Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡെലിവറി കഴിഞ്ഞ സ്ത്രീകള്‍ക്കറിയാം ആ നില്‍പ്പ് എത്ര വേദനയുള്ളതാണെന്ന്.'

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫൈനലിലേക്ക് അടുക്കുകയാണ്. ഒന്നിനൊന്ന് മികച്ച മത്സരാര്‍ത്ഥികള്‍. മത്സരബുദ്ധിക്ക് ഒട്ടും കുറവില്ല, പുറത്ത നിന്ന് പ്രേക്ഷരുടെ പിന്തുണ, ആരാധകരുടെ ആവേശം. ആരാണ് ബിഗ് ബോസ് വീട്ടില്‍ വിജയം നേടുക എന്നറിയാന്‍ എല്ലാവരും ഒരുപോല കാത്തിരിക്കുകയാണ്.

ബിഗ് ബോസിലെ ഏറ്റവും മികച്ച മസ്തരാര്‍ത്ഥികളില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. മികച്ച രീതിയില്‍ വ്യക്തമായ ധാരണയോടെയാണ് ധന്യ മുന്നേറുന്നത്. അനവാശ്യ വഴക്കുകള്‍ക്ക് പോകാറില്ല. എന്നാല്‍ സൈലന്റുമല്ല. പക്വതയോടെയാണ് പെരുമാറ്റം. ഫൈനല്‍ 5 ല്‍ ധന്യ തീര്‍ച്ചയായും എത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ധന്യയുടെ ആരാധകരുടെ ആഗ്രഹിക്കുന്നതും.

bigg boss

1


ഇപ്പോള്‍ ധന്യയെക്കുറിച്ചുള്ള ഒരു ആരാധികയുടെ കുറിപ്പാണ് വൈറലാവുന്നത് . ടാസ്‌കില്‍ ധന്യ കാണിക്കുന്ന ഗെയിം സ്പിരിനെ പ്രശംസിച്ചുകൊണ്ടാണ് ആരാധികയുടെ കുറിപ്പ്. മണ്‍കുടം ഒരു കാല് കൊണ്ട് ബാലന്‍സ് ചെയ്ത് പിടിക്കുന്നതാണ് ടാസ്‌ക്. ഈ ടാസ്‌കില്‍ ധന്യ കാണിച്ച മികവാണ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

2


കുറിപ്പ് വായിക്കാം:

36 വയസ്സിലും ലെഗ് സ്ട്രങ്ത് കൂടുതല്‍ വേണ്ട ഈ ടാസ്‌കില്‍ നീ നിന്ന ഈ നില്‍പ്പുണ്ടല്ലോ അതും തന്നെക്കാള്‍ പ്രായം കുറഞ്ഞ സഹ കളിക്കാരോടൊപ്പം അരമണിക്കൂറില്‍ ഏറെ ... ഒരു ഡെലിവറി ഒക്കെ കഴിഞ്ഞ സ്ത്രീകള്‍ക്ക് അറിയാം അങ്ങനെ ഒരു posture എത്ര hurting ആയിരിക്കുമെന്നു. ജിമ്മന്‍ രോണ്‍സണ്‍ വരെ ഗിവ് അപ്പ് ചെയ്തിട്ടും നീ പിടിച്ചു നിന്നു.. എന്താ പറയുക ഇതാണ് റിയല്‍ ഗെയിം സ്പിരിറ്റ്, കുറിപ്പില്‍ പറയുന്നു...

ജീവിതത്തിലും ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തിയാണ് ധന്യ. കേസില്‍പ്പെട്ട് ജയിലില്‍ കഴിയേണ്ട അവസ്ഥ വരെ ധന്യക്ക് ഉണ്ടായിട്ടുണ്ട്. നടന്‍ ജോണ്‍ ആണ് ധന്യയുടെ ഭര്‍ത്താവ്. ധന്യ ബിഗ് ബോസ് വിജയിക്കുമെന്നു തന്നെയാണ് ജോണ്‍ കരുതുന്നത്.

3


ബിഗ്ബോസില്‍ പങ്കെടുക്കാന്‍ ധന്യക്ക് ആദ്യം കുറച്ച് ആശങ്കകള്‍ ഒക്കെയുണ്ടായിരുന്നുവെന്ന് ജോ
ണ്‍ പറഞ്ഞിരുന്നു. താനാണ് അവള്‍ക്ക് ധൈര്യം നല്‍കിയതെന്നും ജോണ്‍ പറയുന്നു.
ജോണ്‍ ധന്യയെക്കുറിച്ച് പറഞ്ഞത്:
ബിഗ് ബോസ് ഹൗസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് വിളിച്ചിരുന്നു. അവസാനമായി വീഡിയോ കോളിലൂടെ കണ്ടതും ടാറ്റ പറഞ്ഞതും അപ്പോഴാണ്. സ്പേസിലേക്കൊക്കെ വിടുന്നതുപോലെയൊരു ഫീലായിരുന്നു അത്. എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കുറേ സമയത്തേക്ക് ഇല്ലാതാകുന്ന അവസ്ഥ, ഒരു മിക്സഡ് ഫീലിങ്ങായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും അവള്‍ തന്നെയാണ് നോക്കിയിരുന്നത്. ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ വളരെ സന്തോഷത്തിലായിരുന്നു.

4


ജീവിതത്തില്‍ ആദ്യമായാണ് ഇത്ര വലിയൊരു പ്ലാറ്റ്ഫോം അവള്‍ക്ക് കിട്ടുന്നത്. പോകാന്‍ നേരം കുറച്ചു വിഷമം ഒക്കെയായിരുന്നു. പക്ഷെ, അവള്‍ കരഞ്ഞൊന്നുമില്ല. നൂറു ദിവസം അവിടെപ്പോയിട്ട് അതിനേക്കാള്‍ എനര്‍ജിയില്‍ തിരിച്ചുവരികയല്ലേ, പിന്നെന്തിന് സങ്കടപ്പെടണം? ബിഗ് ബോസില്‍ ധന്യ വളരെ നന്നായി കളിക്കുന്നുണ്ട്. ടാസ്‌ക്കുകള്‍ ഒക്കെ മികച്ച രീതിയില്‍, ഞാന്‍ ഉദ്ദേശിച്ച ലെവലിനേക്കാള്‍ നന്നായി ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
    5

    ധന്യക്ക് വളരെ നന്നായി പെരുമാറാനും സംസാരിക്കാനും അറിയാം. ആളുകളെ കൃത്യമായി മനസ്സിലാക്കും. ചെറിയ കാര്യങ്ങള്‍ക്കൊന്നും പ്രതികരിക്കാറില്ല, അതുപോലെ അവളെ ചൊറിഞ്ഞെങ്കില്‍ മാത്രമേ തിരിച്ചു സംസാരിക്കൂ. മാത്രമല്ല, അവള്‍ക്ക് ഡ്രാമയില്ല, ഒരു തരത്തിലുള്ള ഗ്രൂപ്പിസവുമില്ല. ഒരു ഗെയിം സ്പിരിറ്റോടെ എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ അവള്‍ ചെയ്യുന്നുണ്ട് എന്നാണു ഞാന്‍ കരുതുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+