'വിഷ്ണു അത് കേട്ടിരുന്നെങ്കില്‍ അഖിലിന് അടിപൊട്ടിയേനെ'; അഖില്‍-വിഷ്ണു കോമ്പോ പൊട്ടിയോ? ഇനി ജുനൈസ്
ബിഗ്‌ബോസ് മലയാളം സീസൺ 5ൽ ഇപ്പോൾ പ്രണയമാണ് വിഷയം. പ്രണയം എന്നുവെച്ചാൽ കലങ്ങിമറിഞ്ഞ പ്രണയം. സാഗർ-സെറീന പ്രണയം ആയിരിക്കും ബിഗ്‌ബോസിൽ ഉണ്ടാവാൻ പോകുന്ന പ്രണയം എന്ന് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി നാദിറ കടന്നുവന്നത്. സാഗറിനോട് ഉള്ള ഇഷ്ടം ജുനൈസിനോട് പറയുന്നത്, ആ സമയത്താണ് ജുനൈസ് തന്റെ മനസ്സിലെ കാര്യം തുറന്നുപറയുന്നത്. സെറീനയെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു ജുനൈസ് പറഞ്ഞത്.
ഇക്കാര്യം റെനീഷയോടും ജുനൈസ് പറയുന്നുണ്ട്. ഇത് കൊണ്ടാണ് ഇപ്പോൾ സാഗറിനോട് പ്രശ്‌നമുണ്ടാവുന്നതെന്നാണ് റെനീഷ ചോദിക്കുന്നത്. ബിഗ്‌ബോസിലെ ഏറ്റവും നല്ല ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പായിരുന്നു സാഗറിന്റെയും ജുനൈസിന്റേയും. സെറീന കടന്നുവന്നതോടെയാണ് ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. സാഗറും ജുനൈസും തമ്മിൽ പ്രകടമായി തന്നെ ഗ്യാപ്പ് ഉണ്ടായി... ഇനി അങ്ങോട്ടും ആ ഗ്യാപ്പ് കൂടാനാണ് സാധ്യത. കാരണം അഖിലിനോട് കൂടുതൽ അടുക്കാനാണ് ജുനൈസ് ശ്രമിക്കുന്നത്... സാഗർ ജുനൈസ് അഖിലിനോട് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.

എന്നാൽ അഖിലിനോട് അടുക്കുന്നതിൽ തെറ്റില്ലെന്നാണ് ജുനൈസ് പറയുന്നത്. താൻ മാറ്റം കൊണ്ടുവരും എന്ന തരത്തിൽ പറയുന്നുമുണ്ട്. എന്നാൽ ജുനൈസ് അഖിലിനോട് അടുക്കുന്നതിൽ വിഷ്ണുവിന് അത്ര താല്പര്യമില്ലെന്ന് വിഷ്ണുവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്. റിനോഷും അഖിലും ജുനൈസും സംസാരിക്കുമ്പോൾ അവിടേക്ക് വിഷ്ണുവിനെ വിളിക്കുന്നുണ്ട്.എന്നാൽ നിങ്ങളുടെ ഗ്രൂപ്പിൽ ഇരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നാണ് അവരോട് വിഷ്ണു പറഞ്ഞത്.
താൻ ഒറ്റയ്ക്ക് കളിച്ചോളാമെന്നും പറയുന്നുണ്ട്. എന്നാൽ ടീമായിട്ടാണ് കളിച്ചത് എന്നാണല്ലോ നേരത്തെ പറഞ്ഞത് എന്ന് ജുനൈസ് ചോദിക്കുന്നു. എന്നാൽ താൻ തോന്നുന്നത് പോലെ മറ്റിപ്പറയും എന്ന് വിഷ്ണു പറയുന്നു. ആ സമയത്താണ് അഖിൽ എന്തുവാടാ അച്ഛന്റെ പേര് എന്ന് ചോദിക്കുന്നു. എന്നാൽ വിഷ്ണു ഇത് കേട്ടിരുന്നില്ല.
വിഷ്ണു കേട്ടിരുന്നെങ്കിൽ ചെകിട് പൊട്ടിയേനെ എന്നാണ് പ്രേക്ഷകർ പറയുന്നു. വിഷ്ണുവും അഖിൽ ഗെയിമിൽ ഗ്രൂപ്പ് കളിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വിഷ്ണു ഔട്ടാകുമെന്നാണ് അഖിൽ പറയുന്നത്. എപ്പോഴാ ഔട്ടാവുന്നത് എന്ന് വിഷ്ണു ചോദിച്ചപ്പോൾ അഞ്ച് വരെ നിന്നോ എന്നാണ് പറയുന്നത്. താൻ ആദ്യം സ്ഥനാത്ത് എത്തുമെന്നും അഖിൽ പറയുന്നു.
ഇതുവരെ ആവേശം കുറവാണ് എന്ന് പറഞ്ഞ സീസൺ 5 ൽ പൂർണമായും മാറ്റം വന്നിരിക്കുകയാണ്. ഗ്രൂപ്പുകൾ മാറി പുതിയ ഗ്രൂപ്പ് ഉണ്ടാവുന്ന, സൗഹൃദങ്ങൾ പൊളിയുന്നു, ത്രികോണ പ്ര ണയം നടക്കുന്നു. അങ്ങനെ ആകെ മൊത്തം ബഹളം തന്നെയാണ്. സാഗർ-സെറീന-ജൂനൈസ്- നാദിറ പ്രണയമാണ് വീടിനുള്ളിൽ ഇപ്പോൾ നടക്കുന്ന ചർച്ച.












Click it and Unblock the Notifications