Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ പെണ്‍മക്കളെ നോക്കിയിട്ട് ഇക്കാര്യം അവരോട് ആവര്‍ത്തിച്ച് പറഞ്ഞാലോ?'; പൊട്ടിത്തെറിച്ച് അഖില്‍

ബി​ഗ്ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിലുള്ളത്. ഫൈനൽ5ൽ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

നിലവിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ വിജയിച്ച് നാദിറ ​ഗ്രാന്റ് ഫിനാലയിൽ ഇടംപിടിച്ചിരിക്കുകയാണ്. അതുകാെണ്ട് ബാക്കിയുള്ള അവസരങ്ങൾ ലഭിക്കാനുള്ള ആവേശപ്പോരാട്ടമാണ് നടക്കുന്നത്. വഴക്കിനും തർക്കത്തിനും ഇപ്പോഴും കുറവൊന്നുമില്ല.

Akhil junaiz

ഇപ്പോൾ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ബി​ഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം ഷിജുവിന്റെ കുടുംബമാണ് എത്തിയത് ഷിജുവിന്റെ ഭാര്യയും മകളുമാണ് എത്തിയത്. പിന്നീട് നാദിറയുടെ അനിയത്തി എത്തി. നാദിറയുടെ സുഹൃത്തായ ശ്രുതിയും ഷോയിൽ വന്നിരുന്നു. എന്നാൽ ശ്രുതി വന്നുപോയതിന് ശേഷം ബി​ഗ്ബോസ് വീട്ടിൽ വലിയൊരു തർക്കം നടന്നിരുന്നു.

ശ്രുതി ജുനൈസിനെ വിളിച്ച പേരാണ് ബി​ഗ്ബോസ് വീട്ടിൽ തർക്കത്തിന് വഴിവെച്ചത്. അഖിൽ വിളിച്ചത് പോലെയാണ് ശ്രുതിയും തന്നെ വിളിച്ചതെന്നായിരുന്നു ജുനൈസ് പറയുന്നത്. എന്നാൽ ജുനൈസിനെ താൻ കപട പരോ​​ഗമനവാദി എന്നാണ് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്. നമ്മൾ ഇവിടെ കാണിക്കുന്നതല്ലല്ലോ ജനം കാണുന്നതും വിലയിരുത്തുന്നതും എന്നും അഖിൽ പറയുന്നു. എന്നാൽ ഈ വഴക്കിൽ ശോഭ ഇടപെടാൻ ശ്രമിക്കുന്നുണ്ട്

എന്നാൽ, ജുനൈസ് തന്നെ നിരന്തരം മുണ്ടുപൊക്കിയെന്ന് പറഞ്ഞ് കളിയാക്കുന്നതിനെക്കുറിച്ച് അഖിൽ പറയുന്നുണ്ട്. എനിക്ക് രണ്ട് പെൺമക്കളാണ്. സ്കൂളിൽ പഠിക്കുകയാണ്. ജുനൈസ് മുണ്ടിന്റെ വിഷയം കഴിഞ്ഞ കുറേദിവസമായി ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണ്.

ഒരു വർഷം കഴിഞ്ഞെന്ന് വെച്ചോ , ബി​ഗ്ബോസും അലയൊലികളും കഴിഞ്ഞു. അടുത്തവർഷം സ്കൂളിൽ പഠിക്കുന്ന എന്റെ പെൺമക്കളെ നോക്കിയിട്ട് ഇക്കാര്യം ആവർത്തിച്ച് പറഞ്ഞാലോ? അവരുടെ മാനസികാവസ്ഥ എന്തായിരിക്കും, അഖിൽ ചോദിച്ചു.
ഇത് ആവർത്തിച്ചാൽ താൻ പ്രതികരിക്കുമെന്നും അഖിൽ പറഞ്ഞു.

എന്നാൽ ജുനൈസ് പറയുന്നത് കേട്ട് അയ്യോ ദൈവമേ എന്റെ മക്കളുടെ ഭാവി എന്താകും എന്ന് ആലോചിച്ച് താൻ എങ്ങും പോയിരിക്കാറില്ലെന്നും അഖിൽ പറഞ്ഞു. നാദിറയും അഖിലിനെ പിന്തുണച്ചു. അഖിലിന് കുടുംബമുള്ള കാര്യം ജുനൈസ് ചിന്തിക്കണമെന്നാണ് നാദിറ പറയുന്നത്. അതേസമയം ശോഭ ജുനൈസിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ശോഭയുടെ ന്യായീകരണമാണ് അസഹനീയം എന്നാണ് അഖിൽ പറയുന്നത്.

ഞാൻ ജുനൈസിനെ പറ്റി പറയുന്നതുകൊണ്ട് നിനക്കെന്താ? എന്നെ അവൻ കളിയാക്കുന്നതിന് ഇതുവരെ നീ റിയാക്ട് ചെയ്തിട്ടില്ലല്ലോ എന്നും അഖിൽ ശോഭയോട് ചോദിക്കുന്നുണ്ട. ഇതിന് മുമ്പും ജുനൈസും അഖിലും വഴക്കിടുമ്പോൾ ശോഭ ജുനൈസിനൊപ്പം നന്ന് അഖിലിനെ വിമർശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+