Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന്‍ ആ ചെയ്തത് ശരിയായോ..അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; സോഷ്യല്‍മീഡിയയില്‍ തര്‍ക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 4 റോബിന്‍ രാധാകൃഷ്ണന് നല്‍കിയത് സ്വപ്‌നം പോലും കണാനാവത്ത അത്രയും ആരാധകരെയാണ്. തനിക്ക് ഇത്രയും ആരാധകര്‍ ഉണ്ടെന്ന് അറിഞ്ഞതിലുള്ള അത്ഭുതം അദ്ദേഹം തന്നെ പങ്കുവെച്ചതുമാണ്. ബിഗോബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. ഷോയുടെ വിന്നറാകുമെന്നുതന്നെയാണ് എല്ലാവരും കരുതിയതും. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് റോബിന്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്തുപോകുന്നത്. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയെ തല്ലിയതിനാണ് റോബിന്‍ പുറത്തായത്.

എന്നാല്‍ അവിടം കൊണ്ട് തീരുന്നതായിരുന്നില്ല റോബിന്റെ യാത്ര. ബിഗ്‌ബോസിന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് റോബിന് പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. അത്രയേറെ ആരാധകരാണ് റോബിനുള്ളത്. റോബിന്‍ തിരിച്ചുവന്ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത് മുതല്‍ റോബിന്റെ ആരാധകരുടെ എണ്ണം മലയാളികള്‍ കണ്ടതാണ്. പിന്നീടങ്ങോട്ട് പരിപാടികളുടെ നീണ്ട നിരയായിരുന്നു റോബിന്.

1

എവിടെ പോയാലും കൂട്ടമായെത്തുന്ന ആരാധകര്‍. റോബിനെ കണ്ട സന്തോഷത്തില്‍ കരയുന്നത്, തുള്ളിച്ചാടുന്നതും, നൃത്തം ചെയ്യുന്നതും അങ്ങനെ നാള്‍ക്കുനാള്‍ റോബിന്റെ ആരാധകരുടെ എണ്ണം കൂടുകയാണ്. ആരാധകരാണ് തന്റെ ശക്തിയെന്ന് പലവട്ടം റോബിന്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ കഴിഞ്ഞദിവസം കോഴിക്കോട് വെച്ച നടന്ന സംഭവത്തിന്റെ പേരില്‍ റോബിനെ പലരും വിമര്‍ശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ആരാധകരുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്...

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

2

താന്‍ ഒരു സര്‍പ്രൈസ് നല്‍കാന്‍ കോഴിക്കോട്ട് എത്തുന്നു എന്ന് റോബിന്‍ നേരത്തെ പറഞ്ഞിരുന്നു, കഴിഞ്ഞദിവസം റോബിന്‍ കോഴിക്കോട് എത്തുകയും ചെയ്തു. അവിടെ വെച്ച് ആരാധകരോട് പറഞ്ഞ ആ സര്‍പ്രൈസ് പൊളിക്കുകയും ചെയ്തു. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഉണ്ണിമുകന്ദന്റെ ചിത്രത്തില്‍ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇതാണ് അദ്ദേഹം കാത്ത് വെച്ച സര്‍പ്രൈസ്. ഈ ചടങ്ങിന് നിരവധി ആരാധകര്‍ എത്തിയിരുന്നു..ഒട്ടുമിക്കവരും എത്തിയത് റോബിനെ കാണാന്‍ ആയിരുന്നു. റോബിൻ സംസാരിക്കുമ്പോഴൊക്കെ ആരാധകര്‍ ആവേശം കൊണ്ട് ഒച്ചവെയ്ക്കുകയായിരുന്നു. പരിപാടിക്കിടെ റോബിന്‍ ആരാധകര്‍ക്കിടയിലേക്ക് പോവുകയും ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

3

റോബിന്‍ ചെയ്ത ഇക്കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.. ഇത്രയേറെ പ്രമുഖര്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ റോബിന്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിപ്പോകരുതെന്നായിരുന്നു ചിലര്‍ പറയുന്നു. എന്നാല്‍ എത്ര ഉയരത്തില്‍ എത്തിയാലു തനിക്ക് വേണ്ടപ്പെട്ടവരെ മറക്കാത്ത ആളാണ് റോബിന്‍..തന്റെ ആരാധകരോട് റോബിന്‍ അവഗണന കാണിക്കില്ല എന്നാണ് മറ്റ് ചിലരും പറയുന്നത്. എന്തായാലും ഇതിന്റെ പേരില്‍ ആണ് തര്‍ക്കം. പക്ഷേ ഭുരിപക്ഷവും റോബിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്.

4

മുമ്പ് തന്റെ ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍ ഒരു വീഡിയോ ചെയ്തിരുന്നു. ആരാധകരോട് സംസാരിക്കാന്‍ പറ്റാത്തതിലെ വിഷമമാണ് റോബിന്‍ പങ്കുവെച്ചത്. ഇന്റര്‍വ്യൂവും കാര്യങ്ങളുമൊക്കെ തിരക്കായത് കൊണ്ടാണ് ആരാധകരോട് സംസാരിക്കാന്‍ പറ്റാത്തതെന്നും തന്നോട് ആരും ദേഷ്യം കാണിക്കരുതെന്നും റോബിന്‍ പറഞ്ഞിരുന്നു. തന്റെ മൊബൈല്‍ നമ്പര്‍ ലീക്ക് ആയിക്കൊണ്ടിരിക്കുകയാണെന്നും അത് മാറ്റുമ്പോഴാണ് പല ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റാവുന്നതെന്നും റോബിന്‍ പറഞ്ഞിരുന്നു..

5

തന്നെ വിളിക്കണമെന്നും ആരാധകരോട് റോബിന്‍ പറഞ്ഞിരുന്നു. പലതരത്തിലുള്ള ഗോസിപ്പുകളും റോബിന്റെ പേരില്‍ വരുന്നുണ്ടെങ്കിലും അദ്ദേഹത്തെ ആരാധകര്‍ക്ക് അത്രയ്ക്ക് ഇഷ്ടമാണ്. ആരതി പൊടിയുമായി രോബിന്‍ പ്രണയത്തില്‍ ആണെന്നും വിവാഹം ചെയ്യുമെന്നും ഉള്‍പ്പെടെ ഗോസിപ്പികള്‍ വന്നിരുന്നു. ദില്‍ഷ റോബിനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആരതിയുമായി ബന്ധപ്പെടുത്തി റോബിനെതിരെ ആപരോപണങ്ള്‍ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+