Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളെ വേദനിപ്പിക്കുന്ന കാര്യമാണ് നീ പറഞ്ഞത്, ഞാൻ ഇപ്പോള്‍ ഇറങ്ങിപ്പോകണമെങ്കില്‍ പോകാം': അഖില്‍

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇനി അവശേഷിക്കുന്നത് 10 മത്സരാർത്ഥികളാണ്. അതിൽ ആരൊക്കെ ഫൈനൽ 5ൽ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ദിവസം കുറയുന്നതിന് അനുസരിച്ച് ഗെയിമുകളും ടാസ്‌ക്കുകളും മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതിയൊരു ടാസ്‌ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്.

'അനുഭവങ്ങൾ പാളിച്ചകൾ' എന്നാണ് ടാസ്‌ക്കിന്റെ പേര്. മത്സരാർത്ഥികൾ തങ്ങളുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകൾ പങ്കുവെയ്ക്കുക എന്നതാണ് ടാസ്ക്. ആദ്യം അനുഭവം പങ്കുവെയ്ക്കുന്നത് റെനീഷയാണ്. എന്നാൽ രണ്ടാമത് ആര് പറയും എന്ന കാര്യത്തിൽ വലിയ ബഹളമാണ് ബിഗ്‌ബോസ് വീട്ടിൽ ഉണ്ടായത്. അഖിൽ ഉൾപ്പെടെ ഉള്ളവർ മിഥുൻ പറയണമെന്നാണ് പറഞ്ഞത്.

Akhil

എന്നാൽ മിഥുൻ പറയാൻ തയ്യാറായിരുന്നില്ല. ഇതിന്റെ പേരിലാണ് വഴക്ക് നടക്കുന്നത്. തർക്കത്തിനിടെ മുന്നിലേക്ക് വന്ന മിഥുൻ തനിക്ക് ഈയൊരു രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നു. ''എനിക്ക് പൊട്ടിനിൽക്കുകയാണ്. നിങ്ങൾ പോയിന്റിന് വേണ്ടി ആവരുത് ചില കാര്യങ്ങൾ ചെയ്യേണ്ടത്. മറ്റുള്ളവരുടെ ഇമോഷൻ വെച്ച് കളിക്കരുത്. പോയിന്റ് വേണമെങ്കിൽ നിങ്ങൾ കളിച്ചോ, ഞാൻ തോറ്റു. നിങ്ങൾക്കും ഇമോഷനും വീട്ടുകാരുമില്ലേ,'' എന്നും മിഥുൻ ചോദിക്കുന്നു.

എന്നാൽ ഇതോടെ അഖിൽ മിഥുനോട് ഗെയിം മനസ്സിലാക്കാതെ സംസാരിക്കരുതെന്ന് പറയുന്നു. ' മിഥുനേ, നീ ഗെയിം അറിയാതെ സംസാരിക്കരുത്. നീ ഞങ്ങളെ കുറ്റപ്പെടുത്തുമ്പോൾ നീ ഒന്ന് ആലോചിക്കണം, ഞങ്ങളെ വേദനിപ്പിക്കുന്ന കാര്യമാണ് നീ ഇപ്പോൾ പറയുന്നത്. നീ ഇങ്ങനെ സംസാരിക്കുമ്പോൾ ഞാൻ ഇപ്പോൾ ഇറങ്ങിപ്പോകാം. ഇത് എന്റെ കഥ ടാസ്‌ക്കല്ല അത് കഴിഞ്ഞു. ഇതൊരു ടാസ്‌ക്കാണ്, '' അഖിൽ മിഥുനോട് പറയുന്നു.

അതിനിടയിൽ ജുനൈസും വിഷയത്തിൽ ഇടപെടുന്നു. തന്ത്രപരമായ ഗെയിം നടന്നുകഴിഞ്ഞെന്നാണ് ജുനൈസ് പറയുന്നത്. ഇതോടെ വിഷ്ണു വിഷയത്തിൽ ഇടപെട്ടു. ജുനൈസ് അങ്ങനെ പറയുന്നത് തന്നെക്കൂടി ബാധിക്കുന്ന കാര്യമാണെന്നാണ് വിഷ്ണു പറഞ്ഞത്. ഇപ്പോൾ അനുഭവം പറഞ്ഞാൽ മിഥുന് എന്താണെന്നും വിഷ്ണു ചോദിക്കുന്നു. ഇതോടെ താൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തെന്ന് പറഞ്ഞ മിഥുൻ ടാസ്‌ക്ക് ചെയ്യാൻ തയ്യാറായി.

എന്നാൽ മിഥുൻ പെട്ടെന്ന് അകത്തേക്ക് പോവുകയും കരയുകയും ചെയ്യുന്നുണ്ട്. അവന് സമയം കൊടുക്കണമെങ്കിൽ സമയം കൊടുക്കാം. പക്ഷേ ഇവിടെയാരും ഗെയിം കളിക്കേണ്ട മനുഷ്യത്വം കാണിച്ച് ഇരിക്കാം എന്ന് അഖിലും പറയുന്നു. മിഥുന് പിന്നാലെ റിനോഷും അകത്തേക്ക് പോകുന്നുണ്ട്., മിഥുനെ സമാധാനിപ്പിച്ച ശേഷം മിഥുൻ വീണ്ടും ടാസ്‌ക്ക് ആരംഭിക്കുന്നു. തനിക്ക് പറയാൻ പറ്റാതെ പോയ പ്രണയത്തെക്കുറിച്ചും മിഥുൻ പറയുന്നുണ്ട്.

കശ്മീരിൽ വെച്ച് തന്നോട് ആർമി ഓഫീസറായ ഒരു പെൺകുട്ടി പ്രണയം പറയുകയും എന്നാൽ ആ പെൺകുട്ടിയോട് ഇഷ്ടമല്ലെന്ന് പറയുകയും പിന്നീട് താൻ ഇഷ്ടമാണെന്ന് പറയാൻ തയ്യാറായപ്പോഴേക്ക് ഒരു അപകടത്തിൽ വെടിയേറ്റ് അവൾ മരിച്ചുപോയെന്നും മിഥുൻ പറയുന്നു. അതിന് ശേഷമാണ് താൻ അവിടെ നിന്ന് വന്നതെന്നും മിഥുൻ പറഞ്ഞു. പ്രണയം പറയാൻ പറ്റാതെ പോയതിലുള്ള വേദനയും മിഥുൻ പങ്കുവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+