ഒരു ഗുഡ് ബൈ പോലും പറയാനായില്ല; ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍, ഞെട്ടി പ്രേക്ഷകര്‍
കൊച്ചി: ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമായി നടന്ന ഒരു പുറത്താകലിന്റെ ഞെട്ടലിലാണ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും. അവതാരകനും നടനുമായ മോഹന്‍ലാലാണ് മത്സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍ വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള എവിക്ഷന്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങള്‍. സാധാരണഗതിയില്‍ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട ആളെ തീരുമാനിക്കുന്നത്. എവിക്ഷനുള്ള പട്ടിക തയ്യാറാക്കുന്നത് മത്സരാര്‍ഥികളുടെ തന്നെയുള്ള നോമിനേഷന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ ശനിയാഴ്ച വളരെ അപ്രതീക്ഷിതമായി ഒരാള്‍ പടിയിറങ്ങുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠനെയാണ് അപ്രതീക്ഷിതമായി പുറത്താക്കിയത്. മണികണ്ഠന്റെ ആരോഗ്യനില മുന്‍നിര്‍ത്തി അദ്ദേഹത്തോടും കൂടി ആലോചിച്ചാണ് പുറത്താക്കല്‍ പ്രക്രിയ നടന്നത് എന്ന് ബിഗ് ബോസ് അറിയിച്ചു. ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് മണികണ്ഠനെ വിളിപ്പിക്കുന്നതായിരുന്നു ആദ്യ കാഴ്ച. കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയ മണികണ്ഠനോട് ബിഗ് ബോസ് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് സംസാരിച്ചു.

മണികണ്ഠന്റെ വീട്ടില്‍ നിന്ന് ഡോക്ടറായ ആര്‍ കെ പ്രഭുവില്‍ നിന്ന് ഒരു പ്രിസ്‌ക്രിപ്ഷന്‍ അയച്ചുതന്നിരുന്നു എന്നും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയും ഡയറ്റും മരുന്നും വിശ്രമവും അത്യാവശ്യമാണെന്നും ബിഗ് ബോസ് അറിയിച്ചു. ദിവസവും നാല് നേരവുമുള്ള പ്രമേഹ പരിശോധനയും അതിനുശേഷമുള്ള ഇന്‍സുലിന്‍ കുത്തിവയ്പ്പുമാണ് ഡോക്ടര്‍ മണികണ്ഠന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ ബിഗ് ബോസ് ഹൗസിലെ മുന്നോട്ടുള്ള യാത്രയില്‍ കഠിനമായ മത്സരങ്ങളും കൃത്യമായ ഭക്ഷണ ക്രമവും പിന്തുടരാന്‍ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടായേക്കാമെന്നും ഈ അവസ്ഥയില്‍ ഈ ഷോയില്‍ തുടരുന്നതിനേക്കാള്‍ ആരോഗ്യത്തിന് അഭികാമ്യം കൃത്യമായി ഇതെല്ലാം ചെയ്യാന്‍ സാഹചര്യം ലഭിക്കുന്ന സ്വന്തം വീട്ടില്‍ നില്‍ക്കുന്നതായിരിക്കും എന്ന് ബിഗ് ബോസ് അറിയിച്ചു.

ഇക്കാര്യത്തില്‍ എന്താണ് മണികണ്ഠന് പറയാനുള്ളത് എന്നും ബിഗ് ബോസ് ചോദിച്ചു. ബിഗ് ബോസ് എന്തു പറഞ്ഞാലും അനുസരിക്കാം എന്നായിരുന്നു മണികണ്ഠന്‍ മറുപടി പറഞ്ഞത്. മണികണ്ഠന്‍ ഒരു മികച്ച ഒരു മത്സരാര്‍ഥിയാണെന്നും ചില സാഹചര്യങ്ങള്‍ ചില ഘട്ടങ്ങളില്‍ നമ്മെ പിന്തുണയ്ക്കാറില്ല എന്നും ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ ഇങ്ങനെ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷവാനാണ് എന്നായിരുന്നു മണികണ്ഠന്റെ മറുപടി. മോഹന്‍ലാലിന്റെ അടുത്ത് നില്‍ക്കാന്‍ തനിക്ക് കഴിഞ്ഞെന്നും ലോകം മുഴുവന്‍ ആഗ്രഹിക്കുന്ന, എല്ലാ മലയാളികളും സ്വപ്‌നം കാണുന്ന ഒരു ഷോയില്‍ കുറച്ച് ദിവസമെങ്കിലും പങ്കെടുക്കാന്‍ പറ്റിയത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രോഗാവസ്ഥ ആരുടെയും ഒരു തെറ്റല്ല എന്നും അതുകൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊക്കെ സംഭവിക്കേണ്ടി വന്നത് എന്നും ബിഗ് ബോസ് പറഞ്ഞു. എല്ലാ വിധ ആശംസകളും നേര്‍ന്നാണ് ബിഗ് ബോസ് മണികണ്ഠനെ പുറത്തേക്കുള്ള വഴി പറഞ്ഞുകൊടുത്തത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ഥികളെയും മണികണ്ഠന്റെ എവിക്ഷന്‍ കാര്യം അറിയിച്ചു. ബ്ലെസ്‌ലി അടക്കമുള്ളവര്‍ക്ക് മണികണ്ഠന്‍ പുറത്ത് പോയത് കടുത്ത നിരാശയുണ്ടായിരുന്നു. ഒരു ഗുഡ് ബൈ പോലും പറയാനായില്ലല്ലോ എന്ന് അപര്‍ണയും പറഞ്ഞു. ഇതിനിടെ ആരോഗ്യരംഗം ടാസ്‌ക് പെട്ടെന്ന് തീര്‍ത്തത് മണികണ്ഠന്റെ ആരോഗ്യകാരണങ്ങളാകാം എന്നും മത്സരാര്‍ത്ഥികള്‍ തമ്മില്‍ ചര്‍ച്ചകള്‍ വന്നു.

ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം നവീന്‍ ആണ് മണികണ്ഠന്റെ വസ്ത്രങ്ങള്‍ സ്റ്റോര്‍ റൂമില്‍ കൊണ്ടുവെച്ചത്. മണികണ്ഠന്റെ ആരോഗ്യവും അദ്ദേഹത്തിന്റെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരവുമാണ് തങ്ങള്‍ക്ക് ഇങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ടി വന്നതെന്ന് പിന്നീട് മോഹന്‍ലാലും പറഞ്ഞു. ബിഗ് ബോസിലെ ഡോക്ടര്‍മാരും അങ്ങനെ തന്നെയാണ് പറയുന്നതെന്നും അദ്ദേഹത്തിന് വിശ്രമം വളരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷോയില്‍ ഇനിയങ്ങോട്ട് വളരെ കഠിനമായ ടാസ്‌ക് വരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അദ്ദേഹവും അത് തന്നെയാണ് ആവശ്യപ്പെട്ടത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications