Get Updates
Get notified of breaking news, exclusive insights, and must-see stories!

അവന്‍ ഒരുമ്പിട്ടിറങ്ങിയാല്‍ നിങ്ങള്‍ക്ക് തന്നെയാണ് പ്രശ്നം; ലക്ഷ്മി പ്രിയയ്ക്ക് മുന്നറിയിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ നിര്‍ണായക ഘട്ടത്തിലാണ്. ഫൈനലിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അപ്രതീക്ഷിതമായി പലരും മത്സരത്തില്‍ നിന്ന് പുറത്തായി. ഫൈനല്‍ 5 ല്‍ ഉണ്ടാകുമെന്ന് വിചാരിച്ചവരില്‍ പലരുമാണ് പുറത്തായത്.

ബിഗ് ബോസ് വീട്ടിലെ അംഗ സംഖ്യ കുറഞ്ഞെങ്കിലും വഴക്കിന് ഒട്ടും കുറവ് വന്നിട്ടില്ല. ജാസ്മിനും റോബിനും പുറത്ത് പോയതോടെ ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ സ്ഥിരം വഴക്കുണ്ടാക്കുന്നത് ലക്ഷ്മിപ്രിയയും റിയാസുമാണ്. ആദ്യം ദില്‍ഷയെ ആണ് റിയാസ് കളിയാക്കിയിരുന്നതെങ്കിലും പിന്നീടിത് ലക്ഷ്മിപ്രിയയിലേക്ക് എത്തുകയായിരുന്നു.

riyas

സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ

1


ലക്ഷ്മിയെ അനുകരിച്ചാണ് റിയാസ് കളിയാക്കിയിരുന്നത്. ആദ്യം ഇത് തമാശയായിരുന്നു. പിന്നീട് ലക്ഷ്മിപ്രിയയും റിയാസിനെ അനുകരിച്ചതോടെ സംഭവം മാറി. റിയാസ് മുമ്പ് തന്റെ ഉമ്മയേയും ഉപ്പയേയും കുറിച്ച് പറഞ്ഞ കാര്യം ലക്ഷ്മി പ്രിയ അനുകരിച്ചതോടെ റിയാസ് ദേഷ്യപ്പെട്ടു തുടങ്ങി. എന്തിനാണ് തന്റെ മാതാപിതാക്കളെക്കുറിച്ച് പറയുന്നതെന്നായി റിയാസ്. എന്നാല്‍ താന്‍ ആരുടെയും മാതാപിതാക്കളെക്കുറിച്ച് പറഞ്ഞില്ലെന്ന് ലക്ഷ്മി പ്രിയയും പറഞ്ഞു. വഴക്ക് മുറുകിയതോടെ വിഷയത്തില്‍ ഇടപെടാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ മുന്നോട്ടുവന്നു.

2


വിനയിയും സൂരജും മുന്‍കയ്യെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. സൂരജും ധന്യയും ചേര്‍ന്നാണ് ലക്ഷ്മിപ്രിയയോട് സംസാരിക്കുന്നത്. വിനയ് ആണ് റിയാസിനോട് സംസാരിക്കുന്നത്. ലക്ഷ്മിപ്രിയ മാപ്പ് പറയണം എന്നാണ് റിയാസിന്റെ ആവശ്യം. തന്റെ ഉമ്മയെയും ബാപ്പയേയും അനാവശ്യമായി ഇവിടേയ്ക്ക് വലിച്ചിട്ടെന്നും ലക്ഷ്മിപ്രിയ മാപ്പ് പറയണം എന്നുമാണ് റിയാസ് പറയുന്നത്. ധന്യയും സൂരജും സംസാരിച്ച് തുടങ്ങിയത് മുതല്‍ റിയാസിന്റെ ഭാഗത്ത് നിന്ന് ഇനി ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല എങ്കില്‍ ഞാനും ഇനി ഒന്നിനും പോകില്ല എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. എന്നാല്‍ മാപ്പ് പറയില്ലെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

3


ഇതുവരെ പറഞ്ഞതിനൊക്കെ ആദ്യം റിയാസ് വന്ന് തന്റെ കാല് പിടിക്കട്ടെ എന്നിട്ട് ഞാന്‍ അവനോട് മാപ്പ് പറയാം എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. അവന്‍ എന്നെ കളിയാക്കാന്‍ ശ്രമിക്കാതെ ഇരുന്നാല്‍ ഞാനും അത് ചെയ്യില്ല. അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം. പക്ഷേ ഇനിയും തന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ താനും ചെയ്യുമെന്നും പറയുന്നു. എന്നാല്‍ റിയാസ് ഒരുമ്പിട്ടിറങ്ങിയാല്‍ പ്രശ്‌നം നിങ്ങള്‍ക്കു തന്നെയാണ് എന്ന് ലക്ഷ്മി പ്രിയയോട് വിനയ് പറയുന്നു. എന്നാല്‍ അത് ലക്ഷ്മി അവഗണിക്കുകയാണ് ചെയ്യുന്നത്.

4


അതിനുശേഷം എല്ലാവരും കൂടി സംസാരിക്കാന്‍ വിളിച്ചപ്പോഴും സംസാരത്തിനിടെ റിയാസ് പ്രകോപിതനായി എഴുന്നേറ്റ് പോകുകയായിരുന്നു. പക്ഷേ താല്‍ക്കാലികമായി ഇരുവരുടെയും പ്രശ്‌നം പരിഹരിക്കുന്നുണ്ട്. എന്നാല്‍ മോര്‍ണിംഗ് ടാസ്‌ക്കിന്റെ ഭാഗമായി വീണ്ടും റിയാസും ലക്ഷ്മിപ്രിയയും തര്‍ക്കം ഉണ്ടാവുന്നു. വ്യത്യസ്ത ആശയങ്ങള്‍ എങ്ങനെ മാന്യമായി സംസാരിക്കാന്‍ കഴിയും. ഇതായിരുന്നു സംസാരിക്കേണ്ടത്. എന്നാല്‍ ലക്ഷ്മിപ്രിയ സംസാരിക്കാന്‍ തുടങ്ങിയതോടെ റിയാസ് ദേഷ്യപ്പെട്ട് തുടങ്ങി. ഇത്ര നേരം സംസാരിക്കരുതെന്ന് പറഞ്ഞു. ഇവര്‍ എന്തിനാണ് ഇങ്ങനെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ച് റിയാസ് എണീറ്റ് പോയി. സൂരജ് പിന്നാലെ ചെന്ന് റിയാസിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു.

Recommended Video

cmsvideo
    Jasmine M Moosa | ജാസ്മിനും മോണിക്കയും വേര്‍ പിരിയുന്നു| *Bigg Boss
    5


    തന്നെ അനുകരിച്ചതില്ല മറിച്ച് തന്റെ ഉമ്മയേയും ഉപ്പയേയും പറഞ്ഞതിലാണ് വിഷമമെന്ന് റിയാസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് റിയാസ് കരയുന്നുമുണ്ട്. ലക്ഷിപ്രിയയും റിയാസും തമ്മില്‍ തമാശയ്ക്ക് തുടങ്ങിയ കളി കാര്യത്തില്‍ ആയതിന്റെ ആശങ്ക വീടിനകത്തുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+