ബിഗ് ബോസിന്റെ പടി കയറാന്‍ പോലും അര്‍ഹതയില്ല, അവര്‍ ആരൊക്കെ; ഒരു മുഴം നീട്ടിയെറിഞ്ഞ അടിപൊളി ടാസ്‌ക്
തുടക്കം തന്നെ ഗംഭീരമാക്കി ബിഗ് ബോസ് ഷോ മുന്നേറുകയാണ്. ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തിയ എപ്പിസോഡ് ശരിക്കും എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ ടാസ്‌ക് എല്ലാ മത്സരാര്‍ത്ഥികളെയും അക്ഷരാര്‍ത്ഥത്തില്‍ കുഴക്കുന്ന ഒന്നായിരുന്നു. ആദ്യ ദിവസം തന്നെ ബിഗ് ബോസ് ഇങ്ങനെയൊരു ടാസ്‌ക് നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവരാനുള്ള അര്‍ഹതയില്ല എന്ന് കരുതുന്ന മൂന്ന് പേരെ തിരഞ്ഞെടുക്കാനാണ് ഓരോ മത്സരാര്‍ത്ഥിക്കും ബിഗ് ബോസ് നല്‍കിയ കുഴക്കുന്ന ടാസ്‌ക്. എന്തുകൊണ്ട് അവര്‍ യോഗ്യരല്ലെന്ന കാരണവും മത്സരാര്‍ത്ഥികള്‍ പറയണമായിരുന്നു. ഒരു സുഹൃത്ത് ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് മുമ്പായിരുന്നു ബിഗ് ബോസ് ഈ ടാസ്‌ക് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

ശാലിനിക്കായിരുന്നു ഇതിന് വേണ്ടി ആദ്യം അവസരം നല്‍കിയത്. ശാലിനി പറഞ്ഞ പേരുകള്‍ റോണ്‍സണ്‍, സൂരജ്, നിമിഷ എന്നിവരുടേതായിരുന്നു. പിന്നാലെ എത്തിയ ധന്യ മേരി പറഞ്ഞത്, നിമിഷയുടേതാണ്. പിന്നീട് ശാലിനിയെയും ജാനികിയുടെയും പേര് ബിഗ് ബോസില്‍ എത്താന്‍ അര്‍ഹതയില്ലാത്തവരില്‍ ഉള്‍പ്പെടുത്തി.

സുചിത്ര അശ്വിനെയും നിമിഷയെയും ഡെയ്‌സിയെയും തിരഞ്ഞെടുത്തപ്പോള്‍ ജാനകി ആദ്യം പറഞ്ഞ പേര് ജാസ്മിന്റെതായിരുന്നു. കൂടാതെ അശ്വിനെയും ഡെയ്‌സിയെയും തിരഞ്ഞെടുത്തു. ശാലിനി, ദൃശ്യ, സുചിത്ര എന്നീ പേരുകളാണ് നിമിഷയ്ക്ക് കിട്ടിയ അവസരത്തില്‍ തിരഞ്ഞെടുത്തത്. ജാസ്മിന്‍ ജാനകിയുടെ പേര് ആദ്യം പറഞ്ഞപ്പോള്‍ നവീനെയും ബ്ലെസ്‌ലിയെും കൂടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഡെയ്‌സി, ദില്‍ഷയെയും ജാനകിയെയും നിമിഷയെയുമാണ് അര്‍ഹതയില്ലാത്തവരുടെ പേരുകളുടെ ലിസ്റ്റിലേക്ക് ചേര്‍ത്തത്. അപര്‍ണ നവീനെയും റോണ്‍സനെയും ദില്‍ഷയെയും തെരഞ്ഞെടുത്തപ്പോള്‍ സൂരജ് നിമിഷയെയും ജാനകിയെയും അശ്വിനെയുമാണ് പറഞ്ഞത്. സുചിത്ര, ദില്‍ഷ, ജാസ്മിന്‍ എന്നിവരുടെ പേരുകളാണ് അശ്വിന്‍ പറഞ്ഞത്.

നവീന് അവസരം ലഭിച്ചപ്പോള്‍, അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ നിമിഷ, ഡെയ്‌സി, അപര്‍ണ എന്നിവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി. റോബിന് അവസരപം ലഭിച്ചപ്പോള്‍ അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ജാനകിയെയും ജാസ്മിനെയും അശ്വിനെയുമാണ്.

നവീന്‍ തെരഞ്ഞെടുത്ത അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ നിമിഷ, ഡെയ്‌സി, അപര്‍ണ എന്നിവരെയാണ് ഉള്‍പ്പെടുത്തി. ജാനകിയുടെ പേര് പറഞ്ഞുകൊണ്ടാണ് ഡോ. റോബിന്‍ തുടങ്ങിയത്. തുടര്‍ന്ന് ജാസ്മിന്‍, അശ്വിന്‍ എന്നിവരുടെയും പേര് പറഞ്ഞു. അഖില്‍ തിരഞ്ഞെടുത്തത് ആകട്ടെ, ദില്‍ഷ, ജാസ്മിന്‍, ബ്ലെസ്‌ലി എന്നിവരെയാണ്.

ബ്ലെസ്‌ലി ആദ്യം പറഞ്ഞത് ദില്‍ഷയുടെ പേരായിരുന്നു. കൂടാതെ ശാലിനി, ഡെയ്‌സി എന്നിവരെ ഉള്‍പ്പെടുത്തി. ലക്ഷ്മിപ്രിയയ്ക്ക് അവസരം ലഭിച്ചപ്പോള്‍, ആദ്യം പറഞ്ഞത് നിമിഷയുടെ പേരാണ്. ജാസ്മിന്‍, അശ്വിന്‍ എന്നിവരെയും ലക്ഷ്മി ഉള്‍പ്പെടുത്തി. അശ്വിന്‍, നിമിഷ, ഡെയ്‌സി എന്നിവരുടെ പേരുകള്‍ റോണ്‍സന്‍ പറഞ്ഞതോടെ ടാസ്‌കിന് അവസാനം കുറിച്ചു. ഇത് ഓരോരുത്തരും പറഞ്ഞ കാരണങ്ങള്‍, പരസ്പം സംസാരിക്കുന്നില്ല, ഇടപെടലുകള്‍ നടത്തുന്നില്ല എന്നൊക്കെയാണ്.












Click it and Unblock the Notifications