'ശത്രുക്കൾ ഉണ്ട്, ചീള് ശത്രുക്കളെ ഒഴിവാക്കി കളഞ്ഞു, ഇനി കളി വേറെ ലെവൽ'; റോബിൻ രാധാകൃഷ്ണൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോ അവസാനിച്ചെങ്കിലും ഇപ്പോഴും വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. നിരവധി പരിപാടികളിൽ ഇപ്പോഴും താരം സജീവ സാന്നിധ്യമാണ്.
ഇത്തരത്തിൽ പത്തനംതിട്ടയിൽ ഒരുപരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള റോബിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ അന്നും ഇന്നും എന്നും ചെയ്തിട്ടുള്ളൂവെന്നും ഇനിയും ഇതുപോലെ തന്നെ മുന്നോട്ട് പോകുമെന്നും റോബിൻ വീഡിയോയിൽ പറയുന്നു. റോബിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിൽ നിന്നും ഇറങ്ങി നാല് മാസം കഴിഞ്ഞിട്ടും എന്നെ കാണാനെത്തുന്നവരുടെ ഊർജ്ജം കാണുമ്പോൾ ഉറപ്പായും ഞാൻ അലറും. ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. ഇത് എന്റെ ജീവിതമാണ്. തന്റെ ഹേയ്റ്റേഴ്സ് ഒക്കെ ഇതൊക്കെ കാണുന്നുണ്ടല്ലോ, നാല് മാസം ആയെന്ന് കാണുന്നുണ്ടല്ലോ'

'ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്. നിങ്ങളുടെ സ്നേഹം ലഭിക്കാൻ നിങ്ങളുടെ മകനും സഹോദരനും ഒക്കെയായി എപ്പോഴും ഞാൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടായിരിക്കും. നിങ്ങളിലേക്ക് എത്താൻ ബിഗ് ബോസ് എനിക്കൊരു വഴി മാത്രമായിരുന്നു. മരിക്കുന്നത് വരെ ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും'.

'ഈ സ്നേഹവും പിന്തുണയ്ക്കും ഒരുപാട് നന്ദി. എന്തെങ്കിലും തരത്തിൽ എന്നെ കണക്ട് ചെയ്യാൻ പറ്റിയത് കൊണ്ടായിരിക്കുമല്ലോ എന്നെ കാണാൻ വന്നത്. എല്ലാത്തിനും സ്നേഹം,റോബിൻ പറഞ്ഞു. ബിഗ് ബോസ് വഴിയാണ് എന്നെ എല്ലാവർക്കും അറിയുന്നത്. വന്ന വഴി ഞാൻ ഒരിക്കലും മറക്കില്ല.ഞാൻ ബിഗ് ബോസിലേക്ക് പോകുമ്പോൾ അച്ഛൻ , അമ്മ, അനിയത്തി, അവരുടെ ഭർത്താവ് ഇവർ നാല് പേരടുത്തും മാത്രമാണ് ഞാൻ പറഞ്ഞിട്ട് പോയത്.ഷോയിലായിരുന്നപ്പോൾ പുറത്ത് തനിക്ക് ഇത്രയും പിന്തുണ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല.

'ഇതൊരു പിആറുമല്ല, സത്യസന്ധമായ സ്നേഹം മാത്രമാണെന്ന് തിരിച്ചറിയുന്നു. എൻറെ ശബ്ദം പോകുന്നത് വരെ ഞാൻ പറയും. കാരണം ജനങ്ങളെനിക്ക് വേണ്ടി ഊർജം തരുമ്പോൾ അത്രയും ഊർജം ഞാനും ചെലവഴിക്കണ്ടേ. നമ്മൾ വളരുമ്പോൾ നമ്മുടെ ശത്രുക്കളുടെ വലുപ്പവും കൂടും. അത്യാവശ്യം ശത്രുക്കൾ ഇപ്പോൾ ഉണ്ട്. അതുകൊണ്ട് ചീള് ശത്രുകളെ ഒഴിവാക്കി കളയുകയാണ്. ഇനി കളി വേറെ ലെവലായിരിക്കും'.

'അലറണമെന്ന് തോന്നുന്ന സമയത്ത് അലറും. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ അന്നും ഇന്നും എന്നും ചെയ്തിട്ടുള്ളൂ. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും എനിക്ക് നേടാനുണ്ട്. അതിൽ ജനങ്ങളുടെ എല്ലാം പിന്തുണയാണ് എനിക്ക് ആവശ്യം', റോബിൻ പറഞ്ഞു.

ബിഗ് ബോസിൽ നിന്നും സഹമത്സരാർത്ഥിയായ റിയാസിനെ കായികമായി ആക്രമിച്ചതിനെ തുടർന്ന് റോബിൻ ഷോയിൽ നിന്നും പുറത്താകുകയായിരുന്നു. ഇപ്പോൾ സിനിമയാണ് തന്റെ ലക്ഷ്യം എന്നാണ് റോബിൻ വ്യക്തമാക്കിയത്. നിരവധി സിനിമകളിൽ അവസരം ലഭിച്ചതായും റോബിൻ തുറന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications