Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറിവിട്ട് പുറത്തിറങ്ങില്ല :ക്ലീനിങ് സമയത്ത് കർട്ടന് പിറകില്‍ ഒളിക്കും: ബിഗ് ബോസ് രഹസ്യവുമായി ശാലിനി

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈഫ് ആരംഭിക്കാനിരിക്കെയാണ് ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ താരം തുറന്ന് പറയുന്നത്

 shalinifinal-

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ കേവലം മൂന്ന് ആഴ്ച മാത്രമാണ് നില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ശാലിനി നായർ. വളരെ സാധാരണ നിലയില്‍ നിന്നും ഉയർന്ന് വന്ന താരം ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് അവതാരക രംഗത്തും നിറഞ്ഞ് നിന്നിരുന്നു.

അടുത്തിടെ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ച താരം ബിഗ് ബോസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പ്രേക്ഷകരുടേയും പുതിയ മത്സരാർത്ഥികളുടേയും അറിവിലേക്കായി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ ബിഗ് ബോസ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള കാര്യങ്ങള്‍ തുറന്ന് പറയുകയാണ് താരം. തത്സമയം ശാലിനിയെന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ശാലിനിയുടെ വാക്കുകളിലേക്ക്..

ബിഗ് ബോസ് ഓഡീഷന്‍സ്

ബിഗ് ബോസ് ഓഡീഷന്‍സ്

ബിഗ് ബോസ് ഓഡീഷന്‍സ് കഴിഞ്ഞതിന് ശേഷം മത്സരാർത്ഥികളെല്ലാം ഒരേ ഹോട്ടലില്‍ അല്ല താമസിക്കുന്നത്. രണ്ടോ മുന്നോ ഹോട്ടലുകള്‍ ഇതിനായി മുംബൈയില്‍ ഞങ്ങള്‍ക്കായി തയ്യാറാക്കിയിരുന്നു. ഹോട്ടലിലേക്ക് ചെക്ക് ഇന്‍ ചെയ്ത് കഴിഞ്ഞാല്‍ ആ മുറി വിട്ട് പോലും നമുക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. സ്ട്രിക് ക്വാറന്റൈനാണ്. നമുക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും അവിടെ എത്തും.

ഭക്ഷണം തരാന്‍ വരുന്ന ആള്‍

ഭക്ഷണം തരാന്‍ വരുന്ന ആള്‍ വരെ നമ്മളെ കാണില്ല. നമ്മുടെ സഹായത്തിനായി രണ്ട് പെണ്‍കുട്ടികളുണ്ടാവും. ഇവരാണ് ഭക്ഷണം വാങ്ങി അകത്ത് വെക്കുന്നതും നമുക്ക് തരുന്നത്. ഈ സമയത്ത് റൂം ക്ലീന്‍ ചെയ്യാനായി ആരും വരാറില്ലെയേന്ന് സംശയവും പലഞക്കുമുണ്ടാവും. റും ക്ലീന്‍ ചെയ്യാനായി പതിവ് പോലെ ആളുകള്‍ വരും. ആ സമയത്ത് കർട്ടന് പുറകിലായിരിക്കും. അല്ലെങ്കില്‍ ബാത്ത് റൂമില്‍ വരെ നമ്മളെ ഒളിപ്പിച്ച് നിർത്തിയ സംഭവമുണ്ടായിട്ടുണ്ട്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ

ഇതൊക്കെ ഷോയുമായി ബന്ധപ്പെട്ട രഹസ്യങ്ങളാണെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ക്രെഡിബിലിറ്റി എത്രത്തോളമാണെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. മത്സരാർത്ഥികള്‍ ഷോയിലേക്ക് എത്തുന്നതിന് മുമ്പ് പരസ്പരം കാണുന്നില്ല എന്നുള്ളതാണ് ഞാന്‍ വ്യക്തമാക്കുന്നത്. ഇത് കാണുന്ന അധികൃതർക്ക് നമുക്ക് ഞാന്‍ പറയുന്നത് മനസ്സിലാവുമെന്ന് വിചാരിക്കുന്നു.

Vastu Tips: യാത്രയുടെ ലക്ഷ്യം സഫലീകരിക്കണോ: എങ്കില്‍ വാസ്തു പറയുന്ന ഇക്കാര്യങ്ങള്‍ മറക്കരുത്

ബിഗ് ബോസ് വീടിന് അകത്തേക്ക്

ബിഗ് ബോസ് വീടിന് അകത്തേക്ക് കാലെടുത്ത് വെക്കുന്നത് വരെ ഒരു മാസ്ക് നമ്മുടെ മുഖത്തുണ്ടായിരിക്കും. നമ്മളാരാണെന്നോ മറ്റ് മത്സരാർത്ഥികള്‍ ആരൊക്കെയാണെന്നോ ആർക്കും അറിയില്ല. സുഹൃത്തുക്കാളായ മത്സരാർത്ഥികളുണ്ടെങ്കില്‍ അവർ ചിലപ്പോള്‍ പോവുന്ന കാര്യങ്ങള്‍ ഒരു പക്ഷെ പരസ്പരം പറയുന്നുണ്ടാവാമെന്നും ശാലിനിയാണ്.

വൈല്‍ഡ് കാർഡ് ഉള്‍പ്പടെ

വൈല്‍ഡ് കാർഡ് ഉള്‍പ്പടെ

വൈല്‍ഡ് കാർഡ് ഉള്‍പ്പടെ 18 പേരാണ് പോവുന്നത്. ഇവർക്കെല്ലാം പ്രത്യേകം ഫ്ലൈറ്റാണോ എടുക്കുന്നതെന്ന് ചോദിന്നവരുമുണ്ട്. എന്നാല്‍ കേട്ടോളൂ 18 ഫ്ലൈറ്റ് എടുക്കും. ഞാന്‍ പോവുന്ന വിമാനത്തില്‍ വെച്ച് ഒരു മത്സരാർത്ഥിയെ പോലും കണ്ട് മുട്ടിയിരുന്നില്ല. ഒരോ മത്സരാർത്ഥിയേയും വേറെ വേറെ വിമാനങ്ങളിലായിട്ടാണ് കൊണ്ടുപോവുന്നത്.

സീസണ്‍ ഫൈവിന്റെ പ്രമോയും ലോഗോയും

അതേസമയം, സീസണ്‍ ഫൈവിന്റെ പ്രമോയും ലോഗോയും ഉടന്‍ തന്നെ പുറത്ത് വരും. ലാലേട്ടന്‍ രാജസ്ഥാനില്‍ ഒരു ഷൂട്ടിലാണ്. നാട്ടിലേക്ക് അദ്ദേഹം വന്നില്ലെങ്കിലും രാജസ്ഥാനില്‍ വെച്ച് തന്നെ ഷൂട്ട് ചെയ്യുന്ന പ്രമോ വീഡിയോ ഉടന്‍ തന്നെ നമ്മളിലേക്ക് എത്തും. മത്സരാർത്ഥികളോട് എനിക്ക് പറയാനുള്ളത് മികച്ച രീതിയില്‍ ഒരുങ്ങിക്കോളൂ എന്നാണെന്നും ശാലിനി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+