Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനും ആരതിയും ഒരുമിച്ച് ബിഗ് ബോസിലേക്ക് എത്തുമോ? താരത്തിന്റെ മറുപടി.. ഇമ്മട്ടിയുമായുള്ള പ്രശ്നത്തെ കുറിച്ചും

കൊച്ചി: ബിഗ് ബോസ് അൾട്ടിമേറ്റ് ഉടൻ മലയാളത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ തിരിച്ചെത്തിച്ച് കൊണ്ടായിരിക്കും 60 ദിവസം വരെ നീണ്ട് നിൽക്കുന്ന തരത്തിലുള്ള ഒരു മത്സര വേദിയ്ക്കായി അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ആരൊക്കെ പങ്കെടുക്കുമെന്ന കൗതുകം ആരാധകർക്കുണ്ട്.

അതിനിടെ വീണ്ടും ബിഗ് ബോസിലേക്ക് വിളിച്ചാൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് റോബിൻ രാധാകൃഷ്ണൻ. റോബിനും ആരതിയും ബിഗ് ബോസിൽ ഒരുമിച്ചെത്തുമോ, വിവാഹം, പെങ്ങളുടെ വിവാഹം, സംവിധായകൻ ടോം ഇമ്മട്ടിയുമായുള്ള തർക്കം എന്നിവയെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മലയാളം ഫിൽമിബീറ്റിന് ൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

1


'പെങ്ങളുടെ വിവാഹം ആരേയും അറിയാക്കാതിരുന്നത് മാതാപിതാക്കൾ വലിയ സ്വകാര്യ ആഗ്രഹിക്കുന്നവരാണ്. ഭയങ്കരമായിട്ട് ഓവറാക്കാതെ എല്ലാം ലിമിറ്റഡ് ആയി ചെയ്യണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ചെയ്തു, അത്രയേ ഉള്ളൂ', റോബിൻ പറഞ്ഞു. എന്നായിരിക്കും വിവാഹം എന്ന ചോദ്യത്തിന് ഡേറ്റ് ഫിക്സ് ചെയ്ത് പത്ത് ദിവസം മുൻപ് പറയുമെന്നായിരുന്നു മറുപടി. എല്ലാവരേയും വിവാഹത്തിന് ക്ഷണിക്കും. ആരതി പെങ്ങളുടെ വിവാഹത്തിന് വരാത്തതിന് കാരണം ഷൂട്ടിംഗ് തിരക്കുകളിലായതിനാലാണ് '.

2

പെങ്ങളുടെ വിവാഹത്തിന് ആരതി കൂടെയുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിലൊക്കെ പ്രാക്ടിക്കലായി ചിന്തിച്ചാൽ പോരെയെന്നായിരുന്നു മറുപടി.അവർ അവരുടെ ആവശ്യങ്ങളുമായി തിരക്കിലാണ്. പുള്ളിക്കാരി ഒപ്പമില്ലാത്തതിനാലാണ് 'മിസ് യു' എന്ന് സ്റ്റാറ്റസ് ഇട്ടത്. അല്ലാതെ പെങ്ങളുടെ വിവാഹത്തിന് വരാതിരുന്നത് കൊണ്ടല്ല'.

3


കല്യാണത്തിന് മുൻപ് തന്നെ സിനിമ ഉണ്ടാകുമെന്നും റോബിൻ പറഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളൊക്കെ പുരോഗമിക്കുകയാണെന്നും റോബിൻ പറഞ്ഞു. ബിഗ് ബോസിലേക്ക് വീണ്ടും മത്സരിക്കാൻ വിളിച്ചാൽ റോബിനും ആരതിയും ഒരുമിച്ച് പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ബിഗ് ബോസ് വിളിക്കട്ടെ എന്നായിരുന്നു പ്രതികരണം.

4

ആ സമയത്ത് താത്പര്യം ഉണ്ടെങ്കിൽ നോക്കാം. താത്പര്യങ്ങൾ ഓരോ സമയത്തും മാറിക്കൊണ്ടിരിക്കുമല്ലോ. അവർ വിളിക്കുന്നുണ്ടോ നോക്കാം അതിന് ശേഷം അപ്പോഴത്തെ കാര്യങ്ങൾ എങ്ങനെയാണ് അതിനനുസരിച്ച് പോകുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും റോബിൻ പറഞ്ഞു.

5

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ മറ്റ് മത്സരാർത്ഥികളുമായി ഇടഞ്ഞ താരമായിരുന്നു റോബിൻ. പല തർക്കങ്ങളും റോബിനും സഹതാരങ്ങൾക്കും ഇടയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ചില ഫൈറ്റ് സീനുകളുടെ എപ്പിസോഡുകൾ കാണുന്ന റോബിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടികണ്ട് ആശ്ചര്യത്തോടെ നിൽക്കുന്ന റോബിന്റെ മുഖമായിരുന്നു വീഡിയോയിൽ.

6


എന്നാൽ ആ വീഡിയോ കണ്ട് ഞെട്ടി നിൽക്കുകയൊന്നുമായിരുന്നുല്ലെന്നും താൻ അത് എൻജോയ് ചെയ്യുകയായിരുന്നുവെന്നും റോബിൻ പറഞ്ഞു. ആ സാഹചര്യത്തിൽ നമ്മൾ വഴക്ക് കൂടി പിന്നീട് സന്തോഷമായിരിക്കുന്ന ഒരു സാഹചര്യത്തിൽ ആ വീഡിയോ കാണുമ്പോ ഇങ്ങനെ നടന്നുവെന്ന് ആലോചിക്കുമ്പോൾ ഒരു കൗതുകം അത്രയേ ഉള്ളൂ, റോബിൻ പറഞ്ഞു.

7

സംവിധായകൻ ടോം ഇമ്മട്ടിയുമായുള്ള പ്രശ്നങ്ങൾ തികച്ചും വ്യക്തിപരമാണെന്നും താരം പറഞ്ഞു. ഇമ്മട്ടിയുമായി വ്യക്തിപരമായ കാര്യങ്ങൾ കാരണം അൺഫോളോ ചെയ്തപ്പോൾ പലരും അത് ചോദിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് പറയാൻ താത്പര്യമില്ല. അതൊക്കെ വ്യക്തിപരമാണ്. അത് പബ്ലിക്ക് ആക്കാൻ ഇഷ്ടപ്പെടുന്നില്ല. ചിലതെല്ലാം വ്യക്തിപരമായി തന്നെ നിൽക്കട്ടെ. ഒരാളുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറി ചെന്ന് എല്ലാം അറിയണമെന്ന് പറയുന്നത് ശരിയായ കാര്യമല്ലല്ലോ. വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവുമെല്ലാം തികച്ചും വ്യത്യസ്തമാണ്, റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+