സാബുമോൻ മുതൽ കുലസ്ത്രീകൾക്ക് വരെ വെറുപ്പ്, എന്താ ജാസ്മിന് തെറി പറഞ്ഞാൽ? കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസൺ നാല് ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. തീയിൽ കുരുത്ത പെൺകുട്ടിയെന്ന് വിളിക്കാം ജാസ്മിനെ. ജാസ്മിന് വലിയ ഫാൻ ഫോളോവേഴ്സ് ഉണ്ട് എന്നത് പോലെ തന്നെ ഹേറ്റേഴ്സും ഉണ്ട്.
ജാസ്മിൻ തെറി പറയുന്നു എന്നാണ് ഇവരുടെ പ്രധാന ആരോപണം. എന്തു കൊണ്ട് ജാസ്മിൻ മാത്രം നിങ്ങളുടെ കണ്ണിലെ കരടാകുന്നു? ബിഗ് ബോസ് ആരാധകരിലൊരാളുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

കുറിപ്പ് വായിക്കാം: 'ആദ്യ ബിഗ് ബോസ് വിജയി സാബു മോൻ അബ്ദു സമദ് മുതൽ ഒരു പണിയുമില്ലാത്ത ഓൺ ലൈൻ ആങ്ങളമാർ വരെ, ഫെമിനിസ്റ്റും സിപിഎം സഹയാത്രികയുമായ സുനിത ദേവദാസ് മുതൽ, കുലസ്ത്രീകൾ വരെ എല്ലാവരും ഒരേ പോലെ വെറുക്കുന്ന, അങ്ങേയറ്റം നീചമായ ശാപ വചനങ്ങളോടെ മാത്രം ഉച്ഛരിക്കുന്ന ഒരേയൊരു പേര് -ജാസ്മിൻ. ബിഗ്‌ബോസ്സിലെ മറ്റു മത്സരാർത്ഥികളുടെ തെറി വിളിക്കോ പ്രേമത്തിനോ പുക വലിക്കോ ഇല്ലാത്ത എന്ത് അധിക ബാധ്യത ആണ് ജാസ്മിന് ഉള്ളത്.
കറുപ്പിന് ഇത്ര അഴകോ! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ

അല്ലെങ്കിൽ തന്നെ നിങ്ങളുടെ സൂപ്പർ സ്റ്റാറുകൾ സ്‌ക്രീനിൽ പുകവലിക്കുന്നില്ലേ, തെറി പറയുന്നില്ലേ, ഇവിടുത്തെ പോലീസുകാരും രാഷ്ട്രീയ നേതാക്കളും, സാധാരണക്കാരും തെറി പറയാറില്ലേ? നിങ്ങൾ തെറി പറയില്ലേ? ജാസ്മിനെതിരെ പറയുന്നത് തെറി അല്ലെ? പിന്നെന്താ ജാസ്മിന് തെറി പറഞ്ഞാൽ? എന്തു കൊണ്ട് ജാസ്മിൻ മാത്രം നിങ്ങളുടെ കണ്ണിലെ കരടാകുന്നു? ഏതെങ്കിലും ഒരു സിനിമ നടിയുടെ പ്രൊഫൈൽ പിക്ചറിനു താഴെ ഊരും പേരുമില്ലാത്ത ഏതോ ഞരമ്പ് രോഗി അശ്ലീല കമന്റ് ഇട്ടാൽ പോലും പ്രധാന വാർത്ത ആകുന്ന ഈ നാട്ടിൽ, കഴിഞ്ഞ ഒരു മാസമായി സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അടക്കം വലിയൊരു ആൾക്കൂട്ടം ഒരു ഇരുപത്തിആറുകാരിയുടെ പേര് ചേർത്ത് നിരന്തരം അശ്ലീലം എഴുതി വെച്ച് ആനന്ദം കണ്ടെത്തുകയാണ്.

ചിലർക്ക് അത് വരുമാന മാർഗ്ഗം, ചിലർക്ക് വെറും അസൂയ, ചിലർക്ക് ഇത് രണ്ടും. ചിലർക്ക് അവളെ കണ്ട ഉടനെ അവളുടെ മുഖത്ത് അടിക്കണം, ചിലർക്ക് അവളുടെ വായിൽ സെപ്റ്റിക് ടാങ്ക് വൃത്തി ആക്കുന്ന അണു നാശിനി ഒഴിക്കണം. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവരിൽ ഏറെ പേരും മുപ്പത്തി അഞ്ചു വയസ്സിലേറെ പ്രായമുള്ളവരോ മധ്യവയസ്ക്കരോ ആണ്. ഒരു പെൺകുട്ടി അന്തസ്സായി ജീവിക്കുന്നത്, ജീവിതത്തെ ഏറ്റവും ആത്മാർത്ഥമായും സത്യസന്ധമായും സമീപിക്കുന്നത് തൊട്ടു മുൻപുള്ള തലമുറയെ വിറളി പിടിപ്പിക്കുന്നുണ്ടെങ്കിൽ അവർ ജീവിക്കാൻ മറന്നു പോയവർ ആണെന്നാണ് അർത്ഥം.

അവളുടെ പുകവലി, അവളുടെ പ്രേമം, അവളുടെ ജീവിതം ഇതൊക്കെ നിങ്ങളുടെ പ്രശ്നം ആണ്, അവളുടേതല്ല. അവൾ ലെസ്ബിയൻ ആയത് കൊണ്ട് അവളുടെ കൂടെ നിൽക്കണമെന്നോ, അവൾ വിവാഹ മോചിത ആയതു കൊണ്ടോ വീട് വിട്ട് ഇറങ്ങിയത് കൊണ്ടോ അവളെ പരിഗണിക്കണമെന്നോ അവൾ ആവശ്യപ്പെട്ടിട്ടില്ല. ജാസ്മിൻ എം മൂസയെ ശാരീരികമായും മാനസികമായും മത്സരിച്ച് തോൽപ്പിക്കാൻ ആണ് അവൾ ഏറ്റവും കരുത്തരായ പുരുഷന്മാരെ പോലും വെല്ലുവിളിക്കുന്നത്. ആ ആത്മവിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട യുവാക്കൾ ആണ് അവളെ പിന്തുണക്കുന്നത്. നിങ്ങളുടെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിങ്ങും, പിആർ വർക്കും ദയനീയമായി പരാജയപ്പെടാൻ പോകുന്നെ ഉള്ളു. കാരണം അസൂയ കൊണ്ട് മാത്രം തുടങ്ങിയ ഒരു യുദ്ധവും വിജയിച്ച ചരിത്രം ഇല്ല'.












Click it and Unblock the Notifications