി അതിന് ഞാനൊരു കാരണമായിട്ടുണ്ടെങ്കില്‍ അതില്‍ എനിക്കൊന്നും പറയാനില്ല. എന്തും നേരിടാന്‍ തയ്യാറായിട്ടാണ് ബിഗ് ബോസിലേക്ക് പോവേണ്ടത്. എനിക്കും ജാസ്മിനും ഇടയിലുള്ള പ്രശ്നം എന്താണെന്നാണ് ശരിക്കും എനിക്ക് അറിയേണ്ടിയിരുന്നത്. അത് അറിയാന്‍ വേണ്ടി ജാസ്മിനോട് സംസാരിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. ഏതായാലും എന്തുകൊണ്ടാണ് ജാസ്മിന് തന്നെ ഇഷ്ടമില്ലാത്തതതെന്ന് എനിക്ക് അറിയില്ല.

ബേസിക്കലി ജാസ്മിന്‍ വളരെ പാവമാണ്

ബേസിക്കലി ജാസ്മിന്‍ വളരെ പാവമാണ്. എന്നാല്‍ ചില സമയത്ത് കാര്യങ്ങള്‍ ചിന്തിക്കാതെ സംസാരിക്കും. അതില്‍ ആരെങ്കിലും സ്വാധീനിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാന്‍ പറ്റില്ല. യഥാർത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്താണെന്ന് പ്രേക്ഷകർക്ക് മാത്രമേ അറിയു. ജീവിതത്തില്‍ ഇത്രയും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ട് ഈ ഒരു അവസ്ഥയിലേക്ക് എത്തണമെങ്കില്‍ അത്ര ശക്തമായ മനക്കരുത്ത് വേണം. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് അവളെന്നും റോബിന്‍ പറയുന്നു.

പാവം കുട്ടിയാണെന്ന് ആദ്യമേ മനസ്സിലായിട്ടുണ്ട്

ദില്‍ഷയെ മിസ് ചെയ്യുന്നുണ്ട്. പാവം കുട്ടിയാണെന്ന് ആദ്യമേ മനസ്സിലായിട്ടുണ്ട്. ഒരു നല്ല കുട്ടിക്ക് വേണ്ട എല്ലാ ക്വാളിറ്റികളും ഉണ്ട്. ഷോയില്‍ ലവ് ട്രാക്ക് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്തായാലും കാര്യം അറിയാന്‍ 30 ദിവസം കാത്തിരിക്കണം. വീട്ടുകാരോട് ഇക്കാര്യം സംസാരിക്കുന്നതിന് മുമ്പ് ദില്‍ഷയോട് സംസാരിക്കണം. സത്യത്തില്‍ ദില്‍ഷയുടെ വീട്ടുകാരെ വിളിച്ചെങ്കിലും ഇതുവരെ എടുത്തിട്ടില്ല. പുതിയ നമ്പറായതുകൊണ്ടായിരിക്കുമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+