'വിഷ്ണു ഏയ്ഞ്ചലീനയുടെ ബാഗിൽ തപ്പിയപ്പോൾ കണ്ടത് പാഡാണ്'; ശരിക്കും ഏയ്ഞ്ചലീന തന്ത്രശാലിയാണോ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷക ശ്രദ്ധനേടിയ ഒരു മത്സരാർത്ഥിയാണ് ഏയ്ഞ്ചലീന. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയാണ് ഏയ്ഞ്ചലീന. അതിന്റേതയാ വാശിയും എടുത്തുചാട്ടവും ഏയ്ഞ്ചലീനയ്ക്ക് ഉണ്ട്. കിച്ചണിൽ കയറാനും ഭക്ഷണം ഉണ്ടാക്കാനും മടിയുള്ള ആളുകൂടിയാണ് ഏയ്ഞ്ചലീന.
അതുപോലെ ഉറങ്ങി എഴുന്നേൽകത്താനും മടി കൂടുതലാണ്. കിച്ചണിൽ കയറാത്തതിന്റെ പേരിൽ ഏയ്ഞ്ചലീനയും മനീഷയും വഴക്ക് നടന്നിരുന്നു. പിന്നീട് മോഹൻലാൽ വന്ന എപ്പിസോഡിൽ ഏയ്ഞ്ചലീനയോട് ദോശം ഉണ്ടാക്കാൻ പറഞ്ഞിരുന്നു. ഏയ്ഞ്ചലീന ചുട്ട ദോശ മോഹൻലാൽ രുചിച്ച് നോക്കി നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു.

ടാസ്കിൽ ഒന്നും മികച്ച പ്രകടനം ഏയ്ഞ്ചലീന കാഴ്ച വെയ്ക്കാറില്ല. പൊതുവേ മടിപിടിച്ച സ്വഭാവമാണ് ഏയ്ഞ്ചലീനയ്ക്ക് എന്നാണ് ആളുകൾ പറയുന്നത്. പക്ഷേ വളരെ രസകരമായി ആളുകളോട് ഏയ്ഞ്ചലീന ഇടപെടാറുണ്ട്. ഇപ്പോൾ ആദ്യം ഏയ്ഞ്ചിലിനോട് തോന്നിയ ദേഷ്യമൊക്കെ പോയി ഇഷ്ടം വന്നുതുടങ്ങിയെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏയ്ഞ്ചലിനയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.. നിലവിൽ ജനുവി9 മത്സരാർത്ഥികളിൽ റിനോഷ് കഴിഞ്ഞാൽ തോന്നിട്ടുള്ളത് ഇവരാണ്. ബിഗ്ബോസ് തുടക്കത്തിൽ കണ്ടന്റ് ഇട്ട് ചില ഓഡിയൻസിന് വെറുപ്പ് തോന്നിയിട്ടുണ്ടാകാം പക്ഷേ 24*7ലൈവ് കാണുമ്പോൾ മനസിലാകും എയ്‍ഞ്ചലീന ഒരു ഓളം ഉണ്ടാക്കുന്ന മത്സരാർത്ഥിയാണ്. സംസാരത്തിലൊക്കെ മറ്റുള്ളവരെ ചിരിപ്പിക്കുക പാട്ടുപാടുക ഗെയിമി ൽ ആയാലും വലിയമോശമല്ല. പിന്നെ മറ്റുള്ളവരെ കുറ്റംപറയുന്ന ഗ്യാങിൽ അധികം കാണാറില്ല.
അവരവർക്ക് കിട്ടുന്ന പോയിന്റ് സൂക്ഷിക്കാൻ ബിഗ്ബോസ് പറഞ്ഞസ്ഥിതിക്ക് gamente ഭാഗമായിഅതുമോഷ്ടിക്കാ9 വിഷ്ണു ആഞ്ചലീനയുടെ ബാഗിൽ നോക്കിയപ്പോൾ കിട്ടിയത് പാഡ് ആണ് 😃. സോ ഇവർ ബുദ്ധിയുള്ള മത്സരാർത്ഥികൂടിയാണ്. ഈ ആഴ്ച്ചയിൽ എലിമിനേറ്റ് ആയില്ലെങ്കിൽ കുറച്ചൂടെ അവസരം കിട്ടിയാൽ കൂടുതൽ നല്ലൊരു മത്സരാർത്ഥിയായി മാറും.
ബിഗ്ബോസ് മലയാളം സീസൺ 5 രണ്ടാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യത്തെ ആഴ്ച എലിമിനേഷൻ നടന്നിരുന്നില്ല
എന്നാൽ ഇപ്രാവശ്യത്തെ എലിമിനേഷനിൽ പുറത്താകുന്നത് ഏയ്ഞ്ചലീനയാണെന്ന് തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഏയ്ഞ്ചിൻ എലിമിനേറ്റഡ് ആവുകയും വൈൽഡ് കാർഡ് എൻട്രി വഴി മറ്റൊരു മത്സരാർത്ഥി ബിഗ്ബോസിലേക്ക് വരുമെന്നുമാണ് പറയുന്നത്. ഹനാൻ ആണ് വൈൽകാർഡ് വഴി വരുന്നതെന്നാണ് റിപ്പോർട്ട്.
ഇത്തവണ 18 മത്സരാർത്ഥികളാണ് മത്സരത്തിൽ ഉള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി,
നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, കോമണറായ ഗോപിക ഗോപിയും എന്നിവരാണ് സീസണിൽ മത്സരിക്കുന്നത്.












Click it and Unblock the Notifications