'എന്തുകൊണ്ട് ലക്ഷ്മിപ്രിയ ടോക്സിക്? വല്യണ്ണൻ 21ാം നൂറ്റാണ്ടിൽ എന്ന് എത്തും?';വൈറലായി കുറിപ്പ്
കൊച്ചി; 'ന്യൂ നോർമൽ' എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ 4 ൽ ലക്ഷ്മിപ്രിയ റിയാസ് സലീമിനെതിരെ നടത്തുന്ന പദപ്രയോഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കുറിപ്പ്. കഴിഞ്ഞ ദിവസം മത്സരത്തിനിടെ ലക്ഷ്മിപ്രിയയും റിയാസും തമ്മിൽ വലിയ രീതിയിൽ കൊമ്പ് കോർത്തിരുന്നു. തുടർന്ന് ലക്ഷ്മിപ്രിയ റിയാസിനെതിരെ നടത്തിയ ചില പ്രയോഗങ്ങൾ 'പൊളിറ്റിക്കലി കറക്ട്' അല്ലെന്ന ആക്ഷേപമാണ് ഒരു വിഭാഗം ആരാധകർ ഉയർത്തിയത്. എന്നാൽ തർക്കത്തിന് പിന്നാലെ കൺഫെഷൻ റൂമിലെത്തിയ ലക്ഷ്മിപ്രിയയോടെ ഈ രീതിയിലാണ് ഗെയിം കളിക്കേണ്ടത് എന്നായിരുന്നു ബിഗ് ബോസ് മറുപടി നൽകി ആശ്വസിപ്പിച്ചത്. ഇതിനെതിരെയാണ് കുറിപ്പ്.
'മലയാളത്തിലെ വല്യണ്ണൻ പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് കാള വണ്ടിയിൽ വന്ന് കൊണ്ടിരിക്കുന്ന തലവൻ ആയത് കൊണ്ട് മലയാളം ബിഗ് ബോസ് ഷോയ്ക്ക് ആ നിലവാരം പ്രതീക്ഷിച്ചാൽ മതി',എന്ന് കുറിപ്പിൽ പറയുന്നു. മാത്രമല്ല എന്തുകൊണ്ട് ലക്ഷ്മിപ്രിയ ടോക്സിക് ആണെന്നും എന്താണ് 'പൊളിറ്റിക്കൽ കറക്ട്നെസ്' എന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വായിക്കാം

അല്പം വ്യത്യസ്തത ഉണ്ട് എന്ന കാരണത്താൽ റിയാസിന് എതിരെ കേട്ടാൽ അറക്കുന്ന ("നിന്നെ പോലെ ഉള്ളവർക്ക് മാനുഫാക്ച്വറിംഗ് ഡിഫക്ട് ആണെടാ, അവർ മുള്ള് മുരിക്കിൽ കേറുകയാ നല്ലതെടാ"), അയാളുടെ ജന്മത്തെ പോലും ചോദ്യം ചെയ്യുന്ന, അയാളെ പോലെയുള്ളവർക്ക് ജന്മം കൊടുത്തവരെ പോലും കുറ്റപ്പെടുത്തുന്ന, ആണ്/പെണ്ണ് എന്ന ബൈനറിയിൽ നിന്ന് മാറി നിൽക്കുന്നവരെ എന്തും പറയാം എന്ന പലരുടെയം ധാരണ ഊട്ടി ഉറപ്പിക്കുന്ന, അത്തരം പലരെയും ഡെപ്രഷനിലേക്കും, ആത്മഹത്യയിലേക്കും തള്ളി വിടാൻ കെൽപ്പുള്ള വർത്തമാനങ്ങളിൽ ഒരു തെറ്റുമില്ല എന്ന സമൂഹത്തിൻ്റെ ധാരണ ഊട്ടി ഉറപ്പിക്കുന്ന ലക്ഷ്മി പ്രിയ എന്ന കുലസ്ത്രീക്ക്, പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന് പറഞ്ഞ് വളം വച്ച് കൊടുക്കുന്ന ഇന്റർനാഷ്ണൽ ഷോയുടെ ഫോർമാറ്റ് ആണെന്ന് ഒക്കെ പറയുന്നുണ്ടെങ്കിലും, മലയാളത്തിലെ വല്യണ്ണൻ പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് കാള വണ്ടിയിൽ വന്ന് കൊണ്ടിരിക്കുന്ന തലവൻ ആയത് കൊണ്ട് മലയാളം ബിഗ് ബോസ് ഷോയ്ക്ക് ആ നിലവാരം പ്രതീക്ഷിച്ചാൽ മതി.

എന്നാല് തമാശ അതൊന്നും അല്ല, സീസണിൻ്റെ പേര് ന്യൂ നോർമൽ എന്ന് ആണത്രേ. വല്യ അണ്ണൻ എന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തുമോ എന്തോ? അല്ല, മലയാളം റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിൽ കണ്ട ഏറ്റവും വിവരമുള്ള , വിവേകമുള്ള , പൊളിറ്റിക്കലി കറക്ടായ , പ്രോഗ്രസ്സീവായ , എന്റർടെയിനറായ 24 കാരനാണ് റിയാസ് സലിം എന്ന മത്സരാർത്ഥിയെ അംഗീകരിക്കാൻ പാകത്തിന് പക്വത ഇല്ലാത്ത പ്രേക്ഷകരുടെ താൽപര്യം വല്യ അണ്ണന് അവഗണിക്കാൻ ആവില്ലല്ലോ!! എൽപി നടത്തിയ പരാമർശങ്ങൾ ഒക്കെ കേട്ട ശേഷം ബിഗ്ബോസ് :
"നിങ്ങൾ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല... ഇനിയും ഇങ്ങനെ തന്നെ തുടരുക"ജാസ്മിൻ പറഞ്ഞ പോലെ ഇടിമുഴക്കം സൗണ്ടിൽ സംസാരിക്കുന്ന 'തെണ്ടി' എന്ന് വിളിക്കാൻ തോന്നി..!!

ഇനി സത്യത്തിൽ വല്യ അണ്ണനും, പ്രേക്ഷകർക്കും ചില കാര്യങ്ങളിലെ പൊളിറ്റിക്കൽ കറക്റ്റ്നസ് തിരിച്ചറിയാൻ കഴിയാത്ത വിധം കാളവണ്ടിയില് ബെൻസിൻ്റെ ടയർ വച്ച് വരുന്നത് ആണെങ്കിൽ ഇത്രയും മനസ്സിൽ ആക്കുന്നത് നല്ലതാണ്. റിയാസിൻ്റെയും ലക്ഷ്മിപ്രിയയുടെയും വാക്കുകളിലെ ചില ബേസിക് വ്യത്യാസം എന്നാലാവും വിധം മനസ്സിൽ ആക്കാൻ താൽപര്യം ഉള്ളവർക്ക് വേണ്ടി എഴുതുന്നു.

എന്ത് കൊണ്ട് ലക്ഷ്മി പ്രിയ ടോക്സിക് ആണെന്ന് പറയുന്നു ?
1) മിമിക്കിംഗ് ഈസ് ഒകെ. മിമിക്രി ഒരു കലാരൂപം ആണ്.
2) ടീസിംഗ് ഈസ് ഒകെ. (കളിയായ് ആക്കുക/ കളിയാക്കുക) Teasing means make fun of someone in a playful way.
3) സറ്റയർ ഈസ് ഒകെ. (ആക്ഷേപഹാസ്യം/ വിമർശന രൂപേണ ചില കാലഹരണപ്പെട്ട ധാരണകളെ/ സാമൂഹിക അവസ്ഥകളെ മാറ്റേണ്ടത് ഉണ്ട് എന്ന അഭിപ്രായത്തോടെ പരിഹസിക്കുന്നത്). ഉദാ: ഓട്ടൻ തുള്ളൽ. Satire means the use of humour, irony, exaggeration, or ridicule to expose and criticize people's stupidity particularly in the context of contemporary politics and other topical issues.
4) സർക്കാസം ഈ ഒകെ. (വിരോധാഭാസം നിറഞ്ഞ ഹാസ്യം/പരിഹാസം) Sarcasm refers to the use of words/sentences that mean the opposite of what you really want to say .

വാട് ഈസ് നോട്ട് ഒകെ?
1) ബോഡി ഷെയ്മിംഗ് = ഒരാളുടെ ശാരീരിക പ്രത്യേകതകളെ വച്ച് പരിഹസിക്കുന്നത് (നിറം, ഉയരം, വണ്ണം, മറ്റ് ശാരീരിക പ്രത്യേകതകൾ)
2) 'ടോണ്ടിംഗ് = അറപ്പും, വെറുപ്പും കലർത്തി അപമാനിക്കുന്നത്
3) നാഗിംഗ് = താൻ ആഗ്രഹിക്കുന്ന കാര്യത്തിലേക്ക് മറ്റൊരാളെ എത്തിക്കാൻ നിരന്തരമായി അസഹ്യമായി അധിക്ഷേപിക്കുക /
4) ബുള്ളിയിംഗ് = തന്നേക്കാൾ താഴെ / അശക്തർ എന്ന് കരുതുന്നവരെ തൻറെ ശക്തി/ പദവി/ സാമൂഹിക അംഗീകാരം ഉപയോഗിച്ചു വാക്കാലോ, പ്രവർത്തിയാലോ ഉപദ്രവിക്കുന്നത്. a person who uses their strength or power to frighten or hurt weaker people.

5)സ്ലട് ഷെയിമിംഗ് = സ്ത്രീകളും പെൺകുട്ടികളും അടക്കത്തിലും ഒതുക്കത്തിലും മണ്ണ്, പൊന്ന്, പെണ്ണ് എന്ന ധാരണക്കു അനുസരിച്ചു അലമാരിയിൽ എടുത്ത് വച്ച് സംരക്ഷിക്കപ്പെടേണ്ടവർ ആണെന്ന സമൂഹം എന്നോ വരച്ച വരയിൽ നിന്ന് മാറി നിൽക്കുന്നവരെ,സോ കോൾഡ് മാന്യമായ വസ്ത്രധാരണത്തിന് അപ്പുറം വസ്ത്രം ധരിക്കുന്നവരെ സമൂഹം മോശമായി കരുതുന്ന പദങ്ങൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുക.
the practice of criticizing people, especially women and girls, who are perceived to violate expectations of behavior and appearance regarding issues related to sexuality. ഉദാ: റേപിന് ഇരയാക്കപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്തുകയും, വ്യക്തിഹത്യ ചെയ്യുന്നതും; കല്യാണത്തിന് മുൻപ് ബർത് കൺട്രോൾ മെഷർ അന്വേഷിച്ചാൽ വെടി ആണെന്ന് മുദ്ര കുത്തുക തുടങ്ങിയവ.

ഇനി ബട്ടർഫ്ലൈ എഫക്ട് എന്ന് കേട്ടിട്ടുണ്ടോ? ചില പ്രയോഗങ്ങൾ പൂമ്പാറ്റയുടെ ചിറകടി പോലെ ചെറുതായിരിക്കാം എങ്കിലും സമൂഹത്തിൽ ഉണ്ടാക്കുന്ന ഫലം കൊടുങ്കാറ്റ് പോലെ വളരെ വലുതാണ് എന്നാണ് ആ പ്രയോഗത്തിൻ്റെ അർത്ഥം. ലക്ഷ്മി പ്രിയ പറയുന്നത് ശരിയാണെന്ന ധാരണ ആണ് സമൂഹത്തിലേക്ക് എത്തുന്നത് എങ്കിൽ അത് തീർത്തും തെറ്റാണ്. മൈനോറിറ്റി കമ്മ്യൂണിറ്റിയുടെ ജന്മത്തെ വരെ , അവരുടെ മാതാപിതാക്കളെ അടക്കം കുറ്റപ്പെടുത്തിയ ലക്ഷ്മി പ്രിയക്ക് എതിരെ ശക്തമായ ആക്ഷൻ ബിഗ് ബോസ് എടുത്താൽ അതിന് സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനവും വളരേ വലുതാണ്. ഇത്തരം ടോക്സിസിറ്റി പ്രോത്സാഹിപ്പിച്ചാൽ എങ്ങനെ ആണ് ഇതിനെ ന്യൂ നോർമൽ എന്നും, സീസൺ ഓഫ് കളേഴ്സ് എന്നും വിളിക്കുക !! പൊളിറ്റിക്കൽ കറെക്റ്റ്നസ് എന്ന ഒന്ന് നോക്കുന്നില്ലെങ്കിൽ, ഈ ഷോയുടെ സ്റ്റാൻഡേർഡ് നിലനിർത്താൻ കഴിയില്ല.

എൻബി: ഒപ്പം ചേർക്കുന്നു - തങ്ങളിൽ നിന്ന് വ്യത്യസ്തരാണ് എന്നത് കൊണ്ട് (സിസ് ഹെട്രോസെക്ഷ്വൽ നോർമേറ്റീവ് ഇൽ ഉൾപ്പെടുന്നില്ലാത്തത് കൊണ്ട്), ആണ്/പെണ്ണ് എന്ന ബൈനറിയിൽ പെടാത്ത ആളായതു കൊണ്ട്, എന്നാല് തികച്ചും നോർമൽ ആയ വ്യക്തികൾ തന്നെ ആണ് അവർ എന്ന് അറിയാതെ, അവരെ സൈകാട്രിക് കൗൺസിലിങ്ങിനു വിധേയരാക്കണം എന്ന് കരുതി നടക്കുന്നവർക്ക് / അവരെ അംഗീകരിക്കാതെ അവർക്കെതിരെ ടോണ്ടിംഗ്, നാഗിംഗ്, ബുള്ളിയിംഗ് എന്നിങ്ങനെ ചെയ്യുന്നവരെ സൈക്കാട്രിക് കൗൺസിലിങ്ങിനു വിധേയരാക്കണം എന്ന് ആണ് ലോകാരോഗ്യ സംഘടന പറയുന്നത്. അപ്പോൾ ഈ ചിന്താഗതി കൊണ്ട് നടക്കുന്ന നിങ്ങളാണ് മാനസികമായി നോർമൽ അല്ലാത്തവർ എന്ന് വ്യക്തമായി കാണും എന്ന് കരുതുന്നു.
എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ












Click it and Unblock the Notifications