Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ലക്ഷം മാത്രമല്ല, ബി​ഗ്ബോസിൽ നിന്ന് അഖിലിന് മറ്റൊരു സർപ്രൈസ് സമ്മാനം കൂടി

ബിഗ്‌ബോസ് മലയാളം സീസണ്‍ 5 അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ പ്രവചിച്ചത് പോലെ അഖില്‍ മാരാര്‍ തന്നെയാണ് ബിഗ്‌ബോസിന്റെ ടൈറ്റില്‍ വിന്നറായത്. മത്സരത്തിന്റെ തുടക്കം തൊട്ട് തന്നെ മികച്ച പ്രകടനമാണ് അഖില്‍ കാഴ്ചവെച്ചിരുന്നത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയും അഖിലായിരുന്നു. പല വിവാദങ്ങളും ഉണ്ടായിരുന്നു. ഹൗസിനകത്തും പുറത്തും അഖിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു, എന്നാല്‍ മെല്ലെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ അഖിലിന് സാധിച്ചു.

bigg Boss

താന്‍ തന്നെയായിരിക്കും ഇത്തവണ വിജയി ആവുക എന്ന് അഖിലും ഉറപ്പിച്ചിരുന്നു. അഖില്‍ തന്നെ പലവട്ടം അത് പറയുകയും ചെയ്തിരുന്നു. റെനീഷയാണ് രണ്ടാം സ്ഥാനത്ത്, ജുനൈസ് മൂന്നാം സ്ഥാനത്തും ശോഭ നാലാം സ്ഥാനത്തുമാണ്. ഷിജുവിനു അഞ്ചാം സ്ഥാനമാണ്.

50 ലക്ഷം രൂപയാണ് അഞ്ചാം സീസണിലെ വിജയിക്ക് ലഭിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതുമാണ്. എന്നാല്‍ വിജയിക്ക് വേണ്ടി മറ്റൊരു സര്‍പ്രൈസ് കാത്തുവെച്ചിരുന്നു. ഇത്തവണ 50 ലക്ഷം മാത്രമല്ല മറ്റൊരു സമ്മാനം കൂടി ഉണ്ടായിരുന്നു.

ഷോയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍ ആയ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ് യു വി ആയ ഫ്രോങ്ക്‌സാണ് അഖിലിന് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയിലേക്ക് എത്തി കാറിന്റെ താക്കോല്‍ അഖിലിന് സമ്മാനിച്ചത്.

തുടക്കം മുതല്‍ തന്നെ ഷോയില്‍ അഖിലിന് കൃത്യമായ മേല്‍ക്കൈ ഉണ്ടായിരുന്നു. ഗെയിമുകളില്‍ അഖില്‍ മുന്നിട്ടുനിന്നു. കണ്ടന്റുകള്‍ ഉണ്ടാക്കിയതും അഖില്‍ ആയിരുന്നു. ശോഭ- അഖില്‍ കോമ്പോയാണ് ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം.

അഖിലോ ശോഭയോ വിജയക്കും എന്നാണ് ആദ്യം ചര്‍ച്ച ഉണ്ടായത്. പിന്നീട് ഒന്നാം സ്ഥാനം അഖിലിനും ശോഭയ്ക്ക് രണ്ടാം സ്ഥാവനവുമാണ് പ്രവചിച്ചിരുന്നത്. പക്ഷേ ശോഭ നാലാം സ്ഥാനത്തേക്ക് പോയി.

21 മത്സരാര്‍ത്ഥികളായിരുന്നു ഷോയില്‍ ഉണ്ടായിരുന്നത്. ഫൈനല്‍ 5 ല്‍ അഖില്‍, റെനീഷ., ശോഭ, ഷിജു ജുനൈസ് എന്നിവരാണ് ഉണ്ടായത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു അഞ്ചാമത്തെ സീസണ്‍ വാശിയും വെറുപ്പും മനസ്സില്‍ വെയ്ക്കാതെ ഗെയിം ഗെയിമായി കാണുന്ന മാത്സരാര്‍ത്ഥികളാണിരുന്നു.

ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അവസാനമായപ്പോള്‍ പ്രേക്ഷകരെ പൂര്‍ണമായും കയ്യിലാക്കിയിരുന്നു. ഈ സീസണ്‍ തീര്‍ന്ന വിഷമത്തിലാണ് ഇവര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+