മിഥുൻ പറഞ്ഞ കള്ളത്തെക്കുറിച്ച് ചർച്ച; അഖിൽ മുൻപ് പറഞ്ഞ കാര്യം ഓർമിപ്പിച്ച് ശോഭ; തർക്കം
ഇപ്പോൾ ബിഗ്ബോസ് പ്രേക്ഷകരുടെ സംസാരവിഷയം മിഥുന്റെ പ്രണയകഥയാണ്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്ക്കിലാണ് മിഥുൻ പ്രണയകഥ പറഞ്ഞത്. കശ്മീരിൽ വെച്ച് ആർമിയിലെ ഓഫീസർ റാങ്കിലുള്ള പെൺകുട്ടി തന്നോട് പ്രണയം പറഞ്ഞെന്നും എന്നാൽ താൻ അവളോട് ആദ്യം ഇഷ്ടമല്ലെന്നാണ് പറഞ്ഞത്, പിന്നീട് ഇഷ്ടം പറയാൻ പോയപ്പോൾ അവൾ നെറ്റിയിൽ വെടി കൊണ്ട് മരിച്ച വിവരമാണ് അറിഞ്ഞതെന്നും മിഥുൻ പറഞ്ഞിരുന്നു.
എന്നാൽ ഇതിന് പിന്നാലെ മിഥുൻ പറഞ്ഞ കഥ കള്ളമാണെന്ന് പ്രേക്ഷകർ പറയുകയും സോഷ്യൽമീഡിയയിൽ ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന എപ്പിസോഡിൽ മിഥുൻ പറഞ്ഞത് തെറ്റായ കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പറഞ്ഞത് കള്ളമാണെന്ന് സമ്മതിക്കാൻ അവസരം നൽകിയെങ്കിലും മിഥുൻ താൻ പറഞ്ഞത് സത്യമാണെന്ന് ആവർത്തിച്ചു.

ഇതിന് പിന്നാലെ ഈ വിഷയം അവസാനിപ്പിക്കുകയാണെന്നും മിഥുൻ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം ഉണ്ടായേക്കാമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. തനിക്കോ ബിഗ്ബോസിനോ സംഘടകർക്കോ ഇതുമായി ബന്ധമില്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു. മോഹൻലാൽ പോയതിന് പിന്നാലെ ബിഗ്ബോസ് വീട്ടിൽ മിഥുനെക്കുറിച്ച് സംസാരം നടന്നു. അഖിലും നാദിറയും തമ്മിൽ മിഥുൻ പറഞ്ഞ കാര്യത്തെക്കുറിച്ച് വളരെ ഗൗരവത്തിൽ സംസാരിക്കുന്നുണ്ട്.
ഇതൊന്നും നിസാരമായ കാര്യമല്ലെന്നാണ് അഖലിൽ പറയുന്നത്. ഒരാൾക്ക് ഒരാളോടുള്ള ഇഷ്ടം കൊണ്ടും അവൻ ഇന്റർനാഷണൽ ഫൈറ്റർ ആയി നിൽക്കുന്നത് കൊണ്ടും ട്രെയിനിങ്ങിനൊക്കെ പോയെന്നും പറഞ്ഞതുകൊണ്ടാണ് നമുക്ക് ചില കാര്യങ്ങൾ കണക്ട് ആയിപ്പോയതെന്നും അഖിൽ പറയുന്നു.
സംസാരം നടക്കുന്നതിനിടെയാണ് അവിടേക്ക് ശോഭ വരുന്നത്. ശോഭ ഇടപെട്ടതോടെ ചർച്ച തർക്കമാകുന്നു. അഖിൽ മുൻപ് പറഞ്ഞ കാര്യം പറഞ്ഞായിരുന്നു ശോഭ തർക്കിച്ചത്. മിഥുൻ കഥ പറഞ്ഞതിന് ശേഷം നടന്ന സംസാരത്തിൽ പുറത്തുപോയിട്ട് മിഥുന്റെ കഥ സിനിമയാക്കണം എന്ന് അഖിൽ പറഞ്ഞിരുന്നു ഇക്കാര്യമാണ് ശോഭ ചോദിക്കുന്നു
അവൻ എന്നോട് കഥപറഞ്ഞിട്ടില്ല. കഥ കൊണ്ട് സിനിമ ചെയ്യാം. അതിന് എന്താണ് പ്രശ്നം. ചുമ്മാ ഒരാൾ ഭാവനയിൽ നിന്നും പറയുന്ന കാര്യം കൊണ്ട് എനിക്ക് സിനിമ ചെയ്യാം. സിനിമയാണോ ജീവിതം. ഭാവനയല്ലേ സിനിമ എന്നും അഖിൽ ചോദിക്കുന്നു. നീ എന്ത് വർത്തമാനം ആണ് പറയുന്നത് എന്നും അഖിൽ ശോഭയോട് ചോദിക്കുന്നു.
ഇത്രയും സീരിയസ് ആയിട്ടുള്ള കാര്യം പറയുമ്പോഴാണ് ഞാൻ സിനിമ ചെയ്യാൻ പോയ കഥ പറയുന്നതെന്നും അഖിൽ പറയുന്നു. തലക്ക് വെളിവില്ലാത്ത നിന്നെയാണ് ആദ്യം പുറത്താക്കേണ്ടത് എന്നും അഖിൽ പറയുന്നുണ്ട്.
നേരത്തെ മിഥുന്റെ കഥ അഖിൽ വിശ്വസിച്ചിരുന്നോ എന്ന ചോദ്യത്തിന് ചില കാര്യങ്ങൾ അവിശ്വസനീയമായിരുന്നുവെന്നാണ് അഖിൽ പറഞ്ഞത്. എന്തായാലും മിഥുന്റെ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications