ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് മത്സരിക്കാൻ ദിൽഷ എത്തുമോ? താരത്തിന്റെ മറുപടി വൈറൽ..'ഇനി അത് കഴിയും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസണിലെ പ്രധാന മത്സരാർത്ഥികളെ ഉൾപ്പെടുത്തി ബിഗ് ബോസ് അട്ടിമേറ്റ് ഉടൻ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. റോബിൻ രാധാകൃഷ്ണൻ, റിയാസ് സലീം, രജിത് കുമാർ, ആര്യ, രഞ്ജിനി ഹരിദാസ് തുടങ്ങിയ താരങ്ങളെല്ലാം മത്സരിക്കാൻ വേണമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
വീണ്ടും ബിഗ് ബോസിലേക്ക് മത്സരിക്കാൻ എത്തുമോയെന്ന ചോദ്യത്തിന് വിളിച്ചാൽ പോകും എന്നായിരുന്നു റിയാസ് സലീം മറുപടി നൽകിയത്. ആരതിയുമായി ബിഗ് ബോസിലേക്ക് മത്സരിക്കാൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു റോബിന്റെ മറുപടി. ഇപ്പോഴിതാ ഇതേ ചോദ്യത്തിന് മറുപടി നൽകുകയാണ് ബിഗ് ബോസ് സീസൺ 4 വിജയി ദിൽഷ പ്രസന്നൽ. വാവ് മലയാളി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസ് വിജയത്തെ കുറിച്ചും ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ചും താരം പ്രതികരിച്ചു.

'ബിഗ് ബോസിൽ ഒരു സ്ത്രീ വിജയിക്കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. കാരണം മലയാളത്തിലെ എല്ലാ സീസണിലും ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടായിരുന്നത് പുരുഷ മത്സരാർത്ഥികൾക്കായിരുന്നു. ഇത്തവണ എങ്കിലും ഒരു സ്ത്രീ മത്സരാർത്ഥി വിജയിക്കണമെന്നും നമ്മുക്കും ഇതൊക്കെ സാധിക്കുമെന്നും 100 ദിവസം എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്നും കാണിച്ച് കൊടുക്കണമായിരുന്നു'.

'വിജയി ആകണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. എന്നാൽ ഞാൻ വിജയി ആവും എന്ന് പ്രതീക്ഷിച്ചില്ല. വിജയം നേടിയപ്പോൾ വലിയ സന്തോഷം തോന്നി. ഇനി എത്ര വർഷം കഴിഞ്ഞാലും ബിഗ് ബോസിലെ ആദ്യ വനിത വിജയി എന്ന പട്ടം എനിക്കുള്ളതാണെന്നത് അഭിമാനമാണ്', ദിൽഷ പറഞ്ഞു.

ഇനി ഒരു തവണ കൂടി ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമോയെന്ന ചോദ്യത്തിന് എന്റെ വീട്ടുകാർ എന്നെ ബിഗ് ബോസിലേക്ക് വീണ്ടും വിടുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ദിൽഷയുടെ മറുപടി. 'ബിഗ് ബോസ് ഹൗസിനുള്ളിൽ 100 ദിവസം നിന്നപ്പോൾ ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്, ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. മറക്കാൻ പറ്റാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്ക ചേർന്നൊരു അനുഭവങ്ങളാണ് എനിക്ക് ബിഗ് ബോസിൽ ലഭിച്ചത്'.

'വീണ്ടും ബിഗ് ബോസിലേക്ക് പോകാൻ ഒരു അവസരം ലഭിച്ചാൽ എനിക്ക് അറിഞ്ഞ് കൂട ഞാൻ പോകുമോയെന്നുള്ളത്. പോവണമെന്നതും പോകേണ്ടെന്നും ഉണ്ട്. പോകുകയാണെങ്കിൽ , കഴിഞ്ഞ തവണ ബിഗ് ബോസിനെ കുറിച്ച് ഒന്നും അറിയാതെയാണ് ഞാൻ ആ വീട്ടിലേക്ക് കയറിയത്.ഇത്തവണ പോകുമ്പോൾ എനിക്ക് എന്തെങ്കിലുമൊക്കെ ബിഗ് ബോസിനെ കുറിച്ച് അറിയാം'.

'ബിഗ് ബോസിലെ ആളുകൾ, ഇങ്ങനെയാണ് ഹൗസ്, പ്രേക്ഷകരുടെ പ്രതീക്ഷ ഇതൊക്കെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. രണ്ടാമതൊരു അവസരം ലഭിച്ചാൽ ഒരുപക്ഷേ നല്ല രീതിയിൽ പെർഫോം ചെയ്യാൻ എനിക്ക് സാധിക്കുമായിരിക്കുമെന്നാണ് പ്രതീക്ഷ', ദിൽഷ പറഞ്ഞു. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. നമ്മൾ അവിടേക്ക് കയറി കഴിഞ്ഞാൽ പിന്നെ ഹൗസിന് പുറത്ത് മൂന്നാമതൊരാളുമായി നമ്മുക്ക് ബന്ധം ഉണ്ടാകില്ല.
ബിഗ് ബോസ് നമ്മളെ ഗൈഡ് ചെയ്യും. അതിന് അനുസരിച്ച് നമ്മൾ ചെയ്യും'.

'നമ്മുടെ പ്രഷർ നമ്മുക്ക് കൺട്രോൾ ചെയ്യാൻ സാധിക്കില്ല. പെട്ടെന്ന് റിയാക്ട് ചെയ്ത് പോകും. ഞാൻ വളരെ ഫേക്കായിട്ടാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ നിന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ചോദിക്കാനുള്ളത് നമ്മുടെ സ്വന്തം ക്യാരക്ടർ മറന്ന് കൊണ്ട് എത്ര ദിവസം ഷോയിൽ മുന്നോട്ട് പോകാൻ സാധിക്കും. എത്രായെന്ന് വെച്ചാണ് നമ്മൾ അഭിനയിക്കുക?'

'ഇതൊരു സിനിമയല്ല.നമ്മുടെ യഥാർത്ഥ ജീവി്തമാണ് അവിടെ കാണിക്കുന്നത്. അവിടെ നമ്മുക്ക് അഭിനയിക്കാൻ സാധിക്കില്ല. നമ്മൾ എന്താണോ ആ രീതിയിലെ നമ്മുക്ക് അവിടെ തുടരാനാകൂ. കാമറ ഉള്ളത് പോലും നമ്മൾ മറക്കും. കാരണം നമ്മൾ നമ്മുടെ ജീവിതം ജീവിച്ച് പോകുകയാണ്. പുറത്ത് വന്ന് വീഡിയോ കണ്ടപ്പോൾ തോന്നി എന്തൊക്കെ പൊട്ടത്തരങ്ങളാണ് ഞാൻ അവിടെ പറഞ്ഞതും കാണിച്ചതുമെന്ന്'.

'അവർ എത്ര ടാസ്ക് തരുന്നു. കോൺഷ്യസായി എത്രസമയം നമ്മുക്ക് ഇരിക്കാൻ പറ്റും. എനിക്ക് അഭിനയിച്ച് അത്രയും നേരം ഇരിക്കാൻ പറ്റില്ല. ബിഗ് ബോസിൽ റിയാസുമായുള്ള കോമ്പോ വളരെ ഇഷ്ടമായിരുന്നു'. അവൻ വന്നതിന് ശേഷമാണ് താൻ നന്നായി ഗെയിം കളിച്ചതെന്നും ദിൽഷ പറഞ്ഞു.












Click it and Unblock the Notifications