Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടികളെന്ന് പറയരുത്, അത് വളരെ മോശമായി പോയി റോബിന്‍'; എതിര്‍പ്പുമായി സായ് കൃഷ്ണ, ഞെട്ടി ആരാധകരും

ഹേറ്റേഴ്‌സ് കൂടിയാണ് ശരിക്ക് പറഞ്ഞാല്‍ നമ്മളെ നിലനിര്‍ത്തുന്നത്. അവരാണ് നമുക്ക് മുന്നോട്ട് പോകാനുള്ള വാശിയും ഊര്‍ജവും തരുന്നത് എന്നാണ് സായ് കൃഷ്ണ പറയുന്നത്

sai

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും അധികം ഓളമുണ്ടാക്കിയ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ എം മൂസയും. ബിഗ് ബോസ് ഹൗസില്‍ പരസ്പരം പലപ്പോഴായി ഇരുവരും ഏറ്റുമുട്ടിയിട്ടുമുണ്ട്. എന്നാല്‍ ഷോ കഴിഞ്ഞും ഇരുവരുടേയും വാക് പോരിന് കുറവൊന്നുമുണ്ടായില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പലപ്പോഴും പരോക്ഷമായും പ്രത്യക്ഷമായും ഇരുവരും പോരടിക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിന്‍ രാധാകൃഷ്ണനെ കളിയാക്കി കൊണ്ടുള്ള ചില സ്‌റ്റോറികള്‍ ജാസ്മിന്‍ പങ്ക് വെച്ചിരുന്നു. ഇതിന് മറുപടിയെന്നോണം തന്റെ ഹേറ്റേഴ്‌സിനെ പട്ടികളോട് ഉപമിച്ചുള്ള ഒരു സ്റ്റോറി റോബിന്‍ രാധാകൃഷ്ണന്‍ പങ്ക് വെച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബര്‍ സായ് കൃഷ്ണ. റോബിനെ പലപ്പോഴായി സപ്പോര്‍ട്ട് ചെയ്യാറുള്ള ആളാണ് സായ് കൃഷ്ണ. എന്നാല്‍ റോബിന്റെ ഈ നടപടി ശരിയായില്ല എന്നാണ് സായ് തന്റെ സീക്രട്ട് ഏജന്റ് എന്ന ചാനലിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

പേഴ്സണലി ഒട്ടും യോജിക്കാന്‍ പറ്റില്ല

പേഴ്സണലി ഒട്ടും യോജിക്കാന്‍ പറ്റില്ല

ഞാന്‍ കണ്ട അതിന് ഇടയില്‍ റോബിന്റെ മറ്റൊരു പോസ്റ്റ് കണ്ടു. അതായത് ഇഗ്‌നോര്‍ ദി നെഗറ്റിവിറ്റി കീപ്പ് സ്മൈലിംഗ് എന്ന് പറഞ്ഞ് ഹേറ്റേഴ്സ് എന്ന് പറഞ്ഞ് കുറെ നായകളുടെ ചിത്രം വെച്ചിട്ടുണ്ട്. അതിനിടയില്‍ ഡോക്ടറുടെ ഫോട്ടോ ഇട്ടിട്ടുണ്ട്. ഈ ഒരു സാധനത്തിനോട് എനിക്ക് പേഴ്സണലി ഒട്ടും യോജിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇടുന്ന വ്യക്തിയാണ്.

ഹേറ്റേഴ്സ് ആണ് വളര്‍ച്ചക്ക് കാരണം

ഹേറ്റേഴ്സ് ആണ് വളര്‍ച്ചക്ക് കാരണം

ഹേറ്റേഴ്സ്, നെഗറ്റീവ് പറയുന്നവര്‍ ഒരുപാട് പേരുണ്ടാകും. അവര് കാരണം കൂടിയാണ്, അല്ലെങ്കില്‍ അവരാണ് മേജര്‍ റീസണ്‍ നമ്മുടെ വളര്‍ച്ചയില്‍. നമ്മളെ ലൈം ലൈറ്റില്‍ വളരെ അടിപൊളിയായിട്ട് പേര് നിലനിര്‍ത്തുന്നത് ഈ ഹേറ്റും നെഗറ്റിവിറ്റിയും ഒക്കെ തന്നെയാണ്. അതാണ് നമുക്കൊരു മോട്ടീവേഷന്‍ ആകുന്നത്. നമ്മളെ ക്രിട്ടിസൈസ് ചെയ്യുന്നു, നമ്മളെ ഹേറ്റ് ചെയ്യുന്ന, നമ്മളെ നെഗറ്റീവായി പറയുന്ന ഓരോരുത്തരുടേയും ഇങ്ങനെ ചവിട്ടി ചവിട്ടി മുകളില്‍ പോകുമ്പോഴാണ് വീ ലൈക്ക് സക്സസ് എന്ന് പറയുന്ന സാധനത്തിലേക്ക് എത്തുന്നത്.

ഒരാളേയും അങ്ങനെ താരതമ്യം ചെയ്യാന്‍ പാടില്ല

ഒരാളേയും അങ്ങനെ താരതമ്യം ചെയ്യാന്‍ പാടില്ല


ഇതൊന്നും ഇല്ലാതെ എല്ലാം ഫ്ളാറ്റായി എല്ലാവരും നമ്മളെ സ്നേഹിക്കുന്നവരായി കഴിഞ്ഞാല്‍ നമുക്കൊരിക്കലും ഒരു മജ വരില്ല. സോ അവിടെ ഡോഗ്സിനെ ഹേറ്റേഴ്സ് വെച്ചത്, ഹേറ്റേഴ്സ് കുരക്കുന്നത് ഒക്കെ വെക്കുന്നത് എനിക്ക് ആഫ്റ്റര്‍ ആള്‍ ഒരാളേയും അങ്ങനെ താരതമ്യം ചെയ്യാന്‍ പാടില്ല. എനിക്ക് ആ കംപാരിസണ്‍ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. കാരണം അതായിട്ട് കംപെയര്‍ ചെയ്യേണ്ട കാര്യമേ ഇല്ല. അതിനോട് എനിക്കൊരു താല്‍പര്യവുമില്ല.

നെഗറ്റീവ് കമന്റ്സ് വരും

നെഗറ്റീവ് കമന്റ്സ് വരും

ആ ഒരു പോസ്റ്റിനോട് എനിക്ക് ഒട്ടും താല്‍പര്യമില്ല. പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ എന്തായാലും പറയും. പക്ഷെ സിനിമാ റിലേറ്റഡ് ആയിട്ടുള്ള ഒരു വലിയ കാര്യം നടക്കാന്‍ പോകുന്നു എന്നുള്ളതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സിനിമയുടെ അനൗണ്‍സ്മെന്റിന്റെ ഇടയില്‍ നെഗറ്റീവ് ഇട്ടവരുണ്ട്. അവര്‍ പറയും. നെഗറ്റീവ് കമന്റ്സ് വരും. ഹേറ്റേഴ്സ് വരും. അതൊക്കൊയാണ് ഒരു മോട്ടിവേഷനായി നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്.

എന്റെ വീട്ടിലും പട്ടികളുണ്ട്

എന്റെ വീട്ടിലും പട്ടികളുണ്ട്

അങ്ങനെ ഒരു മോട്ടീവേഷനില്‍ നിന്ന് വന്ന ആള്‍ തന്നെയാണ് ഡോക്ടര്‍ റോബിന്‍. ആ ഒരു ഡോഗിന്റെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് അത് ഒട്ടും ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. നെഗറ്റീവ് പറയുന്നവരായിട്ട് നമ്മള്‍ക്ക് ഡോഗ്സിനെ കംപയര്‍ ചെയ്യാന്‍ പറ്റില്ല. കാരണം എന്റെ വീട്ടിലെ 10-12 ഡോഗുള്ളതാണ്. ഡോഗ് ബാര്‍ക്ക് ചെയ്യുക എന്ന് പറഞ്ഞാല്‍ സ്ട്രേഞ്ചേഴ്സിനെ കണ്ടാല്‍ ബാര്‍ക്ക് ചെയ്യും. ഇങ്ങനെ എന്തെങ്കിലും ഒരു സിറ്റുവേഷന്‍ അവര്‍ക്ക് സെന്‍സ് ചെയ്യാന്‍ പറ്റും.

കുരക്കുന്നവര്‍ കുരക്കട്ടെ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്

കുരക്കുന്നവര്‍ കുരക്കട്ടെ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്

ഡോഗിന്റെ ബാര്‍ക്ക് എന്ന് പറഞ്ഞാല്‍ അത്രയും സീരിയസ് ആണ്. ഞാന്‍ പട്ടികളെ വളരെ വാല്യുബള്‍ ആയിട്ട് കാണുന്ന ഒരാളാണ്. ഒരു അപരിചിതന്‍ വന്ന് കഴിഞ്ഞാല്‍ അവരെ പേടിപ്പിച്ചിട്ട് കുരക്കുകയാണ് ചെയ്യുന്നത്. അത് നമ്മളേയും എപ്പോഴും അലര്‍ട്ട് ആക്കി വെക്കും. പലപ്പോഴും പട്ടി കുരക്കും. കുരക്കുന്നവര്‍ കുരക്കട്ടെ എന്നൊക്കെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് അതിനോട് വലിയ താല്‍പര്യമില്ല.

ആ താരതമ്യം നല്ലതല്ല

ആ താരതമ്യം നല്ലതല്ല

ഞാന്‍ പറയാറുണ്ട് കുരക്കേണ്ടവര്‍ കുരച്ചോട്ടെ എന്നൊക്കെ. പക്ഷെ നമുക്ക് നെഗറ്റീവ് പറയുന്നവരും നമ്മളെ ഹേറ്റേഴ്സുമൊക്കെ തന്നെയാണ് നമുക്കുള്ള മോട്ടീവ് എന്ന് പറയുന്നത്. അങ്ങനെ ഡോഗുമായി കംപയര്‍ ചെയ്യുന്ന ഒരു കാര്യം വന്ന സമയത്ത് എനിക്ക് അത് ഡൈജസ്റ്റ് ആയില്ല. അതും ഞാന്‍ പറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+