പൊടി അതിനൊന്നും നില്‍ക്കുന്നില്ലല്ലോ..? റോബിന്‍ എന്തിനാണ് കൂവുന്നത്..? സായ് കൃഷ്ണ
ആരതി പൊടിയുടെ ലെഹങ്ക ഡിസൈന്‍ കോപ്പിയടിച്ചതാണ് എന്ന് നേരത്തെ റിയാസ് സലീം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ആരതി പൊടി തന്നെ രംഗത്തെത്തിയിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും അതുമായി ബന്ധപ്പെട്ട ഓളം ഇനിയും സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. വിവാഹ നിശ്ചയത്തിന് ആരതി പൊടി സ്വയം ഡിസൈന്‍ ചെയ്ത ലെഹങ്കയാണ് ധരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടായിരുന്നു.
എന്നാല്‍ ആരതി പൊടിയുടെ അധ്വാനത്തെ ഇകഴ്ത്തി കൊണ്ടുള്ള ട്രോളുകള്‍ ശരിയല്ല എന്നാണ് യൂട്യൂബര്‍ സായ് കൃഷ്ണ പറയുന്നത്. തന്റെ യൂട്യൂബ് ചാനലായ സീക്രട്ട ഏജന്റിലൂടേയാണ് സായ് കൃഷ്ണയുടെ പ്രതികരണം. ആരതി പൊടി സോഷ്യല്‍ മീഡിയ ബഹളങ്ങളില്‍ അധികം ഇടപെടാത്ത ആളാണ് എന്നും അവരുടെ ജോലിയെ ബഹുമാനിക്കണം എന്നുമാണ് സായ് കൃഷ്ണ പറയുന്നത്. സായ് കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

റോബിന്‍ - പൊടി എന്‍ഗേജ്‌മെന്റിന്റെ ഓളം തീര്‍ന്നില്ലേ
റോബിന്‍ പൊടി എന്‍ഗേജ്‌മെന്റിന്റെ ഓളം തീര്‍ന്നില്ലേ. തീര്‍ന്നില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. രാവിലെ മുതല്‍ തുരുതുരാ ഇന്‍ബോക്‌സില്‍ റീല്‍ കണ്ടു. അവരുടെ എന്‍ഗേജ്‌മെന്റിന്റെ ട്രോളുമായി ബന്ധപ്പെട്ട്. അതിലൊരു പര്‍ട്ടിക്കുലര്‍ പോര്‍ഷനില്‍ ആരതി പൊടിയുടെ ഡ്രെസിന്റെ കാര്യം. അറിയാല്ലോ, രണ്ട് ലക്ഷം രൂപയാണ് ആ ഡ്രെസിന്. കുറച്ച് പേര്‍ ഓവര്‍ ടൈം പണിയെടുത്ത്, അവര്‍ അവരുടെ കൈ കൊണ്ട് തുന്നിപിടിപ്പിച്ച ഡ്രെസാണ് എന്ന് ആരതി പൊടി പറഞ്ഞ സമയത്ത് അതിനെ തുടര്‍ന്നുണ്ടായ കോണ്‍ട്രൊവേഴ്‌സീസ് നമ്മള്‍ കണ്ടതാണ്.

ആരതി പൊടി അതിന് നില്‍ക്കാറില്ല
ഈ റീലിന് അകത്ത് ആ ഒരു ഭാഗം മാത്രമെ ഞാന്‍ ഇവിടെ വെക്കുന്നുള്ളൂ. അത് എനിക്കും ഒരു ക്രിഞ്ച് ആയിട്ട് തോന്നി. കാരണം ആരതി പൊടി എന്ന് പറയുന്നത് ഓള്‍റെഡി ഈ സോഷ്യല്‍ മീഡിയ പേജില്‍ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ഗിവ് ആന്‍ ടേക്ക് പരിപാടികളൊന്നും ചെയ്യുന്നില്ല. അവര്‍ അവരുടെ ലൈഫും ബിസിനസുമായിട്ട് മുന്നോട്ട് പോകുന്ന ആളാണ്. അവരുടെ ബിസിനസ് തന്നെയാണ് ഡിസൈനര്‍ ഡ്രെസ് മേക്കിംഗ് എന്ന് പറയുന്നത്.

അങ്ങനെ ഒരു ചോദ്യം പൊടിക്കുണ്ടാകും
അതുകൊണ്ട് അതിനെകുറിച്ച് ചോദിക്കുമ്പോള്‍ വിശദമായി തന്നെ അവര്‍ പറയും. അത് പറഞ്ഞപ്പോള്‍ ഒരുപാട് വിവാദങ്ങള്‍ ഉണ്ടായി. അതിനെ തുടര്‍ന്നാണ് കണ്ടന്റ് ക്രിയേറ്റ് ചെയ്തത് എന്നതും വളരെ വ്യക്തമാണ്. പക്ഷെ അവിടെ ഒരാളുടെ ജോലി ആണ് അത്. ആരതി പൊടി ഇതൊക്കെ കാണുമ്പോള്‍ അവര്‍ക്ക് തോന്നും ഞാന്‍ എന്തിനാണ് ഇതില്‍ ഇന്‍വോള്‍വ് ആകുന്നത് എന്ന്. എന്റെ ഒരു വര്‍ക്ക് ഇന്‍വോള്‍വ് ആകുന്നത് എന്തിനാണ് എന്ന ചോദ്യം അവിടെ വരും.

ഭയങ്കര ക്രിഞ്ച് ആയിപ്പോയി
അവര്‍ക്ക് അതൊരു സ്‌പെഷ്യല്‍ ഒക്കേഷനാണ്. അതില്‍ അവര്‍ ഇടുന്ന ഡ്രസ് അവര്‍ക്ക് അത്രയും ഫേവറീറ്റ് ആകും. ലൈഫ് ലോംഗ് അവര്‍ക്ക് അതൊരു സ്‌പെഷ്യല്‍ തിംഗ് തന്നെയാണ്. അത് അവര്‍ തന്നെ മേക്ക് ചെയ്ത് അവരുടെ തന്നെ ഓണ്‍ മേക്കിലൂടെ വരുന്ന ഒരു പ്രൊഡക്ട് അത് ഭയങ്കര വാല്യുബിള്‍ ആകും. ആ ഒരു ഫണ്‍ മേക്കിംഗ് എനിക്ക് എന്തോ ഒരു ഭയങ്കര ക്രിഞ്ച് ആയിട്ട് ആണ് തോന്നിയത്. അതിന് മുന്‍പ് റോബിന്റെ കൂവലിനെ കുറിച്ച് പറയുന്നുണ്ട്.

റോബിനെന്തിനാണ് കൂവുന്നത്
റോബിന്റെ കൂവലിനെ കുറിച്ച് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് അതിനോട് ഒട്ടും യോജിപ്പില്ല. കാരണം ഞാന്‍ അങ്ങനെ ചെയ്യുന്ന ഒരാളല്ല. അതിന്റെ ആവശ്യമുണ്ടോ എന്നും എനിക്ക് തോന്നാറുണ്ട്. ഞാനിത് റോബിനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഞാനിത് റോബിനോട് പറയാറുണ്ട്. അതൊക്കെ ഓരോരുത്തരുടെ പേഴ്‌സണല്‍ താല്‍പര്യമാണ്. റോബിന്‍ എന്നോട് തന്നെ പറയാറുണ്ട്. ഓക്കെ, ബ്രോക്ക് താല്‍പര്യമില്ല. ബ്രോ തുറന്ന് പറയുന്നു. ഇറ്റ്‌സ് ഗുഡ്. അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നുമില്ല.

റോബിന്റെ കൂവല്‍ പാസ്റ്ററിനെ പോലെ
റോബിന്‍ അവരുടെ സ്‌പെഷ്യല്‍ ഒക്കേഷനില്‍ ഉച്ചത്തില്‍ ആരതി പൊടി എന്ന് പറയുന്നത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. റോബിന്‍ ഒച്ച് വെക്കുന്നതൊക്കെ വേണമെങ്കില്‍ പറയാം എനിക്ക് ഇഷ്ടപ്പെട്ടില്ല, പാസ്റ്ററിനെ പോലെയാണ് എന്നൊക്കെ. സോഷ്യല്‍ മീഡിയയില്‍ കംപ്ലീറ്റ്‌ലി നില്‍ക്കുന്നൊരാള്‍ക്ക് ആ ഒരു ഗിവ് ആന്റ് ടേക്കിന് റെഡിയായിരിക്കും. പൊടി അങ്ങനെ ഒരു സോഷ്യല്‍ മീഡിയ ഗിവ് ആന്റ് ടേക്കിന് നില്‍ക്കുന്നരൊളല്ല. പൊടി അങ്ങനെ വന്നിട്ടുമില്ല.

ആരേയും തെറിവിളിക്കരുത്
അത് ഒരാളുടെ എഫര്‍ട്ട് ആണ്. ഒരു ജോബ് എന്ന് പറയുന്നത് അയാളുടെ എഫര്‍ട്ട് ആണ്. എഫര്‍ട്ടിന്റെ ഭാഗമായി അയാള്‍ ഉണ്ടാക്കിയ ഒരു ഡ്രസ്. അതില്‍ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യുമ്പോള്‍ അത് ക്രിഞ്ചാകാതെ നോക്കണം. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും അതിനെ കുറിച്ച് ആളുകള്‍ പറഞ്ഞ് കൊണ്ടേയിരിക്കുകയാണ്. ഇഷ്ടപ്പെടാത്ത കാര്യം പറയാം. എന്നാല്‍ അതിന് താഴെ പോയി അവരെ തെറി വിളിക്കുന്നത് ശരിയല്ല.












Click it and Unblock the Notifications