Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങും മുമ്പ് പ്രിയതമയുടെ ആ സമ്മാനം റോണ്‍സണ്‍ തുറന്നു...

ബിഗ് ബോസ് മലയാം സീസണ്‍ 4 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വീറും വാശിയും നിറഞ്ഞ മത്സരം പ്രേക്ഷകരില്‍ ആവേശം പകര്‍ന്ന് ഒടുവലത്തെ ആഴ്ചയില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ദിസത്തെ എപ്പിസോഡില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക് പോയിരിന്നു. റോണ്‍സണ്‍ ആണ് ബിഗ്‌ബോസിന് പുറത്തായിരിക്കുന്നത്.

ഇതോടെ ആറ് പേരാണ് ഫൈനല്‍ ഫൈവിലേക്ക് എത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കുകളില്‍ ഒന്നാമതെത്തിയ ദില്‍ഷ നേരിട്ട് ഫിനാലെ വാരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ സീസണിലെ അവസാന നോമിനേഷന്‍. ദില്‍ഷ ഒഴികെയുള്ള ആറ് പേരില്‍ അഞ്ച് പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് റോണ്‍സണ്‍ മത്സരത്തില്‍ നിന്ന് പുറത്തിറങ്ങിയത്. വലിയ സങ്കടമോ നിരാശയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് മത്സരാര്‍ത്ഥികള്‍ റോണ്‍സന്റെ പുറത്ത് പോക്കില്‍ വിഷമത്തിലുമായി....

ഇതിനപ്പുറം ഒരു സൗന്ദര്യമുണ്ടോ!!! ട്രെന്റി ലുക്കില്‍ അഹാന.... വാക്കുകള്‍ കിട്ടാതെ ആരാധകര്‍...

1

റോണ്‍സണ്‍ മത്സരത്തിന് പുറത്ത് പോകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. റിയാസിനും ബ്ലെസ്ലിക്കും ലക്ഷ്മിപ്രിയയ്ക്കും പുറത്ത് നല്ല ഫാന്‍ സപ്പോര്‍ട്ട് ഉള്ളതാണ്. എന്നാല്‍ റോണ്‍സണ് പ്രേക്ഷകരുടെ പിന്തുണ കുറവായിരുന്നു. റോണ്‍സന്റെ കളിയോട് പലര്‍ക്കും എതിര്‍പ്പും ഉണ്ടായിരുന്നു. വീട്ടില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും റോണ്‍സണ്‍ അതിലൊന്നും ഇടപെടാറില്ല.

2


ബിഗ് ബോസ് വീടിനകത്ത് ഉള്ളവര്‍ തന്നെ ഈ രീതിയെ വിമര്‍ശിച്ചിരുന്നു. നേരത്തെ നോമിലേഷനില്‍ വരാതിരിക്കാന്‍ കാല് വരെ പിടിക്കാമെന്ന് റോണ്‍സണ്‍ പറഞ്ഞതും റോണ്‍സണോടുള്ള താല്പര്യം ആളകള്‍ക്ക് കുറയാന്‍ കാരണമായിരുന്നു. റിയാസിന് നേരത്തെ ജന പിന്തുണ കുറവായിരുന്നെങ്കിലും ഇപ്പള്‍ റിയാസിന് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. റോണ്‍സന്റെ പുറത്തുപോകല്‍ കൂടുതല്‍ വേദനിപ്പിച്ചതും റിയാസിനെ ആയിരുന്നു. ഇവര്‍ നല്ല കൂട്ടായിരുന്നു.

3

റോണ്‍സണ്‍ പുറത്ത് പോകുന്നദിവസം തുറന്നുനോക്കാന്‍ വേണ്ടി ഒരു സമ്മനാം മാറ്റിവെച്ചിരുന്നു. പുറത്താകുമ്പോള്‍ മാത്രമേ തുറക്കുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. ആ പൊതി റോണ്‍സണ്‍ തുറന്നിരുന്നു.'എനിക്ക സന്തോഷമായി..അങ്ങനെ എല്ലാവരും കാത്തുനിന്ന ആ നിമിഷം വന്നിരിക്കുകയാണ്. ഒരു കത്തുണ്ട്.. ഇത് വിഷിവിന് വന്ന കത്താണ് ..റിയാസെ വാടാ വയിക്കെടാ...' റോണ്‍സണ്‍ തന്റെ സമ്മാനപ്പൊതിയെടുത്തുകൊണ്ട് പറഞ്ഞു.

4


പിന്നീട് റിയാസാണ് കത്ത് വായിക്കുന്നത്. വിഷുവിന് ഇടാനുള്ള മുണ്ടും ഷര്‍ട്ടുമാണ് സമ്മാനപ്പൊതിയില്‍ ഉണ്ടായിരുന്നു. ഭാര്യ ആണ് റോണ്‍സണ് സമ്മാനം അയച്ച്.
തനിക്ക് വീട്ടില്‍ പോകണമെന്ന് റോണ്‍സ ണ്‍ ഇടയ്ക്കിടെ പറായാറുണ്ടായിരുന്നു. ഭാര്യയെ ാെരുപാട് മിസ് ചെയ്യുന്നതായും പറഞ്ഞിരുന്നു. 2020 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹും നടന്നത്. നീരജയാണ് ഭാര്യ. ഡോക്ടറാണ് നീരജ്.

6


റോണ്‍സണും കൂടിപ്പോയതോടെ കളി മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. നിലവില്‍ വീട്ടിലുള്ളവര്‍ക്ക് വലിയ പ്രേക്ഷക പിന്തുണയുണ്ട്. ദില്‍ഷയ്ക്കും ബ്ലെസ്ലിക്കും ഫാന്‍സ് ഉണ്ട്. ഡോ റോബിന്റെ ഫാന്‍സും ദില്‍ഷയെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. കാര്യങ്ങള്‍ അങ്ങനെ പോയാല്‍ ദില്‍ഷയ്ക്ക് ബിഗ് ബോസ് വിജയി ആവാന്‍ പറ്റും. വിജയി ആവണമെന്ന ഒറ്റ തീരുമാനത്തിലാണ് മത്സരാര്‍ത്ഥികള്‍. മത്സരത്തില്‍ വിജയിക്കുമെന്ന് പ്രേക്ഷകർ കരുതിയിരുന്നത് ജാസ്മിനും റോബനുമായിരുന്നു. എന്നാല്‍ ഇവര്‍ അപ്രതീക്ഷിതമായി ബിഗ് ബോ,സില്‍ നിന്ന് പുറത്തായി. ഇവരുടെ പുറത്താകലിന് ശേഷമാണ് ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ വേറൊരു തലത്തിലേക്ക് കളി കൊണ്ടുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+