ബിഗ് ബോസ് പണി തുടങ്ങി; അടി തുടങ്ങാനുള്ള ടാസ്‌ക് ആണല്ലോ ഇത്, വൈറലായി ഏറ്റവും പുതിയ പ്രമോ
ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായിരിക്കുകയാണ്. അപ്രതീക്ഷിത മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിരിക്കുന്നത്.
നവീന്‍ അറക്കല്‍, ജാനകി സുധീര്‍ ലക്ഷ്മി പ്രിയ, റോബിന്‍ രാധാകൃഷ്ണന്‍ ധന്യ മേരി വര്ഗീസ്, ശാലിനി, ജാസ്മിന്‍ മൂസ ,കുട്ടി അഖില്‍ ,ഡെയ്‌സി ഡേവിഡ് ,റോണ്‍സണ്‍ വിന്‍സെന്റ് , നിമിഷ. പി. എസ്, അശ്വിന്‍. വി ,, അപര്‍ണ മള്‍ബറി , സൂരജ്.എ , മൊഹമ്മദ് ഡെലിജന്‍ ബ്ലസ്സി , ദില്‍ഷ പ്രസന്നന്‍ , സുചിത്ര എന്നിവരാണ് ഇത്തവണത്തെ മത്സാര്‍ത്ഥികള്‍. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇക്കുറി ആരംഭത്തില്‍ തന്നെ 17 പേര്‍ ഉണ്ട്.

തീര്‍ത്തും വ്യത്യാസപ്പെട്ട 17 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു എന്നതാണ് ഇത്തവണത്തെ ബിഗ് ബോസ് സീസണിനുള്ളത്. കൂടാതെ കഴിഞ്ഞ തവണ ചെന്നൈ ആണ് ബിഗ് ബോസിന് വേണ്ടി വേദിയാതെങ്കില്‍ ഇത്തവണ മുംബൈയിലേക്ക് ബിഗ് ബോസ് മടങ്ങിയെത്തുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇത്തണ 17 മത്സാരാര്‍ത്ഥികളെയും പരിചയപ്പെടുത്തി അവതാരകനായി എത്തിയത്.

മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തി പരിചിതമാകുന്നതിന് തൊട്ടുമുമ്പ് തന്നെ സര്‍പ്രൈസ് ടാസ്‌ക്കുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇന്ന് പുറത്തുവിട്ട പ്രമോയില്‍ നിന്നും വ്യക്തമാകുന്നത് അതാണ്. രണ്ട് പ്രമോയാണ് ഇന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ടത്. ആദ്യ പ്രൊമോയില്‍ ബിഗ് ബോസ് താരങ്ങള്‍ മാധ്യമ സംഘത്തിന് മറുപടി പറയുന്നതാണെങ്കില്‍ രണ്ടാമത്തേത് ഷോയിലെ ആദ്യ അടിക്കുള്ള സൂചനകളാണ് നല്‍കുന്നത്.

ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്നാണ് നല്‍കിയിരിക്കുന്ന ടാസ്‌ക്ക്. സൗഹൃദങ്ങളും ടീമുകളും ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബിഗ് ബോസ് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ഈ ടാസ്‌ക്കിലൂടെ... ആര് ആരുടെയെല്ലാം പേര് പറയുമെന്ന് ഇന്നത്തെ രാത്രിയിലെ എപ്പിസോഡില്‍ വ്യക്തമാകും.

അതേസമയം, ബിഗ് ബോസ് എപ്പിസോഡ് ആരംഭിച്ചതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഫാന്‍ ഫൈറ്റും ആരംഭിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ ഗ്രൂപ്പില്‍ ഓരോ താരങ്ങളെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ച് നടി അശ്വതി പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അശ്വതി പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. ണ്ടസ്റ്റന്റ്‌സ് എല്ലാരും ഹെവി മാസ്സ് അല്ലെ! ചിലരൊക്കെ ഓവര്‍ കോണ്‍ഫിഡന്റ് ആണോ എന്ന് തോന്നിയോ. എയ് ഇല്ല ല്ലേ. നമുക്ക് കാണാം ഇന്ന് കണ്ട കെട്ടിപ്പിടുത്തവും, ചിരിയും,കളിയും, ആത്മവിശ്വാസവും മുന്നോട്ടു എങ്ങനെ എന്നും ആരൊക്കെ മനസ്സ് കീഴടക്കുമെന്നും,ആര് 100 ദിവസം തികയ്ക്കുമെന്നും.

ഇപ്രാവശ്യവും എനിക്ക് പ്രിയപ്പെട്ടവരും പരിചയം ഉള്ളവരും ഉണ്ടെന്നുള്ളതില്‍ സന്തോഷം. പക്ഷെ എത്ര പ്രിയപ്പെട്ടവര്‍ ആണെങ്കിലും പരിചയം ഉള്ളവര്‍ ആണെങ്കിലും നല്ലത് കണ്ടാല്‍ നല്ലതെന്നും തിരിച്ചാണെങ്കില്‍ അതും എടുത്തു പറയണമല്ലോ അല്ലെ? അതല്ലേ അതിന്റെ ഒരു ബൂട്ടി ??. അങ്ങനാണല്ലോ ഓരോ വര്‍ഷം ഞാന്‍ ശത്രുക്കളെ കൂട്ടുന്നത് .ഇപ്പ്രാവശ്യം അങ്ങനെ ഒന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ?? എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. കളി കളര്‍ ആകട്ടെ.












Click it and Unblock the Notifications