' കോണ്‍ഫിഡന്റായി പറയാം, സൂരജ് ഈ സീസണിലെ ഏറ്റവും മോശം ഗെയിമര്‍ ആണ്'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് സീസണ്‍ 4 പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ആവേശത്തിലാഴ്ത്തി മുന്നേറുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്നത്. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുന്ന ഒരാള്‍ക്ക് നേരിട്ട് ഫിനാലെയില്‍ കടക്കാം. അതിനാല്‍ ഓരോ മത്സരാര്‍ഥിയും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ എപ്പിസോഡുകളില്‍ നടന്ന ടാസ്‌കുകളുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. സൂരജ് അടക്കമുള്ള മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ കുറിച്ചാണ് കുറിപ്പ്..

ഇന്നലെ റിയാസിനെ ലക്ഷ്മി പ്രിയ നടത്തിയ വെര്‍ബല്‍ അസാള്‍ട്ടിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ പ്രസ്തുത സംഭവത്തിന്റെ ലൈവ് കണ്ടതിന്റെ അടിസ്ഥാനത്തില്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതുകയാണ്. ഞാന്‍ ഒരു റിയാസ് സപ്പോര്‍ട്ടര്‍ ആണ് (ഇത് കാണുമ്പോള്‍ വായിക്കേണ്ട എന്ന് തോന്നുന്നവര്‍ക്ക് ഇവിടെ നിര്‍ത്താമല്ലോ). ലക്ഷ്മിപ്രിയ ചെയ്തത് തെറ്റാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

ലക്ഷ്മി പ്രിയ എന്നല്ല, നാളെ റിയാസ് അവിടെ ഒരാളെ ഇത്തരത്തില്‍ അവഹേളിക്കാന്‍ നോക്കിയാലും അത് തെറ്റാണ് എന്ന് പറയും. പക്ഷേ റിയാസിനെ പോലെ ഒരാള് അങ്ങനെ പറയില്ല എന്നൊരു കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. അത് തെറ്റാതെ ഇരിക്കട്ടെ. ഇന്നലെ ഈ ഇഷ്യൂവിന്റെ പ്രമോ കണ്ടപ്പോള്‍ തന്നെ ലൈവ് കാണാന്‍ തീരുമാനിച്ചിരുന്നു.

എന്താണ് ഈ ഇഷ്യൂവില് മറ്റുള്ളവരുടെ സ്റ്റാന്‍ഡ് എന്ന് അറിയാന്‍ ആയിരുന്നു അത്. പ്രത്യേകിച്ച് ഒന്നും പറയില്ല എന്ന് അറിയാമെങ്കിലും, കഴിഞ്ഞ ദിവസം ഡിബേറ്റ് ടാസ്‌കില്‍ സൂരജിന് റിയാസ് കൊടുത്ത ഒരു സൂചനയുടെ ഫലം ല് ഈ ഇഷ്യുവില്‍ സൂരജ് ഒരു സ്റ്റേറ്റ്‌മെന്റ് എങ്കിലും പറയുമോ എന്ന് അറിയാന്‍ ഒരു കൗതുകം തോന്നി.

സൂരജ് എന്ന് പ്രത്യേകം പറയാന്‍ കാരണം, അത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ റിയാസ് നേ പോലെ തന്നെ ചെറുപ്പം മുതല്‍ സൂരജിനും നേരിട്ടിട്ടുണ്ട് എന്ന് ഊഹിക്കാം. അപ്പൊ അതെ പോലെ ഒരു ഇന്‍സിഡന്റ് നടക്കുമ്പോള്‍ ഒരു സൂരജ് ഒരു സ്റ്റേറ്റ്‌മെന്റ് എങ്കിലും പറയും എന്ന് വിചാരിച്ചു. ലക്ഷ്മി അത് പറഞ്ഞപ്പോള്‍ സൂരജിന്റെ മുഖം ഡിസ്റ്റര്‍ബഡ് ആയതു വ്യക്തമായിരുന്നു, അതിനു ശേഷം കിച്ചണില്‍ കയറിയ സൂരജ്, എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞു, അവരുടേ തര്‍ക്കം സ്റ്റോപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ചെറിയ ഒരു പ്രതീക്ഷ വന്നു.

പക്ഷേ സൂരജ് പറഞ്ഞതോ, ' അടുക്കളയില്‍ നിന്ന് ആരും വഴക്ക് ഉണ്ടാക്കാനോ, ശബ്ദം ഉണ്ടക്കനോ പാടില്ല, ലാലേട്ടന്‍ അത് പറഞ്ഞിട്ടുണ്ട്' എന്ന്. ഒരുപക്ഷേ സൂരജിന് ഒരു സ്റ്റേറ്റ്‌മെന്റ് ക്ലിയര്‍ൃ ആയി പറയാന്‍ കിട്ടിയ ഒരു വലിയ അവസരം ആയിരുന്നു അത്. 80 ദിവസം കഴിഞ്ഞ് നില്‍ക്കുന്ന ഈ അവസരത്തില്‍ ഒരു കാര്യം കോണ്‍ഫിഡന്റ് ആയി പറയാം, സൂരജ് ഈ സീസണിലെ ഏറ്റവും മോശം ഗെയിമര്‍ ആണു്.

മുന്നെയോ, അപ്പോഴോ, ഇപ്പോഴോ ഇഷ്ടം ഇല്ലാത്ത മത്സരാര്‍ത്ഥിയാണ് എനിക്ക് ദില്‍ഷ, പക്ഷേ ലക്ഷ്മി എതിരെ സംസാരിക്കും എന്ന് അറിഞ്ഞിട്ടും ലക്ഷ്മി ചെയ്തത് തെറ്റാണ് എന്ന് അങ്ങനെ പറയാന്‍ പാടില്ലായിരന്നു എന്ന് ദില്‍ഷ പറഞ്ഞ സ്റ്റേറ്റ്‌മെന്റ്‌ന് ഒരു കയ്യടി . എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല, ഈ സീസണില്‍ തന്നെ ദില്‍ല്‍ അത്ര സ്‌ട്രോങ്ങ് ആയ ഒരു സ്റ്റേറ്റ്‌മെന്റ് പറഞ്ഞിട്ടും, ദില്‍ഷ യുടെ ഓരോ ചിരിയും ആഘോഷിക്കുന്ന ഒരു ദില്‍ല്‍ സപ്പോര്‍ട്ടര്‍ സപ്പോര്‍ട്ടര്‍ പോലും ഒരു പോസ്റ്റ് ഇട്ട് അതിനെ അഭിനന്ദിച്ചു കണ്ടില്ല.

മേ ബി റിയാസ് ന് അനുകൂലം ആയതു കൊണ്ട് ആവും. ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ ഒക്കെയും, ചാണകത്തില്‍ ചവിട്ടിയാല്‍ തങ്ങളും നാറും എന്ന മനോഭാവത്തില്‍ എല്‍ പിക്ക് എതിരെ പറയാന്‍ മടിച്ച് ന്യൂട്രല്‍ സമീപനം സ്വീകരിച്ചു നില്‍ക്കുന്നതും ദയനീയതയോടെ കാണേണ്ടി വന്നു. ഇന്നലെ ലക്ഷ്മി പറഞ്ഞ വാക്കുകള്‍ റിയാസ് അര്‍ഹിക്കുന്ന മറുപടി ആണെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ആളുകള്‍ക്ക് ഈ പോസ്റ്റ് വായിച്ചു എങ്കില്‍ എല്‍ പിഎന്ന് പറഞ്ഞു പോകാവുന്നതാണ്. എല്‍ പി ഫന്‍സിനോടും പോത്തിനോടും വേദം ഓതാന്‍ പാടില്ല എന്നാണല്ലോ












Click it and Unblock the Notifications