ബിഗ് ബോസ് മലയാളം സീസണ്‍ 4 മുൻ സീസണുകൾ പോലെ അല്ല, പ്രത്യേകതകൾ ഏറെ, 17 മത്സരാർത്ഥികൾ ആരൊക്കെ?
കൊച്ചി: മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 7 മണി മുതലാണ് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് സീസണ്‍ 4ന് തുടക്കം കുറിക്കുക.
17 പേരാണ് ബിഗ് ബോസില്‍ മത്സരിക്കാനെത്തുന്നത്. ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നത് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത്തവണത്തെ ബിഗ് ബോസ് മുന്‍പത്തെ സീസണുകള്‍ പോലെ അല്ലെന്നാണ് അവതാരകനായ നടന്‍ മോഹന്‍ലാല്‍ പറയുന്നത്.

ആദ്യത്തെ മൂന്ന് സീസണുകളുടേയും വലിയ വിജയത്തിന് ശേഷമാണ് ബിഗ് ബോസിന്റെ നാലാം സീസണ്‍ എത്തുന്നത്. മുംബൈ ഫിലിം സിറ്റിയിലെ സെറ്റാണ് ഇത്തവണത്തെ ബിഗ് ബോസ് വീട്. ഇവിടെയാണ് നൂറ് ദിവസം 17 മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി ബന്ധമില്ലാതെ താമസിച്ച് മത്സരിക്കുക. മാര്‍ച്ചില്‍ നാലാം സീസണ്‍ പ്രഖ്യാപിച്ചത് മുതല്‍ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

പലരുടേയും പേരുകള്‍ അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് ആ 17 പേര്‍ എന്നത് ചാനല്‍ അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 4 എല്ലാത്തവണത്തേയും പോലെ അല്ലെന്നും ഇക്കുറി ബിഗ് ബോസ് വീടിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. ഷൂട്ട് നടക്കുന്ന മുംബൈയിലെ വീട് തന്നെ വളരെ അധികം പ്രത്യേകതകള്‍ ഉളളതാണ്.

ഇത്തവണത്തെ മത്സരാര്‍ത്ഥികളും ഏറെ പ്രത്യേകതകള്‍ ഉളളവരാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മത്സരിക്കാനുളളവരെ തിരഞ്ഞെടുത്തിരിക്കുന്നത് കൊവിഡ് പ്രൊട്ടോക്കോള്‍ അടക്കമുളള കാര്യങ്ങള്‍ നോക്കിയാണ്. ബിഗ് ബോസ് സീസണ്‍ 4 ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്നും പ്രേക്ഷകര്‍ക്ക് വളരെ രസകരമായ ഒരു അനുഭവം ആയിരിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സീസണ്‍ ഫോറില്‍ ഒരുപാട് പ്രത്യേകതകള്‍ പ്രതീക്ഷിക്കാമെന്നും അതിന്റെ ത്രില്ലില്‍ ആണ് എല്ലാവരും എന്നും മോഹന്‍ലാല്‍ പറഞ്ഞു. മത്സരാര്‍ത്ഥികള്‍ക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ച് നാള്‍ കഴിയുമ്പോള്‍ വേറെ ഒരു ലോകത്ത് അവര്‍ എത്തിച്ചേരും. എന്താണ് പറയുന്നത് എന്ന് അവര്‍ക്ക് തന്നെ അറിയാതെ വരും. അവരുടെ കൂടെ നിന്ന് സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മള്‍ നില്‍ക്കേണ്ടത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒന്നും പ്ലാന്‍ ചെയ്ത് സ്റ്റേജിലേക്ക് പോകാന്‍ സാധിക്കില്ല 24 മണിക്കൂറിനുളളില്‍ ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന പ്രധാന സംഭവങ്ങള്‍ എല്ലാം കാണാറുണ്ട്. എന്താണ് ഓരോരുത്തരോടും പറയേണ്ടത് എന്ന ധാരണയോട് കൂടിയാണ് സ്‌റ്റേജിലേക്ക് പോകുന്നത്. താന്‍ മത്സരാര്‍ത്ഥികള്‍ക്കും ബിഗ് ബോസിനും ഇടയില്‍ ഉളള ഒരു ലിങ്കാണ്. അത് പൊട്ടിപ്പോകാതെ രണ്ട് കൂട്ടരോടും സൗമ്യമായ രീതിയില്‍ തന്നെ പോകണം എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications