Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷ് ബി​ഗ്ബോസ് വിടുമ്പോൾ അഖിലിന്റെ മനസ്സിലുള്ള വേദന അത്; മനസ്സറിഞ്ഞ് ഒരു മാപ്പും

ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിനോഷ്. എന്നാൽ റിനോഷ് ബിഗ്‌ബോസിൽ നിന്ന് സ്വയം പുറത്തുപോയിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ ആഴ്ച മുതൽ റിനോഷ് ബിഗ്‌ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ വീഡിയോകോളിൽ വന്ന റിനോഷ് താൻ മത്സരത്തിൽ നിന്നും പുറത്തുപോകുന്ന കാര്യം മത്സരാർത്ഥികളെ അറിയിക്കുകയായിരുന്നു.

വളരെ സങ്കടത്തോടെയാണ് മത്സരാർത്ഥികൾ റിനോഷിന്റെ തീരുമാനം കേട്ടത്. തനിക്ക് കുറച്ച് ദിവസങ്ങൾ കൂടി ഐസോലേഷനിൽ ഇരിക്കണമെന്നാണ് റിനോഷ് പറഞ്ഞത്. റിനോഷ് ഇക്കാര്യം പറയുമ്പോൾ അഖിലിന്റെ മുഖത്ത് സങ്കടം തെളിഞ്ഞ് കാണാമായിരുന്നു. പലപ്പോഴും ബിഗ്‌ബോസ് വീട്ടിൽ കൊമ്പുകോർത്ത രണ്ട് പേരാണ് അഖിലും റിനോഷും.

bigg boss

മത്സരാർത്ഥികളോട് സംസാരിക്കാൻ മോഹൻലാൽ റിനോഷിന് അവസരം നൽകുന്നുണ്ട്. അപ്പോഴാണ് അഖിൽ റിനോഷിനോട് സംസാരിക്കുന്നത്. കളിച്ച് തോൽപ്പിക്കാൻ പറ്റിയില്ലല്ലോ എന്നായിരുന്നു അഖിൽ റിനോഷിനോട് പറഞ്ഞത്. അതിൽ തനിക്ക് മാനസികമായി ഭയങ്കര വിഷമം ഉണ്ടെന്നും അഖിൽ പറയുന്നുണ്ട്.

റിനോഷ് തിരിച്ച് വരുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിച്ചതെന്നും അഖിൽ പറയുന്നു. നീയൊരു നല്ല ഉഗ്രൻ മത്സരാർഥി ആയിരുന്നു. എനിക്ക് നല്ല ഒരു പോരാളിയായിരുന്നു. പാതിവഴിയിൽ വീണുപോയ എൻറെ എതിരാളിക്ക് എൻറെ ഹൃദയം നിറഞ്ഞ ഹഗ് എന്നും അഖിൽ പറയുന്നുണ്ട്. തന്റെ ഭാ​ഗത്ത് നിന്ന് റിനോഷിനെ വിഷമിപ്പിച്ച കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഖിൽ പറയുന്നുണ്ട്.

ഹൃദയത്തിൽ നിന്ന് അതിന് സോറി പറയുകയാണെന്നും അഖിൽ പറഞ്ഞു. പുറത്തിറങ്ങിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് നമുക്ക് ഒരുമിച്ച് ഒന്ന് ഒത്തുകൂടാനുള്ള അവസരം ഉണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. എത്രയും പെട്ടെന്ന് സുഖമായിട്ട് വാ, നിൻറെ തഗ്ഗുകളുമായിട്ട് പെട്ടെന്ന് വാ എന്നും അഖിൽ പറയുന്നു.

അഖിൽ ബ്രോ ആരോ​ഗ്യ കാരണങ്ങളാൽ മാറിനിന്നിപ്പോൾ ഞാൻ വിഷ്ണുവിനോട് പറയുമായിരുന്നു ലച്ചു മുൻപ് അങ്ങനെ പോയിട്ടുണ്ട്. ആരോ​ഗ്യപരമായ കാരണങ്ങളെ തുടർന്ന് ഒരാൾക്ക് പുറത്തുപോവേ‍ണ്ടിവരുന്നത് ഭയങ്കര അലമ്പാണ്. എവിക്റ്റ് ആയാൽ പ്രശ്നമില്ല, പക്ഷേ മെഡിക്കലി അങ്ങനെ ഒരിക്കലും വരരുതെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു.

അഖിൽ ബ്രോയെപ്പോലെ തിരിച്ചുവരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ കളി മാറിയില്ലേ, കുഴപ്പിമില്ല, എന്നാണ് റിനോഷ് പറഞ്ഞത്. ഇനി ഒരാഴ്ചയല്ലേ ഉള്ളൂവെന്നും പുറത്തുവെച്ചോ അല്ലെങ്കിൽ ഫിനാലയിൽ വെച്ചോനിങ്ങൾ നിൽക്കുമ്പോൾ അവിടെ കാണാമെന്നും റിനോഷ് പറഞ്ഞു.

​ഗ്രാന്റ് ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അഖിൽ, ശോഭ, റെനീഷ, ജുനൈസ്, സെറീന, നാദിറ, ഷിജു , മിഥുൻ എന്നിവരാണ് ഇപ്പോൾ ബി​ഗ് ബോസ് വീട്ടിൽ ഉള്ളത്. ഇന്ന് എവിക്ഷൻ നടന്നാൽ ഒരാൾ ബി​ഗ്ബോസിൽ നിന്ന് പുറത്തേക്ക് പോകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+