പുറത്തായതില്‍ സന്തോഷം, അച്ഛനെ കാണാന്‍ പറ്റുമല്ലോയെന്ന് സുചിത്ര: പൊട്ടിക്കരഞ്ഞ് ലക്ഷ്മി പ്രിയ
പാതിയിലേറെ ദിനങ്ങള്‍ പിന്നിട്ട് കഴിഞ്ഞ ബിഗ് ബോസില്‍ നിന്നും മറ്റൊരു മത്സരാർത്ഥി കൂടി പുറത്തായി കഴിഞ്ഞു. വീറും വാശിയുമേറിയ മത്സരം കാഴ്ച്ചവെച്ചുകൊണ്ട് മത്സരാർത്ഥികള്‍ മുന്നേറിയപ്പോള്‍ കഴിഞ്ഞ വിവിധ ആഴ്ചകളിലായി എട്ട് മത്സരാർത്ഥികളായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പേയത്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, അപർണ്ണ, നിമിഷ എന്നിവരാണ് പുറത്തായവർ.
വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തിയ മണികണ്ഠന്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു ഷോയ്ക്ക് പുറത്തേക്ക് പോയത്. ഈ ആഴ്ചയിതാ ഷോയിലെ ഏറ്റവും ശ്രദ്ധേയയായ മത്സാരാർത്ഥിയായ സുചിത്രയും ബിഗ് ബോസ് ഹൌസില്‍ നിന്നും പുറത്തായിരിക്കുകയാണ്.

സുചിത്രയുള്‍പ്പടെ നാല് പേരായിരുന്നു ഈ ആഴ്ചത്തെ എലിമിനേഷനില്‍ വന്നിരുന്നത്. അഖില്‍, സൂരജ്, വിനയ് എന്നിവരായിരുന്നു മറ്റുള്ള മത്സരാർത്ഥികള്‍. വീക്കിലി ടാസ്ക്കില്‍ നാണയവേട്ട സംഘടിപ്പിച്ച രീതിയില്‍ ആയിരുന്നു എവിക്ഷനും ബിഗ് ബോസ് ചെയ്തത്. ലഭിച്ച തുണ്ടുകളില്‍ എലിമിനിഷേനില്‍ വന്നവരുടെ പേരുകളുണ്ടായിരുന്നു.
സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍

സുചിത്രയുടെ വിടവാങ്ങല്‍ പ്രേക്ഷകർ ആദ്യം തന്നെ പ്രവചിച്ചിരുന്നെങ്കിലും സഹമത്സരാർത്ഥികള്‍ വളരെ ഞെട്ടലോടെയായിരുന്നു ഈ തീരുമാനം കേട്ടത്. പതിവ് പോലെ ലക്ഷ്മിപ്രിയ സുചിത്രയുടെ വിടവാങ്ങല്‍ അറിഞ്ഞത് മുതല്‍ തന്നെ കരയാന്‍ തുടങ്ങി. അഖിലും സൂരജും എലിമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും സുചിത്രയുടെ പുറത്ത് പോക്ക് ആഘാതമായി.

എവിക്ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഗ് ബോസിന്‍റെ നിര്‍ദ്ദേശപ്രകാരം തന്‍റെ ചെടി അഖിലിന് സുചിത്ര നല്‍കുകയും ചെയ്തു. ബിഗ് ബോസിൽ മുഴങ്ങിക്കേട്ട മറ്റൊരു സ്ത്രീ ശബ്ദമാണ് പുറത്തായതെന്നാണ് ബിഗ് ബോസ് സുചിത്രയുടെ എവിക്ഷനെ പറ്റി അഭിപ്രായപ്പെട്ടത്. അതേസമയം ഹൌസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാനെന്നായിരുന്നു പുറത്തായതിന് പിന്നാലെ സുചിത്രയുടെ പ്രതികരണം.

' ഒരുപാട് സന്തോഷമുണ്ട്, അച്ഛനെ കാണാൻ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാൻ. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസ്സിലായി", എന്നായിരുന്നു പുറത്തേക്ക് വന്നപ്പോള്‍ എന്ത് തോന്നുന്നുവെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോഴുള്ള സുചിത്രയുടെ പ്രതികരണം. ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേൽ ഇതിന് മുമ്പെ എനിക്ക് വീട്ടിൽ പോകാമായിരുന്നുവെന്നും താരം വ്യക്തമാക്കി

അതേസമയം, താരത്തിന്റെ പുറത്താകലില്‍ പ്രതികരിച്ചുകൊണ്ട് പ്രേക്ഷകരും രംഗത്ത് എത്തിയിട്ടുണ്ട്. '63 ദിവസം ബിഗ്ഗ്ബോസ്സിൽ ഒരു നോമിനേഷന്‍ പോലും വരാതെ എത്തിയ സുചിത്ര നായർ. ഇന്ന് ഈ ബിഗ്ഗ്‌ബോസ് വീട് നോട് വിടപറഞ്ഞു. ഇത് വരെ ആരു നേടാത്ത ഒരു വലിയ നേട്ടം കൂടി കൊണ്ട് ആണ് സുചി പുറത്ത് ആയിരിക്കുന്നത് അവസാനം നിമിഷം പൊരുതി തോറ്റ ഒരു സിംഹ പെണ്ണ് എന്ന് ഞാൻ വിശേഷി പിക്കും. 40:ലക്ഷം ത്തിൽ കൂടുതൽ വോട്ട് ആണ് സുചി നേടിയത്. ഇത്ര വോട്ട് ചെയ്തു സേവ് ചെയ്യാൻ എല്ലാരും വലിയ മനസ് ഉള്ള ആളുകൾ ആണ്. ഇത്ര ദിവസം ഞാനും പ്രേതിഷിച്ചു ആയിരുന്നു. സീസൺ തുടങ്ങിയപ്പോൾ തൊട്ട് സുചി ഫൈനൽ കാണും എന്ന് കരുതി ആയിരുന്നു കുഴപ്പമില്ല. എല്ലാർക്കും പിന്തുണയ്ക്ക് നന്ദി. . സുചിത്ര യ്ക്കു പുറത്ത് നല്ല ദിനങ്ങൾ ഉണ്ടാകട്ടെ എന്നാ പ്രേതിക്ഷ യോടെ വിട'-എന്നാണ് ഒരു പ്രേക്ഷകന്‍ സുചിത്രയുടെ വിടവാങ്ങലില്‍ പ്രതികരിച്ചത്.












Click it and Unblock the Notifications