Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിനക്കൊന്നും റോബിന്‍ എന്ന പേരില്ലാതെ ജീവിക്കാന്‍ പറ്റില്ല'; റോബിന്റെ മാസ് മറുപടി ആര്‍ക്ക്?

ബിഗ്‌ബോസിന് ശേഷം ഉണ്ടായ റോബിന്‍ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മത്സരം കഴിഞ്ഞ് മാസങ്ങളായിട്ടും റോബിന്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. ടൈറ്റില്‍ വിന്നറായ ദില്‍ഷ ഉള്‍പ്പെടെ ഉള്ളവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞു. നേരത്തെ റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദില്‍ഷയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലുംറോബിന്‍ ആരതിയെ വിവാഹം കഴിക്കുന്ന കാര്യം പ്രഖ്യാപിച്ചതോടെ അത്തരം കഥകളും അവസാനിച്ചു.

ഇപ്പോള്‍ റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരതിക്കൊപ്പം ഉള്ള വീഡിയോകള്‍ റോബിന്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ റോബിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ച. തനിക്കെതിരെ ഡീഗ്രേഡിംഗ് നടത്തുന്നവര്‍ക്ക് ഉള്ള മറുപടിയാണ് റോബിന്‍ പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്. റോബിന്റെ പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തി. നല്ല കലക്കന്‍ മറുപടിയെന്നാണ് റോബിന്റെ ആരാധകര്‍ പറയുന്നത്.

1

പ്രിയ ഹേയ്‌റ്റേഴ്‌സ് / ഡീഗ്രേഡേഴ്‌സ് നീയോക്കെ എന്ത് ചെയ്താലും എനിക്ക് ഒരു തേങ്ങയുമില്ല പിന്നെ നിങ്ങള്‍ക്ക് 'ഡോ. റോബിന്‍ രാധാകൃഷ്ണന്‍' എന്ന പേരില്ലാതെ ജീവിക്കാനാവില്ല ഞാന്‍ നിങ്ങളെക്കൊണ്ട് എനിക്കായി ജോലി ചെയ്യിപ്പിക്കുന്നു. നിങ്ങള്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കുന്നു നിങ്ങള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയാല്‍, എന്റെ റീച്ച് കുറയും.

2

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ
അതിനാല്‍ നിര്‍ത്തരുത്. തുടരൂ.. എന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കാനുള്ള 'എന്റെ തന്ത്രം' ഇതാണ്. ഡിഗ്രേഡേഴ്‌സ്.. നിങ്ങളാണ് 'എന്റെ യഥാര്‍ത്ഥ പിആര്‍ വര്‍ക്കേഴ്‌സ്'. പറഞ്ഞിട്ട് കളിക്കുന്നതാ എനിക്ക് ശീലം, റോബിന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെ റോബിനെ പിന്തുണച്ച് നിരവധിപേരാണ് രം​ഗത്തുവന്നിരിക്കുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ

3

ബി​ഗ്ബോസിൽ ഉണ്ടാവുന്ന സമയം മുതൽ റോബിനെതിരെ ഉയർന്ന വിമർശനമായിരുന്നു റോബിന് വേണ്ടി പുറത്ത് വലിയതരത്തിലുള്ള പിആർ വർക് നടക്കുന്നുണ്ടെന്നത്. പ്രൊമോഷന് വേണ്ടി പുറത്ത് ആളെ നിർത്തിയാണ് റോബിൻ ബി​ഗ്ബോസിനകത്ത് വന്നതെന്നും ആരോപണം ഉണ്ടായിരുന്നു. മികച്ച മത്സരമായിരുന്നു റോബിൻ ബി​ഗ്ബോസിൽ പുറത്തെടുത്തത്. എന്നാൽ ബി​ഗ്ബോസിൽ കളി പൂർത്തിയാക്കാൻ റോബിന് കഴിഞ്ഞിരുന്നില്ല. റിയാസിനെ തല്ലയതിന് പിന്നാലെ റോബിൻ പുറത്താവുകയായിരുന്നു. ബി​ഗ്ബോസിന്റെ ടൈറ്റിൽ വിന്നറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റോബിൻ പുറത്തായത് റോബിന്റെ ആരാധകർക്ക് സഹിച്ചില്ല.

4

വലിയ പ്രതിഷേധമാണ് ആരാധകരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായത്. ഷോയിൽ നിന്ന് പുറത്തുവന്ന റോബിനെ കാത്ത് റോബിന്ഡ പോലും വിചാരിക്കാത്തത്ര ആരാധകരായിരുന്നു ഉണ്ടായത്. തന്റെ ആരാധകരെ കണ്ട് റോബിൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്. തന്റെ ശക്തി തന്റെ ആരാധകരാണെന്ന് റോബിൻ തന്നെ പറഞ്ഞിട്ടുണ്ട്. ബി​ഗ്ബോസിനകത്ത് ഉണ്ടാവുന്ന സമയത്ത് തന്നെ റോബിൻ ദിൽഷയോട് തന്റെ പ്രണയം പറഞ്ഞിരുന്നു.

6

എന്നാല്‍ രോബിന്‍ സുഹൃത്താണെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. പക്ഷേ ബിഗ്‌ബോസിന് പുറത്ത് വന്നതിന് ശേഷം റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചിരുന്നു. മത്സരത്തില്‍ ദില്‍ഷ തന്നെയാണ് വിജയിച്ചതും. ഇതിന് പിന്നാലെ റോബിന്‍ഡ ഫാന്‍സിന്റെ വോട്ട് കൊണ്ടാണ് ദില്‍ഷ ജയിച്ചതെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ മത്സരിച്ച് തന്നെയാണ് ജയിച്ചതെന്ന് ദില്‍ഷ പറഞ്ഞു. ഇതിന് പിന്നാലെ റോബിനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി ദില്‍ഷ പറഞ്ഞു. ദില്‍ഷയും റോബിനും പിരിഞ്ഞതിന് പിന്നാലെയാണ് ആരതി പൊടി കടന്നുവന്നത്. പിന്നാലെ റോബിന്‍ ആരതിയെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+