Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബി 5 ൽ പോരാട്ടം തുടങ്ങി; അഖിൽ മാരാർക്ക് എട്ടിന്റെ പണികൊടുത്ത് റെനീഷ; ​ഗോപികയ്ക്കും രക്ഷയില്ല..

ബി​ഗ് ബോസ് സീസൺ 5 ട്രാക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സീസൺ 5ന്റെ ആദ്യ നോമിനേഷനിൽ ഒൻപതുപേർ ആണുള്ളത്. ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം പുറത്തുപോകേണ്ടത് ആരാണെന്ന് തീരുമാനിക്കുന്ന നോമിനേഷൻ ഓപ്പൺ ആയിട്ടാണ് നടന്നത്. ഒരു മത്സരാർത്ഥിക്ക് ഒരാളെ നോമിനേഷനിൽ ഉൾപ്പെടുത്താനോ, അല്ലെങ്കിൽ നോമിനേഷനിൽ നിന്നും സേവ് ചെയ്യാനോ സാധിക്കുന്ന തരത്തിലായിരുന്നു നോമിനേഷൻ. സേവ് ചെയ്യാനാണെങ്കിലും നോമിനേറ്റ് ചെയ്യാനാണെങ്കിൽ കൃത്യമായ കാരണം പറയേണ്ടതുണ്ട്.

രണ്ട് ലോക്കറ്റുകളിൽ ഗ്രനേഡ് ലോക്കറ്റ് പുറത്താക്കാൻ നോമിനേറ്റ് ചെയ്യുന്ന ആൾക്കും അല്ല ഒരാളെ ബി​ഗ് ബോസ് വീട്ടിൽ നിർത്താനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ അവർക്ക് സ്നേഹ ലോക്കറ്റ് ഇട്ടു കൊടുക്കാം.. ഇങ്ങനെ കിട്ടുന്ന മാല ഈ ആഴ്ച മുഴുവൻ കഴുത്തിൽ ഉണ്ടാകണം. ആകെ മൊത്തം പതിനെട്ട് ലോക്കറ്റുകളിൽ ഒരാൾക്ക് ഒരാളെ ഒരെണ്ണം മാത്രം ധരിപ്പിക്കാൻ ഉള്ള അവസരമായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ ഒരു ലോക്കറ്റ് കിട്ടിയ ആൾക്ക് മറ്റൊരു ലോക്കറ്റ് അണിയിക്കാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു ഈ നോമിനേഷൻ.

Gopika

വീട്ടിൽ പ്രവേശിച്ച ഓർഡർ അനുസരിച്ചായിരുന്നു നോമിനേഷന് അവസരം. ഒൻപത് ഗ്രനേഡ് ലോക്കറ്റുള്ള മാലയും, ഒൻപത് സ്നേഹം ലോക്കറ്റ് ഉണ്ടായിരുന്നത്. അതായത് 9 പേർ നോമിനേഷനിൽ വരുന്ന രീതിയായിരുന്നു. വീട്ടിൽ പ്രവേശിച്ച ക്രമം അനുസരിച്ച് റനീഷയ്ക്കാണ് ആദ്യം നോമിനേഷൻ അവസരം ലഭിച്ചത്. തനിക്ക് ഭീഷണിയാവും എന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാരിനെയാണ് റെനീഷ പുറത്താക്കാൻ നോമിനേറ്റ് ചെയ്യുന്നത്.

BB 5 Malayalm 131

ഗ്രനേഡ് ലോക്കറ്റ് റെനീഷ അഖിലിന് നൽകിയതോടെ അഖിൽ അടുത്ത തവണത്തെ എലിമിനേഷനിൽ എത്തിയിരിക്കുകയാണ്. പിന്നീട് വന്ന റിനോഷ് ഏയ്ഞ്ചലിൻ മറിയയെ ലൌ ലോക്കറ്റ് നൽകി സുരക്ഷിതയാക്കി. ഏയ്ഞ്ചലിനയ്ക്ക് ഇപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ട് എന്നാൽ അവൾക്ക് സമയം നൽകണം എന്ന് പറഞ്ഞായിരുന്നു റിനോഷ് എയ്ഞ്ചലിനയെ സേഫാക്കുന്നത്.

പിന്നീട് വന്ന സെറീന ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ കോമണറായ ഗോപികയെ ഗ്രനൈഡ് നൽകി എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തു. ശോഭ വിശ്വനാഥ് വിഷ്ണുവിനും, വൈബർ ഗുഡ് ദേവു ജുനൈസിനും ഗ്രനേഡ് നൽകി എലിമിനേഷൻ നോമിനേഷനിലേക്ക് അയച്ചു. ഇവർക്ക് പുറമേ മിഥുൻ, റിനോഷ്, ശ്രുതി, സെറീന, ലെച്ചു എന്നിവരും ഗ്രനൈഡ് മാല ലഭിച്ച് എലിമിനേഷനിൽ എത്തി. വളരെ രസകരമായിട്ടാണ് നോമിനേഷൻ നടന്നതെങ്കിലും അതിന് പിന്നാലെ വലിയ പ്രശ്നങ്ങളും ബി​ഗ്ബോസിനകത്ത് നടന്നു.

ഞായറാവ്ചയായിരുന്നു ബി​ഗ്ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. റെനീഷ് റഹ്മാൻ, റിനോഷ് ജോർജ്, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്,സാഗർ സൂര്യ, വിഷ്ണു ജോഷി, ഏയ്ഞ്ജലീന മരിയ, വൈബർ ഗുഡ് ദേവു, ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ സുരേഷ്, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+