Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ ഫോളോ ചെയ്യാത്തതിന് കാരണം പറഞ്ഞ് നിമിഷ; ആ 2 പേർ റോബിനെ അൺഫോളോ ചെയ്തതിന് കാരണം? മറുപടി

കൊച്ചി: ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ബിഗ് ബോസ് താരം നിമിഷയുടെ മറുപടി വൈറൽ. കഴിഞ്ഞ ദിവസമായിരുന്നു ആരാധകർ താരത്തോട് ഇൻസ്റ്റഗ്രാമിലൂടെ ചോദ്യങ്ങൾ ഉയർത്തിയത്. ഇതിൽ റോബിനെ കുറിച്ചും റിയാസിനെ കുറിച്ചുമെല്ലാം ചോദ്യങ്ങളുണ്ട്. അതിന് നിമിഷ നൽകിയ മറുപടികൾ ഇതാ

1

ദയവ് ചെയ്ത് റോബിനെ ഫോളോ ചെയ്യൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളെ ഫോളോ ചെയ്യുന്ന പലരും റോബിനെ ഫോളോ ചെയ്യുന്നില്ലെന്നും ദയവ് ചെയ്ത് അദ്ദേഹത്തെ ഫോളോ ചെയ്യൂവെന്നും ഒരാൾ പറഞ്ഞു. ഇതിന് ആദ്യം റോബിൻ എന്നെ ഫോളോ ചെയ്യട്ടെ എന്നായിരുന്നു നിമിഷ നൽകിയ മറുപടി.

1

ഡോക്ടർ സെലക്ടീവ് ആയി മാത്രമേ പണ്ട് തൊട്ടേ ആളുകളെ ഫോളോ ചെയ്യാറുള്ളൂ. എന്നാൽ നിങ്ങൾ അങ്ങനെ അല്ലല്ലോ, അതിനാൽ ദയവ് ചെയ്ത് റോബിനെ ഫോളോ ചെയ്യൂ, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് ഞാനും സെലക്ടീവ് ആണെന്നാണ് നിമിഷ നൽകിയ മറുപടി. ' ഒരു ഡോഗ് പേജോ, മീമെ പേജോ അല്ലെങ്കിൽ ഞാൻ സെലക്ടീവാണ്. ഒരു കാര്യം ചെയ്യൂ, റോബിനോട് അത്തരമൊരു പേജ് തുടങ്ങാൻ പറയൂ', നിമിഷ കുറിച്ചു.

3

ഡോ റോബിൻ രാധാകൃഷ്ണനെ ഡെയ്സിയും അപർണയുമടക്കം അടുത്തിടെ അൺഫോളോ ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇവർ ഒരേ സമയത്ത് റോബിനെ അൺഫോളോ ചെയ്തത് എന്ന ചോദ്യത്തിന് എനിക്ക് അറിയില്ലെന്നും ഇത്തരം കാര്യങ്ങളെ കുറിച്ച് താൻ അന്വേഷിക്കാറില്ലെന്നും നിമിഷ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ റോബിനെ ഫോളോ ചെയ്യുന്നില്ലെങ്കിലും റോബിൻ തന്റെ സുഹൃത്തായിരിക്കുമെന്നും നിമിഷ പറഞ്ഞു.

4

'ദിൽറോബ്' , 'പൊടിറോബ്'കുറിച്ച് ചോദിക്കുന്നത് തന്നെ അലോസരപ്പെടുത്താറുണ്ടന്നും നിമിഷ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ദിൽഷയേയും റോബിനേയും ആരതി പൊടിയെ കുറിച്ചുമൊക്കെ താൻ എന്ത് പറയാനാണ്. ഇനി എനിക്ക് എന്തെങ്കിലും അവരെ കുറിച്ച് പറയാൻ ഉണ്ടെങ്കിൽ തന്നെ അതിലെന്ത് കാര്യമാണ്. അത് എന്റെ ജീവിതമേ അല്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾ ആരും ചോദിക്കരുതെന്നും നിമിഷ പറഞ്ഞു.

5

ലൗ ട്രാക്ക് ഉണ്ടാക്കാൻ താത്പര്യം ഇല്ലാത്തവരും വിവാഹിതരായവും ബിഗ് ബോസിൽ പോയാൽ എങ്ങനെ വിജയിക്കുമെന്ന ചോദ്യത്തിന് നിമിഷ നൽകിയ മറുപടി ഇങ്ങനെ-നമ്മുടെ കേരള സമൂഹം മാറാത്തിടത്തോളം ഒന്നും ഇവിടെ മാറാൻ പോകുന്നില്ല. ഭാവിയിലെങ്കിലും മാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും വിജയി ആവുക എന്നത് മാത്രമല്ലല്ലോ ഷോയുടെ ലക്ഷ്യം. എതിർ അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള വേദി കൂടിയായിരുന്നു അവിടം. അത് പറയാൻ ഞങ്ങളിൽ ചിലർക്ക് സാധിച്ചതിൽ സന്തോഷമുണ്ട്.ബിഗ് ബോസിൽ നൂറ് ശതമാനം സത്യസന്ധത പുലർത്തിയാൽ വിജയിക്കാൻ സാധിക്കില്ലെന്നും നിമിഷ പറഞ്ഞു.

6

റിയാസിനെ വിവാഹം കഴിക്കുമോയെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ഞാൻ റിയാസിന്റെ ടൈപ്പ് അല്ലെന്ന് നിമിഷ മറുപടി നൽകി. എന്നിരുന്നാലും ഒന്ന് ശ്രമിച്ച് നോക്കാമെന്നും നിമിഷ കുറിച്ചു. റിയാസിനെ ടാഗ് ചെയ്ത് കൊണ്ട് എന്നെ വിവാഹം കഴിക്കുമോയെന്നും നിമിഷ കുറിച്ചിട്ടുണ്ട്.ബിഗ് ബോസ് ഷോയിൽ വെച്ചും പുറത്തും നിമിഷ വളരെ അധികം അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് റിയാസ് സലീം. ഷോ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ പ്രണയമാണോയെന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+