Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ വീണ്ടും എവിക്ഷന്‍; മൂന്ന് പേരില്‍ ഒരാള്‍ പുറത്ത്, ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ടാസ്‌കും എവിക്ഷനും എല്ലാമായി തകര്‍പ്പന്‍ പോരാട്ടമാണ് ഓരോ മത്സരാര്‍ത്ഥികളും കാഴ്ച വെക്കുന്നത്. ഇന്നും ഒരു എവിക്ഷനിലൂടെയാണ് ബിഗ് ബോസ് ഷോ കടന്ന് പോയത്.

എവിക്ഷന്‍ ലിസ്റ്റില്‍ ഇത്തവണ എത്തിയത് വിനയ്, ധന്യ മേരി വര്‍ഗീസ്, റോണ്‍സണ്‍ എന്നിവരായിരുന്നു എത്തിയത്. മുന്‍ എവിക്ഷനില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ഗെയിമിലൂടെ ആണ് എവിക്ഷന്‍ പ്രക്രിയ നടന്നത്. ബിഗ് ബോസ് ഹൗസിലെ ഗാര്‍ഡന്‍ ഏരിയയില്‍ സെറ്റ് ചെയ്തിരിക്കുന്ന അവരവരുടെ മുഖമുള്ള പസില്‍ വേഗത്തില്‍ ശരിയായ രീതിയില്‍ വെക്കുന്നവര്‍ വിജയിക്കും എന്നതായിരുന്നു എവിക്ഷന്‍ ടാസ്‌ക്.

1

ആരുടെ ഫോട്ടോയാണോ ശരിയായി വയ്ക്കാന്‍ സാധിക്കാത്തത് ആ മത്സരാര്‍ത്ഥി ഔട്ട് ആകുകയും ചെയ്യും എന്നതായിരുന്നു ടാസ്‌ക്. ഗെയിം ഓണായതിന് പിന്നാലെ വിനയ്, ധന്യ മേരി വര്‍ഗീസ്, റോണ്‍സണ്‍ എന്നിവര്‍ മൂന്ന് പേരും വാശിയോടെ ആണ് ടാസ്‌ക് ചെയ്തത്. എന്നാല്‍ ഒടുവില്‍ വിനയ് എവിക്ഷന്‍ ടാസ്‌കില്‍ പരാജയപ്പെടുകയും ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്ന് പുറത്താകുകയും ആയിരുന്നു.

2

മത്സരം പരാജയപ്പെട്ടതോടെ വിനയ് എല്ലാവരോടും യാത്ര പറഞ്ഞാണ് ഇറങ്ങിയത്. തന്റെ ജീവിതത്തിലെ ഭയങ്കരമായ ഒരു എക്‌സ്പീരിയന്‍സ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ എന്ന് വിനയ് പറഞ്ഞു. ഇങ്ങനെ ഒരു സാഹചര്യം എല്ലാവര്‍ക്കും കിട്ടുന്നതല്ല എന്നും അത് അനുഭവിക്കാന്‍ പറ്റി എന്നും വിനയ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഭാഗമായി നില്‍ക്കാന്‍ പറ്റി എന്നും വിനയ് പറഞ്ഞു.

3

എല്ലാവരും നന്നായി കളിക്കണം എന്നും പറഞ്ഞു കൊണ്ടാണ് വിനയ് ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വിനയ് എത്തിയത്. ആദ്യം നല്ല രീതിയില്‍ തന്നെ ഗെയിം കളിച്ചാണ് വിനയ് മുന്നേറിയിരുന്നത്. എന്നാല്‍ പിന്നീട് എവിടെയോ പിന്നോക്കം നിന്ന വിനയ് ആണ് എവിക്ഷനിലൂടെ പുറത്തായത്. അതേസമയം വിനയിയുടെ പുറത്താകല്‍ റോണ്‍സണെ വളരെയധികം വിഷമത്തിലാഴ്ത്തി.

4

തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് സീസണ്‍ ഫോര്‍ ആരംഭിച്ചത്. ഇതുവരെ ജാനകി, ശാലിനി, അശ്വിന്‍, മണികണ്ഠന്‍, നവീന്‍, ഡെയ്‌സി, നിമിഷ, സുചിത്ര, അഖില്‍ എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഷോയില്‍ നിന്നും എവിക്ട് ആയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്.

5

അതേസമയം ശക്തരായ മത്സരാര്‍ത്ഥികളായിരുന്ന ജാസ്മിന്‍ മൂസയും ഡോ. റോബിന്‍ രാധാകൃഷ്ണനും കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും പുറത്തു പോകുകയും ചെയ്തു. അതേസമയം ദില്‍ഷ ഫിനാലെ ടു ടാസ്‌ക് വിജയിച്ച് ഇതിനോടകം ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്.

6

വിനയ് പുറത്തായതോടെ ഏഴ് പേരാണ് ഇനി ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ അവശേഷിക്കുന്നത്. ലക്ഷ്മി പ്രിയ, സൂരജ്, ധന്യ മേരി വര്‍ഗീസ്, റോണ്‍സണ്‍, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ദില്‍ഷയെ കൂടാതെ ഇനി മലയാളം സീസണ്‍ ഫോറില്‍ അവശേഷിക്കുന്നത്.

സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+