• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നല്ല അച്ഛനും അമ്മയ്ക്കും പിറന്നവർ ഈ പണി ചെയ്യില്ല'; ഇത് ആള് വേറെയാണ്,നിങ്ങള്‍ക്ക് അറിയില്ല: റോബിന്‍

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികള്‍ക്കടിയില്‍ വലിയ സ്വീകാര്യത നേടിയ വ്യക്തിയാണ് റോബിന്‍. വിമർശകരുണ്ടെങ്കിലും അതിനേക്കാളേറെ ആരാധകരും ഇന്ന് താരത്തിനുണ്ട്. താരത്തിന്റെതായി നിരവധി സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍'നായികയേക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍

സിനിമകളേക്കുറിച്ചും മറ്റും ഉടന്‍ തന്നെ വ്യക്തമായ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കാമെന്നും റോബിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങളുമായി വീണ്ടുമൊരിക്കല്‍ കൂടി ബിഹൈന്‍ഡ് വുഡ്സിലൂടെ ആരാധകർക്ക് മുമ്പിലെത്തുകയാണ് താരം.

സൈബർ സെല്ലില്‍ പരാതി കൊടുക്കേണ്ട സാഹചര്യം

സൈബർ സെല്ലില്‍ പരാതി കൊടുക്കേണ്ട സാഹചര്യം വരെ എത്തിച്ച ചില കാര്യങ്ങളുണ്ടായിരുന്നു. അതിനേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. ഏതെങ്കിലും കണ്ടന്റോ വീഡിയോ അല്ല. അല്ലാത്ത കുറച്ച് കാര്യങ്ങളാണ്. അതുമായി ബന്ധപ്പെട്ട കാര്യമാണ് സൈബർ സെല്ലില്‍ പരാതി കൊടുത്തത്. അതിന് ശേഷം കാര്യങ്ങള്‍ കുറച്ച് മെച്ചപ്പെട്ടു. ഇനിയും കുറേ മാറാനുണ്ടെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് ഒരു നല്ല ഇടം

സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് ഒരു നല്ല പ്ലാറ്റ് ഫോമാണ്. എല്ലാവർക്കും വളരാന്‍ പറ്റിയ ഇടമാണ്. ഞാനോ നിങ്ങളോ സോഷ്യല്‍ മീഡിയയിലൂടെ ആർക്കെതിരേയെങ്കിലും നെഗറ്റീവ് കമന്റോ ചീത്തയോ വിളിക്കുമോ. നമ്മള്‍ നമ്മുടെ ജീവിതം നോക്കി എവിടെയെങ്കിലും എത്തണമെന്ന് വിചാരിക്കുന്ന ആളുകളാണ്. നമുക്ക് അതിനുള്ള സമയവും ഇല്ല, നമ്മള്‍ ചെയ്യുകയും ഇല്ല.

നല്ല അച്ഛനും അമ്മയ്ക്കും പിറന്നവരും ചെയ്യുന്ന പണിയല്ല

കുടുംബത്തില്‍ പിറന്നവരും നല്ല അച്ഛനും അമ്മയ്ക്കും പിറന്നവരും ചെയ്യുന്ന പണിയല്ല ഇത്. നമുക്ക് അവരേയും കുറ്റം പറയാന്‍ സാധിക്കില്ല. ജീവിതത്തില്‍ ഒരു പണിയും ഇല്ലാതെ, ഒരു ലക്ഷ്യബോധവും ഇല്ലാതെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് വേറെ ആരുടേയെങ്കിലും വിജയവും വളർച്ചയും കണ്ടിട്ടുള്ള അസൂസയില്‍ നിന്നാണ് വളരെ വൃത്തികെട്ടവന്മാരും വൃത്തികെട്ടവള്‍മാരും ഇത്തരം കമന്റുകള്‍ ഇടുന്നതെന്നും റോബിന്‍ പറയുന്നു.

ഇത് നിങ്ങളുടെ കുഴപ്പമല്ലെന്നാണ് എനിക്ക് പറയാനുള്ളത്

ഇത് നിങ്ങളുടെ കുഴപ്പമല്ലെന്നാണ് എനിക്ക് പറയാനുള്ളത്. അത് നിങ്ങളുടെ അച്ഛന്റെ കുഴപ്പമാണ്. വളരെ മാന്യമായിട്ടാണ് ഇത് പറയുന്നത്. ഇക്കാര്യം എനിക്ക് പറയണം ഉണ്ടായിരുന്നു. ഇതിലും കൂടുതല്‍ മാന്യമായി പറയാന്‍ സാധിക്കില്ല. വേറെന്നും വെച്ച് പറഞ്ഞതല്ല, എല്ലാരും അങ്ങനെ ആണെന്നും അല്ല. മാന്യമായിട്ടുള്ളതും ആരോഗ്യപരമായതുമായ വിമർശനവും ഞാന്‍ അംഗീകരിക്കും.

ഞാന്‍ തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ എന്നെ വിമർശിക്കണം

ഞാന്‍ തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ എന്നെ വിമർശിക്കണം. തെറ്റുകള്‍ ഉണ്ടെങ്കില്‍ വീഡിയോ ചെയ്തോളു. അതിലൊന്നും എനിക്ക് പ്രശ്നം ഇല്ല. അതല്ലാതെ ഒരാളെ മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്ത് തർക്കണം എന്ന് വിചാരിക്കുന്ന ആളുകള്‍ ഫേക്ക് അക്കൌണ്ട് ഉണ്ടാക്കി പ്രവർത്തിക്കുന്നുണ്ട്. നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഞാന്‍ ഇവിടെ ഉണ്ടാവും. നീ ഒക്കെ പറ്റുന്നത് ചെയ്തോയെന്നും റോബിന്‍ പറയുന്നു.

നീ ഒക്കെ കുറേ ആളുകളെ കണ്ട് കാണും

ഇത് ആള് വേറെയാണ്, നീ ഒക്കെ കുറേ ആളുകളെ കണ്ട് കാണും, എന്നാല്‍ ഇത് ആള് വേറെയാണ്. ആർക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും ഞങ്ങളുടെ രീതികളുമായി ഞങ്ങള്‍ മുന്നോട്ട് പോവും. എന്നെ സ്നേഹിക്കുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പടെ ഒരുപാട് ആളുകളുണ്ട്. കേരളത്തിന് പുറത്ത് നിന്നടക്കം ആളുകള്‍ എനിക്ക് മെസേജ് അയക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

 ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുക അത്: മുന്നറിയിപ്പുമായി ജോർജ് ജോസഫ് ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുക അത്: മുന്നറിയിപ്പുമായി ജോർജ് ജോസഫ്

English summary
Bigg Boss Malayalam Season 4: You don't understand me, Robin Radhakrishnan responds to critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X