Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധന മൂത്തു, ചേച്ചി കയ്യില്‍ പച്ച കുത്തിയത് 'റോബിന്‍': ടിവി തകർത്തേനെ, കെട്ടിപ്പിടിച്ച് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന വിശേഷണവുമായി എത്തിയ താരമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. തുടക്കം മുതല്‍ തന്നെ വ്യത്യസ്തമായ മത്സര രീതി പുറത്തെടുത്ത അദ്ദേഹത്തിന് പുറത്ത് വലിയ ആരാധക നിരയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റ മത്സരരീതികള്‍ പൂർണ്ണമായും ശരിയായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ലെന്ന അഭിപ്രായക്കാർ ഷോയ്ക്ക് അകത്തും പുറത്തും നിറയെ ഉണ്ടായിരുന്നു.

ഒടുവില്‍ സഹതാരം റിയാസിനെ ശാരീരികമായി നേരിട്ടുവെന്ന കുറ്റത്തിന് ബിഗ് ബോസില്‍ നിന്നും പുറത്ത് പോരേണ്ടി വന്നെങ്കിലും അത് അദ്ദേഹത്തിന്റെ ആരധാകരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാക്കിയിരുന്നില്ല.

സീസണ്‍ മൂന്നിലെ രജിത് കുമാറിനായിരുന്നു

സീസണ്‍ മൂന്നിലെ രജിത് കുമാറിനായിരുന്നു ഇതുപോലെ ആരാധക പിന്തുണ ലഭിച്ചിരുന്നത്. ഒരു ആള്‍ക്കൂട്ടത്തിന്റെ എല്ലാവിധ സവിശേഷതകളും ഉള്ള ഈ ആരാധകരില്‍ നിന്നും നല്ലതും ചീത്തയുമായ പ്രവർത്തികള്‍ ഒരുപോലെ ഉണ്ടായിട്ടുണ്ട്. മറ്റ് താരങ്ങള്‍ക്കെതിരായ സൈബർ അറ്റാക്കുകളുടെ കാര്യത്തിലും ഇവർ ഒട്ടും പിന്നിലല്ലായിരുന്നു.

എല്ലാവരും സൈബർ അറ്റാക്കിന് നേതൃത്വം

എല്ലാവരും സൈബർ അറ്റാക്കിന് നേതൃത്വം നല്‍കി എന്ന് പറയാന്‍ സാധിക്കില്ലെങ്കില്‍ ഇത്തരം ആക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് തുറന്ന് പറഞ്ഞ് ചിലർ മുന്നോട്ട് വന്നിരുന്നു. അതേസമയം തന്നെ ഇവരുടെ ഭാഗത്ത് നിന്നും ചില ചാരിറ്റി പ്രവർത്തനങ്ങളും ഉണ്ടായി. എന്തൊക്കെയായാലും റോബിന്‍ രാധാകൃഷ്ണന് ഇവർ നല്‍കിവരുന്ന പിന്തുണ പരിധിയില്ലാത്തതാണ്.

യുവക്കള്‍ മാത്രമല്ല റോബിന്റെ ആരാധകർ

യുവക്കള്‍ മാത്രമല്ല റോബിന്റെ ആരാധകർ. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ തന്റെ ആരാധകരാണെന്ന് റോബിന്‍ രാധാകൃഷ്മന്‍ തന്നെ പലവട്ടം പറയാറുണ്ട്. അത് വ്യക്തമാക്കുന്ന ഒരു കാര്യമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. റോബിന്റെ പേര് കയ്യില്‍ പച്ചകുത്തിയ ഒരു സ്ത്രീയാണ് റോബിനെ നേരില്‍ കാണാന്‍ എത്തിയിരിക്കുന്നത്. ഇത് കണ്ടതോടെ റോബിന്‍ തന്നെ അത്ഭുതപ്പെട്ടുപോയി.

വീട്ടിലേക്ക് ധനം ആകർഷിക്കണോ? വാസ്തുവിലുണ്ട് ചില നിസ്സാര പൊടിക്കൈകള്‍, ഇത് ചെയ്തു നോക്കും, പണം കുമിഞ്ഞ് കൂടും

റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായപ്പോള്‍

ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു തന്റെ പേര് കയ്യില്‍ പച്ച കുത്തിയ ചേച്ചിയെ റോബിന്‍ നേരില്‍ കാണുന്നത്. ഏറെ നാളത്തെ ആഗ്രഹമാണ് നേരില്‍ കാണുകയെന്ന് വ്യക്തമാക്കിയ ചേച്ചി വേദിയില്‍ വെച്ച് റോബിനെ കെട്ടിപിടിക്കുകയും ചെയ്തു. റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായപ്പോള്‍ ടിവി അടിച്ച് പൊളിച്ചില്ലന്നേയുള്ളുവെന്നായിരുന്നു ആ ചേച്ചി പറഞ്ഞത്.

റോബിനെ നേരില്‍ കണ്ടപ്പോഴുള്ള ഈ ഒരു

റോബിനെ നേരില്‍ കണ്ടപ്പോഴുള്ള ഈ ഒരു നിമിഷത്തേക്കുറിച്ച് തനിക്ക് പറയാന്‍ സാധിക്കുന്നില്ലെന്ന് പറയുന്ന അവർ സന്തോഷം കൊണ്ട് വേദിയില്‍ വെച്ച് കരയുകയും ചെയ്തു. ഈ സ്നേഹവും പിന്തുണയുമാണ് തന്റെ കരുത്തെന്നായിരുന്നു റോബിന്‍ രാധാകൃഷ്ണന്റെ പ്രതികരണം. നടി പ്രിയങ്ക അനൂപ്, നടന്‍ രാജാ സാഹിബ് തുടങ്ങിയ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

എന്റെ വ്യക്തിത്വം എന്താണോ അത് ബിഗ് ബോസിലൂടെ

എന്റെ വ്യക്തിത്വം എന്താണോ അത് ബിഗ് ബോസിലൂടെ കണ്ട് എന്നെ സ്വീകരിച്ചവരാണ് ബിഗ് ബോസിലുള്ള മിക്കവരും എന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് റോബിന്‍ പറഞ്ഞിരുന്നു. എത്ര പേർ ബിഗ് ബോസ് കണ്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. ആ ഷോയില്‍ അത്രയും ദിവസവും നില്‍ക്കണമെങ്കില്‍ നമ്മളായിട്ട് അല്ലാതെ നില്‍ക്കാന്‍ സാധിക്കില്ല. ഗുഡ് മോർണിങ് ബിഗ് ബോസ് എന്ന് അലറി വിളിച്ച് തുടങ്ങിയ ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ എനിക്ക് ഫേക്ക് ആയിട്ട് നില്‍ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് മനസ്സിന് ശരിയെന്ന് തോന്നിയ

എനിക്ക് മനസ്സിന് ശരിയെന്ന് തോന്നിയ കാര്യങ്ങളെ ഞാന്‍ ചെയ്തിട്ടുള്ളു. ഈ നാടിനോ സമൂഹത്തിനോ ദോഷം വരുന്ന ഒരു കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ഇനിയുമുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍. ഇനിയും എന്റെ ജീവിതത്തില്‍ ഇനിയും എന്തെങ്കിലും കാര്യങ്ങള്‍ നേടിയതിന് ശേഷം വീണ്ടും ഇതേ സ്ഥലത്തേക്ക് ക്ഷണിക്കുകയാണെങ്കില്‍ ഞാന്‍ വീണ്ടും വരുമെന്നും ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് റോബിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+