• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ആഴ്ച നിമിഷ പുറത്താകരുത്, എന്ത് കൊണ്ട്? കളി ബിഗ്‌ ബോസിനോട് വേണ്ട, വൈറലായി കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്. വന്‍ പ്രേക്ഷക പ്രീതി നേടിയാണ് ഷോ മുന്നോട്ട് പോകുന്നത്. 17 പേരുമായി തുടങ്ങിയ ബിഗ് ബോസില്‍ ഇതുവരെ ആറ് പേരാണ് എലിമിനേറ്റഡ് ആയി പുറത്ത് പോയിരിക്കുന്നത്.

ഏറ്റവും ഒടുവിലായി നവീനും ഡെയ്‌സിയുമാണ് പുറത്ത് പോയവര്‍. പുതിയ നോമിനേഷനുകള്‍ വന്നു കഴിഞ്ഞു. ഇത്തവണ ഏറെ ചര്‍ച്ചയായ മത്സരാര്‍ത്ഥികളില്‍ ഒരാളായ നിമിഷ പുറത്ത് പോയേക്കാം എന്നുളള ചര്‍ച്ചകളുണ്ട്. എന്നാല്‍ നിമിഷ ഇപ്പോള്‍ എന്തുകൊണ്ട് ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകരുത് എന്ന് വ്യക്തമാക്കുകയാണ് ഷോയുടെ ആരാധകര്‍.

1

കുറിപ്പ് വായിക്കാം: ഈ ആഴ്ച നിമിഷ പുറത്താകരുത്, എന്ത് കൊണ്ട്? നിമിഷ ഒരു മികച്ച മത്സരാർഥി ആണ്. തീർച്ചയായും ഇനിയും മുന്നോട്ടു പോകാൻ കഴിവുള്ള മത്സരാർഥി. എന്നാൽ ചിലരുടെ അല്ലെങ്കിൽ ഒരാളുടെ അജണ്ടയുടെ അടിസ്ഥാനത്തിൽ നിമിഷ പുറത്താകേണ്ടതില്ല. ഈ ആഴ്ചയിലെ നോമിനേഷനും ആഘോഷവുമൊക്ക കഴിഞ്ഞ് റോബിനും ദിൽഷയും ലക്ഷ്മി പ്രിയയും തമ്മിലുള്ള രാത്രി സംഭാഷണത്തിൽ റോബിൻ പറയുന്നു, ഈ ആഴ്ച നമുക്ക് മൂന്ന് പേർക്കും ലഡു കഴിക്കാനുള്ള സംഭവം ഉണ്ടാകുമെന്ന്.

2

അതെന്താണ് എന്ന് ചോദിക്കുമ്പോൾ നിങ്ങളുടെ പൊതു ശത്രു ആയ നിമിഷ ഈ ആഴ്ച പുറത്ത് പോകും എന്നും അതുവഴി നമുക്ക് ലഡു കഴിക്കാമെന്നും ഉള്ള സൂചന നൽകുന്നു. നേരം വെളുത്ത ഉടനെ ഈ അജണ്ടയുമായി നിമിഷയെ ടാർഗറ്റ് ചെയ്തു കൊണ്ട് റോബിൻ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൂട്ടത്തിൽ നിമിഷയോട് പറയുന്നു എടീ നീ പുറത്ത് പോയ ശേഷമേ ഞാൻ പുറത്ത് പോകൂ എന്ന്. ഇതേ ഡയലോഗ് തന്നെയാണ് ഇയാൾ കഴിഞ്ഞ ആഴ്‌ച ഡെയ്സിയോടും പറഞ്ഞത്. ഇത് അവിടെയുള്ള അംഗങ്ങൾ ചൂണ്ടി കാണിക്കുന്നുമുണ്ട്.

വിജയ് ബാബു വിഷയം; മാലാ പാർവ്വതിക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചുവിജയ് ബാബു വിഷയം; മാലാ പാർവ്വതിക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

3

എട്ടും പത്തും മാസം ഇതു പഠിച്ചിട്ട് വന്ന ആൾ, ബിഗ്‌ ബോസ് നിയമങ്ങൾ വരെ പാലിക്കാത്ത ഒരാൾ അയാൾ ഇത് വഴി തന്റെ പി ആർ ടീമിന് സന്ദേശം നൽകുകയാണ് എന്ന കാര്യം സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും. എട്ടും പത്തും മാസം പഠിച്ചിട്ട് വന്ന ഒരാൾ തനിക്ക് വേണ്ടി പി ആർ ടീമുകളെയും സെറ്റ് ചെയ്തു വച്ചിട്ടുണ്ട് തന്നെയാകും അവിടേക്ക് വന്നിട്ടുണ്ടാവുക. ഓരോ ആഴ്ചയും ഓരോരുത്തരെ നോക്കി നീ പോയിട്ടേ ഞാൻ പോകു എന്ന് അയാൾ പറയുന്നത് തന്റെ പി ആർ ടീമിനുള്ള സൂചന തന്നെയാണ്.

4

ഇയാൾ സൂചന കൊടുത്ത ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വരെ വ്യാപകമായി വരുന്നുണ്ട്. നവീൻ പുറത്തായപ്പോഴും ഇയാളുടെ അജണ്ട ജാസ്മിന് മനസ്സിലായിട്ടുണ്ടായിരുന്നു. അത് പുള്ളിക്കാരി നവീനോട് തുറന്ന് പറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ഡെയ്സിയും പുറത്താവുകയും നിമിഷയെ അതേ അജണ്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഹൗസിൽ അവശേഷിക്കുന്ന പലർക്കും അയാളുടെ അജണ്ട മനസിലായി തുടങ്ങിയിട്ടുണ്ട്.

5

ഇത്തരത്തിൽ ട്രെയിൻ ചെയ്‌തും പണം വാരി എറിഞ്ഞു ഹൗസിന് ഉള്ളിലും പുറത്തും അജണ്ട സെറ്റ് ചെയ്തു വരികയും ബിഗ്‌ ബോസിന് എതിരെ പോലും സ്ട്രേറ്റജികൾ രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരാളെ ബിഗ്‌ ബോസ് തിരിച്ചറിയണം. കളി ബിഗ്‌ ബോസിനോട് വേണ്ട. വൈൽഡ് കാർഡുകൾ ഉൾപ്പെടെ ഉള്ളവരെ കൊണ്ട് വന്ന് പണക്കൊഴുപ്പിന്റെ പി ആർ വർക്കുകളുടെ അജണ്ടകൾ ബിഗ്‌ ബോസ് പൊളിച്ചടുക്കുക തന്നെ വേണം. ആ നിമിഷങ്ങൾക്കായി ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നു...''

English summary
bigg boss malayalam season 4: Why Nimisha should not be eliminated this time?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X