Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന് ബ്രെയിന്‍ ട്യൂമറില്ല, സിംപതിക്ക് വേണ്ടിയുള്ള ഉഡായിപ്പ്, എല്ലാം പ്ലാനിംഗാണ്': ശാലു പേയാട്

ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും പറയും, അത് റോബിന്‍ രാധാകൃഷ്ണനാണെന്ന്. കിരീടം ലഭിച്ചില്ലെങ്കിലും ബിഗ് ബോസ് ആരാധകര്‍ക്കിടെയില്‍ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയാണ് റോബിന്‍. കഴിഞ്ഞ സീസണില്‍ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്.

ഈ സീസണില്‍ അതിഥിയായി എത്തിയ റോബിനെ ബിഗ് ബോസ് വീണ്ടും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ റോബിന്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. മുംബൈയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെയാണ് റോബിന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയത്.

SHALU

'നിങ്ങള്‍ പുറമെ കാണുന്നതല്ല നടക്കുന്നത്. 24*7 പോലും എഡിറ്റഡാണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഷോയാണ് അവിടെ നടക്കുന്നത്. ബിഗ് ബോസ് മൊത്തത്തില്‍ പറഞ്ഞാല്‍ ഉഡായിപ്പ് ഷോയാണ്. കാണുന്ന ജനങ്ങള്‍ ഇത് മനസിലാക്കിയാല്‍ നന്നായിരിക്കും'- എന്നൊക്കെയാണ് റോബിന്‍ പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തിയത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് റോബിന്‍ തുറന്നുപറഞ്ഞിരുന്നു. തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും രണ്ട് വര്‍ഷത്തോളമായി അസുഖത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റോബിന്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയായിരുന്നു.

'തലയുടെ വലത് ഭാഗത്ത് വലിയൊരു മുഴയുണ്ട്. അത് പുറത്തേക്ക് വളരുകയാണ്. അകത്തോട്ട് പോയാല്‍ പ്രശ്നമാണ്. തലച്ചോറിനെ രോഗം ബാധിയ്ക്കുന്നുണ്ടോയെന്ന് എല്ലാ വര്‍ഷവും ഞാന്‍ സ്‌കാനിംഗ്് ചെയ്ത് നോക്കാറുണ്ട്. ജീവിതത്തില്‍ ചിരിച്ച് കളിച്ചതിനേക്കാള്‍ കൂടുതല്‍ കരഞ്ഞിട്ടുള്ള ആളാണ് ഞാന്‍'- റോബിന്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ റോബിന്‍ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് ശാലു പേയാട് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'റോബിന്റെ തലയില്‍ ബ്രെയിന്‍ ട്യൂമറില്ല. എല്ലാം സിംപതിക്ക് വേണ്ടിയുള്ള ഉഡായിപ്പാണ്. അവന്റെ തലയിലുള്ള മുഴ ഒരു വിധം എല്ലാ ആളുകള്‍ക്കുമുള്ളതാണ്. അതിന് വലിയ വളര്‍ച്ചയില്ല'- ശാലു പേയാട് പറഞ്ഞു.

'അന്ന് അഭിമുഖത്തില്‍ വീണയ്ക്ക് മുഴ കാണിച്ചുകൊടുത്തത് പോലും നേരത്തെയുള്ള പ്ലാനിംഗിന്റെ ഭാഗമായാണ്. അത് അല്ലെന്ന് വീണ പറയട്ടെ. ആ മുഴയ്ക്ക് മരുന്നിന്റെ ആവശ്യം പോലുമില്ല. ബ്രിയിന്‍ ട്യൂമറാണെന്ന് റോബിന്‍ ചുമ്മാ തള്ളിമറിച്ചതാണ്. ആളുകളുടെ സിംപതി കിട്ടാന്‍ വേണ്ടി'- ശാലു പേയാട് പറഞ്ഞു.

അതേസമം, ശാലു പേയാടും റോബിനും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഈ അടുത്താണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. തുടര്‍ന്ന് റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശാലു പേയാട് രംഗത്തെത്തിയിരുന്നു. ശാലു പേയാടിനെതിരെ റോബിനും അഭിമുഖങ്ങളില്‍ രംഗത്തെത്തിയിരുന്നു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് റോബിന്‍ ആരാധകരെ വഞ്ചിക്കുകയാണെന്ന് ശാലു പേയാട് ഇതിന് മുമ്പ് തുറന്നടിച്ചിരുന്നു. എസ് എം എ ബാധിച്ച കുട്ടിക്ക് വേണ്ടി ധനസമാഹരണം നടത്താന്‍ റോബിനെ ബന്ധപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ തരണമെന്ന് റോബിന്‍ ആവശ്യപ്പെട്ടെന്നും ഫ്രീ പ്രമോഷന്‍ ചെയ്യില്ലെന്ന് റോബിന്‍ പറഞ്ഞതായി ശാലു പേയാട് ആരോപിച്ചിരുന്നു.

'എസ് എം എ ബാധിച്ച കുട്ടിയ്ക്ക് വേണ്ടി എല്ലാവരും ധനസമാഹരണം നടത്തുന്ന സമയത്ത് അവതാരകയായ വീണ റോബിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വീഡിയോ ചെയ്യാന്‍ തനിക്ക് ഒരു ലക്ഷം രൂപ തരണമെന്നായിരുന്നു റോബിന്‍ ആവശ്യപ്പെട്ടത്. ഫ്രീ പ്രമോഷന്‍ ചെയ്യില്ലെന്നായിരുന്നു റോബിന്‍ പറഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ പിണങ്ങി'- ശാലു പേയാട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+