ആരാധകരെ കാണാന്‍ റോബിന്‍ എത്തുന്നു: ഓരോ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് റോബിന്‍ രാധാകൃഷ്ണന്‍. ഒരുപാട് പേർ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു. ഇത്രയും നാള്‍ അവിടെ കഷ്ടപ്പെട്ടതിനും സഹിച്ചതിനും അനുഭവിച്ചതിനും ദൈവം മുന്നേ തന്നെ പറഞ്ഞ് വിട്ടതായിരിക്കാമെന്നും റോബിന്‍ വ്യക്തമാക്കുന്നു.
ഇത്രയും ആള്‍ എന്നെ സ്നേഹിക്കുന്നുവെന്ന് തനിക്ക് വേഗത്തില്‍ തന്നെ കാണിച്ച് തരാനായിരിക്കാം ഇത്തരമൊരു ഇടപെടല്‍. എന്തായാലും താന്‍ വലിയ സന്തോഷത്തിലാണെന്നും താരം അഭിപ്രായപ്പെടുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരേയേറെ മുന്നൊരുക്കങ്ങളുമായിട്ടായിരുന്നു ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്നത്. അന്ന് ഞാന്‍ വിമാനത്താവളത്തില്‍ നിന്നും ഒറ്റക്ക് ഒരു ട്രോളിയുമായി നടന്ന് പോകുന്ന വീഡിയോ എന്റെ ഒരു സുഹൃത്ത് എടുത്തിരുന്നു. ആരും എന്നെ ശ്രദ്ധിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്ന് ഇവിടുന്ന് ഇറങ്ങുന്നോ, അന്ന് എന്നെ കാണാന്‍ അഞ്ചോ പത്തോ പേർ വരും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഒറ്റയ്ക്ക് നടന്ന് പോകുന്ന വീഡിയോ അന്ന് എടുത്ത് വെച്ചതെന്നും റോബിന്‍ വ്യക്തമാക്കുന്നു.
'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ

എന്നാല്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഇത്രയേറെ ആളുകള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നുള്ളതില്‍ പരം നമുക്ക് എന്താണ് വേണ്ടത്. ഞാനറിഞ്ഞത് കാസർകോട് മുതല്‍ ആളുകള്‍ എത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ നിന്നും വന്ന ഒരു അമ്മയേയും മോളേയും കണ്ടിട്ടുണ്ട്. എനിക്ക് വേണ്ടി സമയം ചിലവഴിച്ച് അവർ വന്നിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം.

വിമാനത്താവളത്തില്‍ എന്നെ കാണാന്‍ വന്ന എല്ലാവരേയും എനിക്ക് നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പറ്റുമെങ്കില്‍ ഓരോ ജില്ലാ അടിസ്ഥാനിലും ഒരു മീറ്റപ്പ് വെക്കാനാണ് ആലോചിക്കുന്നത്. എനിക്ക് കാണണമെന്ന് ആഗ്രഹമുള്ള ഒരുപാട് ആളുകളുണ്ട്. ഞാന്‍ ഇന്നുവരേയും കാണാത്തതും എന്നെ സ്നേഹിക്കുന്നവരുമായ ഒരുപാട് ആളുകളുണ്ട്. അവരെയെല്ലാം എനിക്ക് നേരില്‍ കാണമെന്നും റോബിന്‍ പറയുന്നു.

ആരാധകർ എന്ന് പറയാനല്ല, കുടുംബം എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവർ എന്നെ സ്നേഹിക്കുന്നുണ്ട്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഈ സ്നേഹം എന്ന് എനിക്കറിയില്ല. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. ഇത്രയൊക്കെ എനിക്ക് ചെയ്യാന്‍ പറ്റിയല്ലോ എന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അച്ഛനും അമ്മയും വളരെ ഹാപ്പിയാണ്. സ്വന്തം മകനെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ അവർക്ക് ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്. അവരേക്കാള്‍ അത് ഞാനാണ് എന്‍ജോയ് ചെയ്യുന്നത്.

സത്യത്തില്‍ ഇത്രയും പെട്ടെന്ന് പുറത്താകും എന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. ബിഗ് ബോസ് വിന്നറവാന്‍ വേണ്ടി തന്നെയാണ് ഞാന്‍ കളിച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ എന്നെ പുറത്താക്കേണ്ടി വന്നു. അതിനെ ഞാന്‍ അംഗീകരിക്കുന്നു. കുടുതലൊന്നും പറയാനില്ല. എന്തും നേരിട്ടുകൊണ്ട് മുന്നോട്ട് പോവുകയാണ്. ഒരുപക്ഷെ ഞാന്‍ പുറത്താവും എന്ന് മനസ്സിലാക്കാന് എനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടാണ് ലാലേട്ടന്‍ വിളിച്ചപ്പോഴും വെറുതെ നിന്ന് എന്തെങ്കിലും പറഞ്ഞ് ന്യായീകരിച്ച് കുറച്ചൂടെ വിഷമിച്ച് ഇറങ്ങിപ്പോവുന്നതിലും നല്ലത് ഇങ്ങനെയാണെന്ന് കരുതി

ആ പ്രതികരണത്തില്‍ വന്നുപോയതാണ്, വേണമെന്ന് വെച്ച് ഒരാളെ അടിച്ചത് ഒന്നുമല്ല. എങ്കിലും ആ ഒരു തെറ്റ് എന്റെ ഭാഗത്ത് നിന്ന് വന്നുപോയി. അതുകൊണ്ട് എന്നെ പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെ എന്നായിരുന്നു. ജനങ്ങളല്ല എന്നെ പുറത്താക്കിയത്. എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റ് വന്നപ്പോള്‍ എനിക്ക് പുറത്ത് പോരേണ്ടി വന്നു. നമ്മുടെ ഭാഗത്ത് നിന്നും വന്നുപോയ തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ലെന്നും റോബിന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications