Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോക്ടറെ ആവശ്യം വന്നപ്പോഴല്ലേ വിളിച്ചത്'; റോബിനെ സ്വീകരിക്കാന്‍ ആരതി എത്തി, പ്രതികരണം ഇങ്ങനെ

ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഡോ റോബിന്‍ രാധാകൃഷ്ണന്‍ പുറത്തായ വാര്‍ത്ത ബിഗ് ബോസ് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. പുറത്തായതിന് പിന്നാലെ റോബിന്‍ ഷൂട്ട് നടക്കുന്ന മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. റോബിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വലിയ സ്വീകരണമാണ് ആരതി ഒരുക്കിയിരിക്കുന്നത്.

റോബിനെ സ്വീകരിക്കാന്‍ ആരതി നേരിട്ട് കൊച്ചി വിമാനത്താവളത്തില്‍ എത്തി. റോബിന്‍ പുറത്തായതിനെ കുറിച്ച് ആരതി മാധ്യമങ്ങളോട് പ്രതികരണവും നടത്തി. ഡോക്ടറെ ബിഗ് ബോസ് വിളിച്ചത് ഒരു ഗസ്റ്റായിട്ടാണ്. അല്ലാതെ ഗെയിം കളിക്കുന്നതിന് വേണ്ടിയല്ലല്ലോ. അവര്‍ ക്ഷണിച്ചിട്ടാണ് റോബിന്‍ ബിഗ് ബോസ് ഹൗസിലേക്ക് പോയത്.

bigg boss

പുറത്തുള്ളവരെ ഗസ്റ്റായിട്ട് വിളിക്കുമ്പോള്‍, ഡോക്ടറെ ആവശ്യമായിട്ടാണല്ലോ വിളിക്കുന്നത്. അപ്പോള്‍ അത് അയാളുടെ വിജയം ആണല്ലോ, അപ്പോള്‍ അതിനെ പോസിറ്റീവായിട്ട് എടുക്കുക. ഗസ്റ്റായി ഡോക്ടറെ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും റോബിന്‍ പറഞ്ഞു. അവിടെ പോയി വെറുതെ ഇരുന്നാലും കുഴപ്പമില്ല, കാരണം ഗെയിം കളിക്കുന്നതിന് വേണ്ടിയല്ലല്ലോ പോയതെന്ന് ആരതി പറഞ്ഞു.

റിയാസ് റോബിനെ കുറിച്ച് നടത്തിയ പ്രസ്താവനയ്ക്കും ആരതി മറുപടി പറഞ്ഞു, അദ്ദേഹം നെഗറ്റീവായിട്ടാണ് സംസാരിക്കുന്നത്. ടോക്‌സിക്കായിട്ടുള്ള ആളെയാണ് ഫാന്‍സിന് ഇഷ്ടം. അതുകൊണ്ടാണ് അയാളെ വിളിച്ചത്. എന്നാല്‍ ഡോക്ടറാണ് റിയാസിന്റെ സ്ഥാനത്തെങ്കില്‍ വിളിച്ചൊരു ഓള്‍ ദ ബെസ്റ്റ് പറഞ്ഞായിരിക്കും വിടുക. അതില്‍ രണ്ട് പേരുടെ ക്യാരക്ടറിന്റെ വ്യത്യാസമാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് ആരതി പറഞ്ഞു.

കാരണം, നമ്മുടെ കൂടെയുണ്ടായിരുന്ന ഒരാളെ വിളിച്ചു എന്നറിയുമ്പോള്‍ സന്തോഷിച്ച് ബെസ്റ്റ് വിഷസ് പറഞ്ഞാണ് വിടേണ്ടത്. ഡോക്ടറായിരുന്നു ആ സ്ഥാനത്തെങ്കില്‍ ബെസ്റ്റ് വിഷസ് പറഞ്ഞിട്ടാണ് വിടുക. റിയാസ് അങ്ങനെയാണ് പറഞ്ഞതെങ്കില്‍ അത് അയാളുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. അയാള്‍ക്ക് കിട്ടാത്തതത് റോബിന് കിട്ടുമ്പോഴുണ്ടാകുന്ന ഒരു അസൂയയായാണ് കാണുന്നത്. ഇത് കോമണ്‍ സെന്‍സുള്ള എല്ലാവര്‍ക്കും മനസിലാകുമെന്നും ആരതി വ്യക്തമാക്കുന്നു.

ടാസ്‌കിനിടെ ഹൗസില്‍ വച്ച് അഖില്‍ മാരാറിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത് മോശമായോ എന്ന ചോദ്യത്തിന്, ബിഗ് ബോസ് എന്താണ് പറഞ്ഞത്, വരുന്ന അതിഥികളെ ദൈവമായി കണ്ട്. അവര് പറയുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ്. അത് ചെയ്ത മാരാര്‍ക്ക് കുഴപ്പമില്ലല്ലോ, അവര്‍ അത് എന്‍ജോയ് ചെയ്തു. രണ്ട് പേരും എന്‍ജോയ് ചെയ്ത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ആരതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+