ഫാമിലി വീക്കില്‍ ജുനൈസിനെ തേടിയെത്തി അതിഥി; അഖില്‍ കപ്പടിക്കുന്നതില്‍ ഭാര്യ പറഞ്ഞത് ഇങ്ങനെ
ബിഗ് ബോസില്‍ ഈ ആഴ്ച്ച മാനസിക പിരിമുറുക്കങ്ങള്‍ തീരെ കുറഞ്ഞ കാഴ്ച്ചയാണ് കണ്ടത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയതാണ് ഇതിനോടകം തരംഗമായി മാറിയത്. ഷിജു, നാദിറ, സെറീന റെനീഷ എന്നിവരുടെ കുടുംബങ്ങളാണ് ഇതുവരെ ബിഗ് ബോസ് ഹൗസിലെത്തി മത്സരാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവിട്ടത്.
തര്‍ക്കങ്ങളും, സംഘര്‍ഷങ്ങളുമൊക്കെ മുന്‍ ആഴ്ച്ചയിലുണ്ടായെങ്കിലും, കുടുംബാംഗങ്ങള്‍ വന്നതോടെ എല്ലാവരും പ്രശ്‌നങ്ങളെല്ലാം മറന്ന് അവര്‍ക്ക് അരികിലേക്ക് വിശേഷം ചോദിച്ചെത്തുന്നുണ്ടായിരുന്നു. ഈ ആഴ്ച്ച അതുപോലെ രണ്ട് അതിഥികളാണ് ഹൗസിലെത്തിയത്. ജുനൈസിന്റെയും അഖിലിന്റെയും ബന്ധുക്കളായിരുന്നു എത്തിയത്.

ബിഗ് ബോസ് ഹൗസില്‍ ആദ്യമെത്തിയത് അഖിലിന്റെ ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസം പ്രൊമോ വന്നപ്പോള്‍ തന്നെ ഇരുവരുടെയും സംസാരം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. അഖിലിന്റെ ഭാര്യ ലക്ഷ്മി, മക്കളായ പ്രാര്‍ത്ഥന, പ്രകൃതി എന്നിവരാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. കുട്ടികളുടെ തമാശകളും ഹൗസില്‍ ചിരിപടര്‍ത്തി.
ഇതിനിടെ ഭാര്യയോട് എനിക്ക് ലേഡി ഫാന്‍സൊക്കെ ആയോ, ഫ്‌ളെക്‌സ് ഒക്കെ പൊങ്ങിയോ, എന്നിങ്ങനെയുള്ള ചോദ്യങ്ങളും അഖില്‍ തമാശ രൂപേണ ചോദിച്ചു. എല്ലാവരും നന്നായികളിക്കുന്നുണ്ട്, നിങ്ങളും എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. കപ്പ് കിട്ടുമോ എന്ന ചോദ്യത്തിന്, എടുക്കണ്ടേ എന്നായിരുന്നു ലക്ഷ്മിയുടെ വൈറല്‍ മറുപടി.
അഖില്‍ മാരാരുടെ കുടുംബം വന്ന് പോയതിന് ശേഷമായിരുന്നു ജുനൈസിനായുള്ള സര്‍പ്രൈസ് എത്തിയത്. ആദ്യം മത്സരാര്‍ത്ഥികളെ എല്ലാം ഹൗസിനുള്ളിലാക്കി. തുടര്‍ന്ന് മുറ്റത്ത് നിരവധി കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ സ്ഥാപിച്ചാണ് അനൗണ്‍സ്‌മെന്റ് നടത്തിയത്. നിങ്ങളിലൊരാളുടെ പ്രിയപ്പെട്ടവര്‍ ഈ പെട്ടികളിലൊന്നില്‍ ഉണ്ടെന്നായിരുന്നു പ്രഖ്യാപനം.
ശോഭ, അനിയന്‍ മിഥുന്‍, ജുനൈസ്, എന്നിവരുടെ ബന്ധുക്കളായിരുന്നു ഇനി വരാനിരുന്നത്. ഇതില്‍ ജുനൈസ് തുറന്ന പെട്ടിയില്‍ നിന്ന് ഇറങ്ങിയത് സഹോദരന്‍ റസല്‍ ആയിരുന്നു അമ്പരപ്പായിരുന്നു ജുനൈസിന്റെ മുഖത്ത്. പിന്നീട് അത് എല്ലാവരുടെയും കൈയ്യടികളായി മാറി.സഹോദരനെ കണ്ട ഉടനെ ജുനൈസില്‍ നിന്ന് ചോദ്യവും വന്നു. ഒറ്റയ്‌ക്കേ വന്നുള്ളോ എന്നായിരുന്നു ചോദ്യം.
കുട്ടികളെയും കൊണ്ടുവരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ അവര്‍ക്ക് പനി ആയത് കൊണ്ടാണ് അതിന് സാധിക്കാതിരുന്നതെന്നും സഹോദരന്‍ മറുപടി നല്‍കി. പിന്നീട് ഇവരുടെ സ്വകാര്യ സംഭാഷണങ്ങളായിരുന്നു. കുറച്ച് നേരത്തെ സംസാരത്തിന് ശേഷം, ഇവര്‍ ഡൈനിംഗ് ടേബിളിന് സമീപത്തേക്ക് എത്തിയപ്പോള്‍, സ്‌റ്റോര്‍ റൂമില്‍ നിന്ന് അലാറം മുഴങ്ങി.
ജുനൈസ് വേഗം വാതില്‍ തുറന്നപ്പോള്‍ രണ്ടാമത്തെ സര്‍പ്രൈസും കാണാനായി. റസലിന്റെ സുഹൃത്തായ അബ്ദുള്‍ ഗഫൂറായിരുന്നു ഇത്. ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനാണ് ഗഫൂര്‍. ജുനൈസ് അടക്കമുള്ള മത്സാര്‍ത്ഥികളുടെ പ്രകടനത്തെ കുറിച്ചും, അവരുമായി സംസാരിച്ചതിനും ശേഷമാണ് ഇവര്‍ മടങ്ങിയത്.












Click it and Unblock the Notifications