Get Updates
Get notified of breaking news, exclusive insights, and must-see stories!

പബ്ലിസിറ്റി ഇഷ്ടം... ഒരു ദിവസമാണെങ്കിലും ബിഗ് ബോസില്‍ പോകണം; എയിന്‍ ഹണി ആരോഹി

ബിഗ് ബോസില്‍ പങ്കെടുക്കേണ്ടത് ആ ഷോയെ ഇഷ്ടപ്പെടുന്നവരാണ്. അല്ലാത്തവര്‍ പോയിട്ട് ഒരു കാര്യവുമില്ല

aine

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 നെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ നാളായി സജീവമാകുന്നുണ്ട്. മത്സരാര്‍ത്ഥികളെ കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. നിരവധി സെലിബ്രിറ്റികളെ പലരും ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ പ്രധാനിയായിരുന്നു നടിയും ട്രാന്‍സ് മോഡലുമായ എയിന്‍ ഹണി ആരോഹി.

ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ചും അതില്‍ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എയിന്‍ ഹണി ആരോഹി. സാര്‍ക്ക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് എയിന്‍ ഹണി ആരോഹി തനിക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുന്നത്. എയിന്‍ ഹണി ആരോഹിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ബിഗ് ബോസില്‍ നിന്നാണ് വിളിക്കുന്നത്

ബിഗ് ബോസില്‍ നിന്നാണ് വിളിക്കുന്നത്

ബിഗ് ബോസില്‍ നിന്ന് വിളികളൊന്നും വന്നിട്ടില്ല. അത് ആളുകള്‍ വിളിച്ച് പറ്റിക്കുന്നതാണ്. ഓരോ ആളുകള്‍ ഇങ്ങനെ വിളിക്കും ബിഗ് ബോസില്‍ വിളിച്ചാല്‍ വരുമോ, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ വിളിച്ച് സംസാരിക്കും. ആഴ്ചകളിലൊക്കെ കോള്‍ വരും. അടുത്തതിലേക്ക് ക്ഷണിക്കട്ടെ. നിങ്ങളെ പോലെ വെറൈറ്റി ആണ് ആഗ്രഹിക്കുന്നത്. ഞാനും ഗബ്രിയുമൊക്കെ വന്ന് കഴിഞ്ഞാല്‍ വെറൈറ്റി ആയിരിക്കും എന്നൊക്കെ പറഞ്ഞ് പലരും വിളിക്കാറുണ്ട്.

എനിക്കും ആഗ്രഹമുണ്ട്

എനിക്കും ആഗ്രഹമുണ്ട്

ആക്ച്വലി എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കാറുണ്ട്. കാരണം നമുക്ക് കിട്ടുന്ന അവസരങ്ങള്‍ ആണ്. ഞാന്‍ ഇപ്പോള്‍ ഇങ്ങനത്തെ ഒരു കമ്മ്യൂണിറ്റിയില്‍ ഉള്ള ആളായത് കൊണ്ട് എനിക്ക് അവിടെ പോയിട്ട് ഒന്നും വലുതായിട്ട് ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍ പോലും എന്നെ കൊണ്ട് പറ്റുന്ന എന്റെ കമ്മ്യൂണിറ്റിക്ക് ചെയ്യാന്‍ പറ്റണം. ഇതാണ് ഞങ്ങള്‍ എന്ന് കാണിക്കണം. എല്ലാവര്‍ക്കും മാറ്റങ്ങള്‍ വരുത്താന്‍ പറ്റും.

അത് തെളിയിക്കണം

അത് തെളിയിക്കണം

എല്ലാവര്‍ക്കും എല്ലാവരുടേയും കൂടെ ഒരുമിച്ച് ജീവിക്കാന്‍ പറ്റും. നിങ്ങള്‍ ജീവിക്കുന്ന പോലെ ഞങ്ങള്‍ക്കും ജീവിച്ച് കാണിക്കാന്‍ പറ്റും. വ്യത്യസ്തരല്ല എന്ന കാണിക്കാന്‍ പറ്റിയ അവസരം കിട്ടിയാല്‍ അത് ചൂസ് ചെയ്യും. എന്ന് വെച്ചിട്ട് പറ്റിക്കപ്പെടുമ്പോള്‍ സത്യം പറഞ്ഞാല്‍ ചീത്ത വിളിക്കാറുണ്ട്. കുറെ പേര് ചുമ്മാ വിളിച്ച് തമാശ കളിക്കും. ഉടനെ തന്നെ ഇന്റര്‍വ്യൂവിന് വിളിക്കും. ബിഗ് ബോസില്‍ പോകണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്.

പബ്ലിസിറ്റി എനിക്ക് ഇഷ്ടമാണ്

പബ്ലിസിറ്റി എനിക്ക് ഇഷ്ടമാണ്

ചില ആള്‍ക്കാര്‍ പറയും എനിക്ക് താല്‍പര്യമില്ല എന്നൊക്കെ. പക്ഷെ പബ്ലിസിറ്റി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ചിലപ്പോള്‍ ഒരു ദിവസമായിരിക്കും ഞാന്‍ അവിടെ നില്‍ക്കുന്നത്. ആ ഒരു ദിവസം എന്നെ കൊണ്ട് ഒരു മെസേജ് ഒരാള്‍ക്ക് കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ നല്ലതല്ലേ. എന്നെ കുറിച്ച് പബ്ലിക്കില്‍ പലരും പലതും പറയുന്നുണ്ടാകും. എന്റെ കമ്മ്യൂണിറ്റിയെ കുറിച്ച് പലതും പറയുന്നുണ്ടാകും.

ഗെയിം എങ്ങനെയാകും എന്നറിയില്ല

ഗെയിം എങ്ങനെയാകും എന്നറിയില്ല

അവര്‍ക്ക് അത് തെറ്റാണ് എല്ലാവരും അങ്ങനെ അല്ല എന്ന് ചെയ്ഞ്ച് ചെയ്യാന്‍ പറ്റുന്ന അവസരം എനിക്ക് കിട്ടുകയാണെങ്കില്‍ ഞാന്‍ അത് ട്രൈ ചെയ്യും. എല്ലാവരേയും പോലെ ഫിറ്റല്ലാത്തത് കൊണ്ട് നമുക്ക് ചിലപ്പോള്‍ മത്സരങ്ങളില്‍ ഒന്നും വലിയ സംഭവമാകാന്‍ പറ്റിയെന്ന് വരില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ള ആളുകള്‍, ഹേ ഞങ്ങളെ വിളിച്ചു ഞങ്ങള്‍ പോകത്തില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ തീര്‍ച്ചയായിട്ടും ഞാനൊക്കെ വിളിച്ചാല്‍ പോകും കേട്ടോ.

ബിഗ് ബോസ് ഇഷ്ടമുള്ളവരാണ് പോകേണ്ടത്

ബിഗ് ബോസ് ഇഷ്ടമുള്ളവരാണ് പോകേണ്ടത്

കാരണം ഇഷ്ടപ്പെടുന്നവരാണ് അവരെ പോകേണ്ടത്. ബിഗ് ബോസിന്റെ ഫ്‌ളോര്‍ ഇഷ്ടപ്പെടുന്നവര്‍, ആ സ്റ്റേജിനെ ഇഷ്ടപ്പെടുന്നവര്‍, അവിടെ ജനുവിന്‍ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ പോകണം. ചുമ്മാ വെറുതെ ചില ആളുകളെ വിളിച്ചിരുത്തിയിട്ട് എന്തോ പോലെ കാണിച്ച് കൊണ്ടിരിക്കണം. നമ്മള്‍ തന്നെ ടിവിയുടെ പുറത്തിരുന്ന് കമന്റ് ചെയ്യുകയാ, അവളെ നോക്ക്, അവളോട് ചോദിക്ക്, അവള്‍ തെറ്റാണ് ചെയ്തത് എന്ന് നമ്മള്‍ പറഞ്ഞ് കൊടുക്കുന്ന പോലെയാണ്. എല്ലാവരോടും നല്ല രീതിയില്‍ നില്‍ക്കുക. പിന്നെ എത്ര ദിവസം നില്‍ക്കും എന്നുള്ളത് അറിയില്ലല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+