'ഇതാണ് ആ വൈൽഡ് കാർഡ് എൻട്രി..നടക്കാനിരിക്കുന്നത് ഷോക്കിംഗ് എവിക്ഷൻ? 6 പേർ ഞെട്ടിത്തരിക്കും '
കൊച്ചി: വൈൽ കാർഡ് എൻട്രിയായി റിയാസ് സലീം എത്തിയതോടെയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഗതി തന്നെ മാറിയത്. അല്ലറ-ചില്ലറ വഴക്കും അടിപിടിയുമൊക്കെയായി അതുവരെ മുന്നോട്ട് പോയിരുന്ന ഹൗസ് പിന്നീട് പൊട്ടിത്തെറിയിലേക്ക് പോകുന്നതായിരുന്നു കാഴ്ച. പിന്നീട് ഓരോ എപ്പിസോഡും വിലയ ആവേശം നിറച്ചായിരുന്നു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നത്.
അതേസമം ബിഗ് ബോസ് സീസൺ 5 ൽ റിയാസ് സലീമിനെ വെല്ലുന്നൊരു ബിഗ് ബോസ് എൻട്രിയെത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കപ്പെടുന്നത്. പുതിയ എൻട്രി ഇന്ന് ബിബി ഹൗസിലേക്ക് കയറുമെന്നാണ് അറിയാൻ സാധിച്ചത്.

ബിഗ് ബോസ് സീസൺ 5 ൽ തീ പാറുന്ന പോരാട്ടമാകുമെന്നാണ് അണിയറ പ്രവർത്തകർ ടാഗ് ലൈൻ ഇറക്കിയെങ്കിലും ഇതുവരേയും വലിയ തീയൊന്നും പാറിയിട്ടില്ലെന്നാണ് പ്രേക്ഷകരിൽ ചിലർ ഉയർത്തുന്ന ആക്ഷേപം. മാത്രമല്ല പല എപ്പിസോഡുകളും വലിയ ചലനങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകുകയാണെന്ന വിമർശനങ്ങളും ഉണ്ട്.
ഈ സാഹചര്യത്തിലായിരുന്നു രണ്ടാഴ്ച പിന്നിട്ടതോടെ മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി ഹനാനെ അവതരിപ്പിക്കുന്നത്. ഹനാന്റെ വരവ് വലിയ പ്രതീക്ഷയായിരുന്നു ആരാധകർക്ക് ഉറ്റുനോക്കിയത്. വന്ന ദിവസം തന്നെ അൽപം വഴക്കുകളായി ഹനാൻ കളം നിറയാൻ ശ്രമിച്ചെങ്കിലും ആരാധക പ്രശ്നങ്ങളെ തുടർന്ന് ഹനാന് ഷോയിൽ നിന്നും പിൻമാറേണ്ടി വന്നു.
ഇതോടെ രണ്ടാമത്തെ വൈൽഡ് കാർഡിനെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ. ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിൽ എല്ലാം സംവിധായകൻ ഒമർ ലുലുവായിരിക്കും വൈൽഡ് കാർഡ് എന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബോസ് അനലിസ്റ്റ് ആയ രേവതിയും ഇതേ അഭിപ്രായമാണ് പങ്കിടുന്നത്.

വൈൽഡ് കാർഡ് എൻട്രി ഇന്ന് കേറുമെന്നും അത് ഒമർ ലുലു ആയിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രേവതി പറയുന്നു. ഒരു മിഡ് വീക്ക് എവിക്ഷൻ ഉണ്ടാകുമെന്നാണ് അറിയാൻ സാധിച്ചത്. വോട്ടിംഗ് ലൈൻസ് ഒക്കെ ക്ലോസ് ആയി. രണ്ട് ദിവസത്തേക്ക് ആറ് പേരെ ഇട്ടിരുന്നു. ലെച്ചു, അനിയൻ മിഥുൻ ഗോപിക എന്നിവരാണ് ബോട്ടം ലൈനിൽ വന്നവർ.
ബോട്ടം ത്രീയിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമോ അല്ല മറ്റേതെങ്കിലും അപ്രതീക്ഷിത പേരായിരിക്കുമോ പുറത്ത് പോകുകയെന്നത് വ്യക്തമല്ല. എന്തായാലും വൈൽഡ് കാർഡ് പ്രമോയും ചേർത്ത് വമ്പൻ ട്വിസ്റ്റുകൾ എന്തേലും ഉണ്ടാകുമോയെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

അൺ എക്സ്പെക്റ്റഡ് എവിക്ഷൻ ആണ് ഉണ്ടാകുക. വീട്ടിൽ ഉള്ള മറ്റ് എല്ലാ മത്സരാർത്ഥികളും ഞെട്ടാൻ സാധ്യത ഉണ്ട്.കാരണം ആറ് മത്സരാർത്ഥികളും അറിഞ്ഞിട്ടില്ല അവരിപ്പോഴും വോട്ടിംഗ് ലൈൻസിൽ നിൽക്കുകയാണെന്ന് ഉള്ളത്. അതുകൊണ്ട് തന്നെ എലിമിനേഷൻ വലിയ ഷോക്കിംഗ് ആയിരിക്കും', രേവതി പറഞ്ഞു.
ബിഗ് ബോസ് ഹൗസിൽ നിന്നും ആദ്യമായി പുറത്ത് പോയത് ഏയ്ഞ്ചലീൻ ആയിരുന്നു. എന്നാൽ പുറത്താകാൻ ഏയ്ഞ്ചലീനെക്കാളും യോഗ്യതയുള്ളവർ ഉണ്ടെന്നായിരുന്നു ആരാധകരിൽ ഒരു വിഭാഗം ഉയർത്തിയ ആക്ഷേപം. നിലവിൽ ലച്ചുവോ ഗോപികയോ പുറത്തായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ലച്ചുവാണ് പോകേണ്ടതെന്നും ഗോപിക കണ്ടന്റ് നൽകേണ്ടതുണ്ടെന്നുമാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നത്. അതേസമയം ലച്ചു അനാവശ്യമായി സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ വിക്ടിം കാർഡ് ഇറക്കുകയാണെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം.












Click it and Unblock the Notifications