Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരതി സിനിമയില്‍ അഭിനയിക്കുന്നതിനെ റോബിന്‍ എതിര്‍ത്തു.. ഞാന്‍ മാപ്പ് പറഞ്ഞത് അക്കാരണത്താല്‍'; ശാലു പേയാട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായ റോബിന്‍ രാധാകൃഷ്ണനും പ്രതിശ്രുത വധുവും നടിയുമായ ആരതി പൊടിക്കും എതിരെ വീണ്ടും ശാലു പേയാട്. റോബിന്‍ രാധാകൃഷ്ണനെ പേടിയാണ് എന്ന് ആരതി പൊടി തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ശാലു പേയാട് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടാണ് ശാലു പേയാടിന്റെ പ്രതികരണം. ശാലു പേയാടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ആരതി പൊടിയുമായുള്ള ബന്ധം തുടങ്ങുന്നത് ഇന്റര്‍വ്യൂ വഴിയാണ്. ഉച്ചക്ക് വേറൊരു ലൈന്‍ പൊളിയുന്നു. വൈകുന്നേരം വേറൊരു ലൈന്‍ സെറ്റാകുന്നു. അതാണ് സംഭവം. പഴയ കുട്ടിയെ കട്ടാക്കുന്നതിനെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. കാരണം ഈ കുട്ടിക്ക് പൈസയൊന്നുമില്ലല്ലോ. പൈസ എന്ന് വെച്ചാല്‍ ഇവന്‍ ചാവും. ഇവന്റെ വിചാരം എന്താണെന്ന് വെച്ചാല്‍ ഇവന്റെ പ്രശസ്തി കണ്ടിട്ടാണ് എല്ലാവരും കൂടെ കൂടിയത് എന്നാണ്.

arati

ലാല്‍ സാറിനെക്കാള്‍ വലിയ ആളാണ് എന്നാണ് ഇവന്റെ ധാരണ. ഒരു ദിവസം രാവിലെ ഈ ഡസ്റ്റ് (ആരതി പൊടി) എന്നെ വിളിച്ച് പറയുകയാണ് ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാണ് എന്നൊക്കെ. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞ് തരുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. ഒരു പെണ്‍കുട്ടി അവള്‍ കെട്ടാന്‍ പോകുന്ന പയ്യനെ വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞ് തരുമോ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അവിടെ അത്രയും വലിയ വിഷയം എന്തോ ഉണ്ടായിട്ടുണ്ട്.

കാരണം ഇവന്‍ ഫേക്ക് ആണ് എന്ന് ഇവള്‍ അറിഞ്ഞിട്ടുണ്ട്. വേറൊന്നുമല്ല ഈ കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. അപ്പോള്‍ ഇവന്‍ സമ്മതിക്കുന്നില്ല. ഇവന്‍ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് പറയുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒക്കെയാണ് പുറത്ത് വന്നത്. അത് കഴിഞ്ഞിട്ട് ഇവള്‍ അഭിനയിക്കണം എന്ന് പറയുന്നു. ഇല്ല നടക്കൂല എന്ന് പറയുന്നു. അപ്പോഴാണ് ഇവന്റെ സൈക്കോ പുറത്ത് വരുന്നത്.

അങ്ങനെ ആണെങ്കില്‍ ഞാന്‍ ഇവിടന്ന് കെട്ടും കെട്ടി തിരുവനന്തപുരത്തോട്ട് പോകും. ഞാന്‍ റൂമൊക്കെ വെക്കേറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞിട്ട് ഇവന്‍ ഒരു കള്ളക്കളി കളിച്ചു. അത് പൊട്ടിയായത് കൊണ്ട് അതിങ്ങ് ഓടി വന്നു. അന്നത്തെ ഫ്‌ളൈറ്റില്‍ തന്നെ കക്ഷി ഇവിടെ എത്തി. അപ്പോള്‍ എന്റെ അടുത്ത് പറഞ്ഞു, ചേട്ടാ എനിക്ക് ചേട്ടനെ കാണണം എന്ന്. ഞാന്‍ ഈ കടവന്ത്ര ജംഗ്ഷനില്‍ വെച്ച് അവളോട് സംസാരിക്കുന്നു.

അപ്പോള്‍ തന്നെ അവന്‍ എന്നെ വിളിക്കുന്നു. വിളിച്ചിട്ട് പറയുന്നു ചേട്ടാ അവള്‍ ഫ്രോഡാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം സ്പീക്കറില്‍ ഡസ്റ്റ് കേട്ടൊണ്ടിരിക്കുകയാണ്. ഡസ്റ്റിന്റെ കണ്ണൊക്കെ നിറയുന്നു. എന്റെ അടുത്ത് ഈ പെണ്‍കുട്ടി പറയുകയാണ്. ആരതി പൊടി എന്ന് പറയുന്ന പെണ്‍കുട്ടി എന്റെ അടുത്ത് പറയുകയാണ്. ചേട്ടാ ചേട്ടന് രണ്ട് പെണ്‍മക്കളല്ലേ. ചേട്ടന്റെ മക്കള്‍ക്കാണ് ഈ അവസ്ഥ വന്നത് എങ്കില്‍ ചേട്ടന്‍ അവരുടെ കൂടെ നില്‍ക്കില്ലേ.

ഞാന്‍ പറഞ്ഞു തീര്‍ച്ചയായിട്ടും മോളെ നില്‍ക്കും. എന്റെ മക്കളാണ് എനിക്ക് വലുത്. ചേട്ടാ റോബിന്‍ ഉഡായിപ്പ് അല്ലേ. ഞാന്‍ പറഞ്ഞു ഉഡായിപ്പാണെന്ന്. ചേട്ടാ എനിക്ക് നേരിട്ട് കാണണം. സംസാരിക്കണം. അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഞാന്‍ പോയത്. എന്നിട്ട് അവരുമായിട്ട് സംസാരം നടക്കുന്നു. രാവിലെ ഇവര്‍ തമ്മില്‍ സംസാരിക്കുന്നു. ഇവര്‍ ആക്ച്വലി ലിവിംഗ് ടുഗെദര്‍ ആണ്. അങ്ങനെ ഇവര്‍ ഒരു മ്യൂച്വല്‍ ഡിസിഷന്‍ എടുത്ത് ഞാനിങ്ങനെ ഒക്കെ പറഞ്ഞുണ്ടാക്കി എന്ന് ഒരു സാധനം അടിച്ചിട്ടാല്‍ അവര്‍ സേഫ് ആയി.

ഇങ്ങനെ ഒരു കഥ പുറം ലോകം അറിയാതിരിക്കാന്‍ വേണ്ടി ഇവര്‍ തമ്മില്‍ ഒരു നാടകം നടത്തി. മൂപ്പന്‍സ് വ്‌ളോഗ് എന്ന് പറയുന്ന ആളാണ് ഇടയില്‍ നിന്നത്. അവന്റെ അടുത്ത് ഒരു വീഡിയോ ഇടാന്‍ പറയുന്നു. അവന്‍ പറഞ്ഞ അതേ സാധനം. ഞാന്‍ ഇവരെ പറ്റിയൊക്കെ അപവാദം പറഞ്ഞുണ്ടാക്കി ക്ഷമിക്കണം എന്ന് പറഞ്ഞൊരു വീഡിയോ ഇടാന്‍ പറഞ്ഞു. ഞാന്‍ ആണെങ്കില്‍ കൊറോണ പേപ്പേഴ്‌സ് പടം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് സിനിമയാണ് വലുത്. അങ്ങനെ സോറി പറയാം എന്ന് തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+