Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 5 ൽ ട്വിസ്റ്റ് ഉണ്ടാകണമെങ്കിൽ ഇനി അത് സംഭവിക്കണം; കാരണം..

ബിഗ് ബോസ് സീസൺ 5 പ്രതീക്ഷയ്ക്കൊത്ത രീതിയിൽ ഉയർന്നിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മത്സരാർത്ഥികൾ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാകാത്തതാണ് പലപ്പോഴും എപ്പിസോഡുകൾ വിരസമാകാൻ കാരണമാകുന്നത്. മത്സരബുദ്ധിയില്ലാതെ ഇനിയും മത്സരാർത്ഥികൾ മുന്നോട്ട് പോയാൽ അത് ഷോയുടെ മുന്നോട്ട് പോക്കിനെ തന്നെ ബാധിക്കും. ഇനി ബിഗ് ബോസിൽ ഗെയിം ചെയ്ഞ്ച് ഉണ്ടാകണമെങ്കിൽ എന്ത് സംഭവിക്കണമെന്ന് പറയുകയാണ് ഒരു ആരാധകൻ. മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനങ്ങളെ കുറിച്ചും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ വിശദീകരിക്കുന്നുണ്ട്.

ബിഗ്‌ബോസ് സീസൺ 5 പകുതി ദൂരം പിന്നിടാൻ ഒരുങ്ങുമ്പോൾ വളരെ ചുരുക്കം വാക്കിൽ പറഞ്ഞാൽ അഖിൽ മാരാർ എന്ന വ്യക്തിയിലേക്ക് ഒതുങ്ങുന്ന ഒന്നായി വിലയിരുത്താം. പ്രേക്ഷക സപ്പോര്ടിനു അപ്പുറത്ത് ഒരു സ്ഥിരം കാഴ്ചക്കാരൻ എന്ന തലത്തിൽനിന്നാണ് ഇതു വിശകലന ചെയുന്നത് . മറ്റുള്ള കോണ്ടെസ്റ്റൻസിൽ മത്സരബുദ്ധി കാണിച്ചും ഈ പ്ലാറ്റഫോമിന്റെ ഒഴുക്കിന്റെ മനസ്സിലാക്കിയും കളിക്കുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് (ശോഭ, വിഷ്ണു, ഷിജു, etc). മറ്റുള്ളവർ സന്ദര്ഭങ്ങൾക്കു അനുസരിച്ചു പെരുമാറുന്നത് അല്ലാതെ (അത് മനുഷ്യ സഹജമാണ്) സ്ട്രോങ്ങ് കോണ്ടെസ്റ്റന്റ് എന്ന ലേബലിലേക്ക് ഉയർന്നുവരാത്തത് ഷോയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട് എന്നത് തീർച്ച.

Bigg Boss Malayalam season 5

അതുകൊണ്ടു തന്നെ ടോപ് 5 എന്ന അശ്വമേധത്തിലേക്കു ഉള്ള അവസാന ലിസ്റ്റ് പ്രവചനാതീതമാണ്. അത് പെർഫോമൻസ് കുറവുകൊണ്ട് ആണെന് ഉള്ളതാണ് ശ്രദ്ദേയം.
ഇവിടെ വന്ന വൈൽഡ് കാർഡ് എൻട്രിസ് എല്ലാം ഒരു ഗ്രൂപ്പിലേക്ക് അല്ലെങ്കിൽ മറ്റുള്ളവരുടെ തണലിലേക്കോ ഒതുങ്ങുകയും മുഖം നോക്കി മറുപടി കൊടുക്കാനും ഞാൻ ഇന്റിവിജ്വൽ ആണ് എന്ന് തെളിയിക്കാൻ സാധിക്കാതെ വന്നവരുമാണ്.

പലരും പതിഞ്ഞ താളത്തിൽ പോയി കൊട്ടിക്കയറാൻ ഉള്ള ഗെയിം പ്ലാൻ ആണെങ്കിൽ അതിനെ വളരെ അധികം മാനിക്കുന്നു.എന്നാൽ പ്രേക്ഷകരിലേക്ക് വരുമ്പോൾ തുറന്ന പോരാട്ടം കാണാനും അതിനെ മത്സരബുദ്ധിയോടെ സമീപിക്കാനും ഇഷ്ടപ്പെടുന്നവർ ആണ് ഭൂരിഭാഗവും. ആ രീതിയിൽ ചിന്തിച്ചാൽ ഇവിടെ ബിഗ്‌ബോസ് സീസൺ 5 ന് വേണ്ടത് മാരാരോളം മത്സരിക്കാൻ വേണ്ട ഒരു സ്ട്രോങ്ങ് വൈൽഡ് കാർഡ് എൻട്രി തന്നെ ആണ്.

ശോഭ മത്സരത്തെ സെൻസിബിൽ ആയി എടുക്കുന്നതിനൊപ്പം ഇമോഷണൽ ആയിൽ ഉള്കൊള്ളുന്നതിനാൽ ആ വീക്നെസ് വെളിവാകുന്നു. ജുനൈസ് മാരാരിനെ പൊളിച്ചു തുറന്നു കാടും എന്ന് പറയുമ്പോളും അതിനു സാധിക്കാതെ ഒതുങ്ങിപോകുന്ന അവസ്ഥ.വെട്ടി തുറന്നു പറയാനും പ്രകടിപ്പിക്കാനും കഴിവുണ്ടെന്ന് തോന്നുന്ന വിഷ്ണുവും ഷിജുവും മത്സര രംഗത്തുനിന്ന് മറ്റുള്ള കോട്ടൺസ്റ്റന്റ്‌സിനെ തുടച്ചു നീക്കാൻ നോക്കുന്നുള്ളു.അത് മരാറിലേക്ക് വരുന്നുമില്ല.

റെനീഷയും സെറീനയും ഒകെ തുടക്ക സമയത്തു കത്തിക്കേറിയങ്കിലും ഒരു പട സൈന്യത്തിലെ പടയാളികളെ പോലെ ഒന്ന് മാത്രം ആകുന്നു. റിനോഷ് എന്ന വെക്തി ഇവിടെ വേണ്ടത് സ്നേഹവും സമാധാനത്തിന്റെ വെള്ളക്കൊടിയുമല്ല എന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അത് പോരാട്ട ഭൂമിയിലേക്ക് ചൂട് പകരാൻ ഉള്ള തുറന്ന സമീപനം ആയിട്ടില്ല.

തനിക്കു അംഗീകരിക്കാൻ കഴിയില്ല എന്ന കാര്യങ്ങളെ മാത്രം തൻറെ വാക്‌സാമർഥ്യം കൊണ്ട് നേരിടുകയാണ് അയാൾ. മിഥുൻ ആകട്ടെ ആ മൂവർ സംഗത്തിലുള്ള കാവൽക്കരനാണ് . വ്യക്തിപരമായ പല സമീപനങ്ങൾക്കും ഉള്ള കാരണങ്ങൾ ഉടലെടുത്തത് അതിൽ നിന്ന് തന്നെ ആണ്.
നാദിറയും അഞ്ചുസും ഇപ്പോൾ ചിത്രത്തിലെ ഇല്ല എന്ന അവസ്ഥയിലാണ്.

ശ്രുതി, ഒമർ എന്നവരൊക്കെ എവിക്ഷനെ അതിജ്‌ജീവിക്കാൻ പ്രയാസപ്പെടേണ്ടിവരുന്നു എന്നത് അവർക്കു ശുഭ സൂചന അല്ല. സാഗർ എന്ന കോണ്ടെസ്റ്റാന്റിൽ സമ്മിശ്ര പ്രതികരണം ആണ് കാണുന്നത്. ഒരു സ്ട്രോങ്ങ് കോണ്ടസ്റ്റന്റ് ആകാൻ അയാൾ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു. വരും ദിവസങ്ങളിൽ അതിലേക്കു എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.സമീപനങ്ങൾ മാറേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+