Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാരാരും റോബിനും രണ്ടല്ല, ഒന്നാണ്... രണ്ടും സാമൂഹ്യ മാലിന്യങ്ങള്‍'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് അഖില്‍ മാരാര്‍ക്കാണ് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ റോബിന്‍ രാധാകൃഷ്ണനായിരുന്നു ബിഗ് ബോസിലെ താരമെങ്കില്‍ ഈ സീസണില്‍ അത് അഖില്‍ മാരാറായിരിക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ബിഗ് ബോസ് സീസണ്‍ 5 ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അഖില്‍ മാരാരും റോബിന്‍ രാധാകൃഷ്ണനും തമ്മില്‍ ചൂടേറിയ വാഗ്വേദങ്ങള്‍ നടന്നിരുന്നു. ഉണ്ണിമുകുന്ദന്‍-യൂട്യൂബര്‍ വിഷയത്തിന് പിന്നാലെയായിരുന്നു ഇത്. അതിനാല്‍ തന്നെ ഈ സീസണില്‍ അതിഥികളായി റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് മാരാര്‍ vs റോബിന്‍ പോരാട്ടം കാണാനായിരുന്നു.

akhil marar

എന്നാല്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതോടെ പ്രേക്ഷക പ്രതീക്ഷ അസ്ഥാനത്തായി. അതേസമയം മാരാര്‍ vs റോബിന്‍ എന്ന തലക്കെട്ട് കൊടുക്കുന്നത് ശരിയല്ല എന്നാണ് ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ കുറിപ്പിലൂടെ ഒരു പ്രേക്ഷകന്‍ പറയുന്നത്. ഏലിയാസ് ജി തരകന്‍ എന്ന പ്രേക്ഷകന്‍ നടത്തുന്ന വ്യത്യസ്തമായ നിരീക്ഷണം എങ്ങനെ എന്ന് നോക്കാം...

റോബിന്‍ vs മാരാര്‍, റോബിന്‍ ബിഗ് ബോസ് സീസണ്‍ 5 തുടങ്ങും മുന്‍പേ നമ്മള്‍ കേട്ട് തുടങ്ങിയതാണ്. റോബിന്‍ ഈ സീസണില്‍ ഗസ്റ്റ് ആയി ബിഗ് ബോസ് വീടിനു ഉള്ളില്‍ കയറിയപ്പോള്‍ അവര്‍ തമ്മിലുള്ള ഒരു ശീത യുദ്ധം നമ്മള്‍ പ്രതീക്ഷിച്ചത് പോലെ നടന്നു. ബിഗ് ബോസുമായി കോണ്‍ട്രാക്ട് ഇല്ലാതിരുന്ന റോബിന്‍ ഓവര്‍ ആക്കി ഡോഗ് ഷോ കാണിച്ചു പുറത്തായി.

പക്ഷെ റോബിനും മാരാരും രണ്ടാണോ എന്ന് ചോദിച്ചാല്‍, രണ്ടല്ല ഒന്ന് തന്നെയാണ് എന്ന് നൂറു ശതമാനവും ഉറപ്പിച്ചു പറയാം. അഖില്‍ മത്സരാര്‍ഥി ആയത് കൊണ്ട് മാത്രമാണ് ഇപ്പോഴും അവിടെ ഉള്ളത്. അഖിലിന്റെ സ്വഭാവം റോബിന്റേത് പോലെ തന്നെ ആയത്‌കൊണ്ട് തീര്‍ച്ചയായും അവിടെ അടി കിട്ടുമായിരുന്നു. കഴിഞ്ഞ സീസണില്‍ റോബിന് എങ്ങനെ ഫാന്‍സ് ഉണ്ടായോ അതേപോലെ തന്നെയാണ് അഖിലിനും ഫാന്‍സ് ഉണ്ടായത്.

അതായത് റോബിന്‍ തന്നെയാണ് അഖിലും. റോബിന്‍ ഒരു വേട്ടാവളിയന്‍ ആണെങ്കില്‍ അഖിലും വേട്ടാവളിയന്‍ ആണ്. റോബിന്‍ സാമൂഹ്യ മാലിന്യം ആണെങ്കില്‍ അഖിലും സാമൂഹ്യ മാലിന്യം ആണ്. റോബിനും അഖിലും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അഖിലിനാണ് ഇപ്പൊ ഫാന്‍സ് കൂടുതല്‍. അതിന്റെ കരണം ഒന്നേ ഉള്ളൂ, ഈ സീസണില്‍ മത്സരിക്കുന്നത് അഖിലാണ്.

അടുത്ത സീസണില്‍ റോബിനെ പോലെ, അഖിലിനെ പോലെ ചിന്താഗതി ഉള്ള മറ്റൊരാള്‍ വരുമ്പോള്‍ ഇപ്പൊ അഖിലിനുള്ള ഫാന്‍സിന്റെ ഒരു മൃഗീയ ഭൂരിപക്ഷം അങ്ങോട്ടേക്ക് ചായും. ആ പ്രോസസ്സ് അങ്ങനെയാണ്. രജിത് ഫാന്‍സില്‍ ഒരു ഭൂരിപക്ഷം ഡെയിഞ്ചറസ് ഫിറോസ് ഫാന്‍സ് ആയി, പിന്നീട് റോബിന്‍ വന്നപ്പോള്‍ അവര്‍ റോബിനിലേക്ക് ചാഞ്ഞു, ഈ സീസണില്‍ അഖില്‍ വന്നപ്പോള്‍ അവര്‍ അഖിലിലേക്ക് ചാഞ്ഞു.

ഒരു ആല്‍ഫ മെയില്‍ കോണ്‌സെപ്റ്റില്‍ അകപ്പെട്ടു കിടക്കുന്ന ഒരു സമൂഹത്തിന് അതില്‍ നിന്നും മാറി ചിന്തിക്കുന്ന സമയത്ത് മാത്രമേ ഇത്തരം ടോക്‌സിക് ആളുകളില്‍ നിന്നും മോചനം ഉണ്ടാകൂ. ആല്‍ഫ മെയില്‍ കോണ്‍സെപ്റ്റ് എന്നത് ഒരു രാജാവും, രാജാവിനെ താണ് വണങ്ങി നില്‍ക്കുന്ന മറ്റുള്ളവരും എന്നത് കൂടിയാണ്. റോബിന്റെയും അഖിലിന്റെയും ഫാന്‍സിനെ തന്നെ എടുത്താല്‍ ഒരേപോലെ ഉള്ള കാര്യങ്ങള്‍ ധാരാളം കാണാം.

അവര്‍ എന്ത് ചെയ്താലും മാസ്സ് ആണെന്ന് പറയും, അവര്‍ തെറ്റ് ചെയ്താലും അതിനെ തെറ്റാണ് എന്ന് സമ്മതിക്കാതെ അതിന് ന്യായീകരിച്ചു കൊണ്ട് നടക്കും, മറ്റുള്ളവരെ പുച്ഛം, മറ്റുള്ളവരുടെ ഇമോഷന് യാതൊരു പരിഗണയും കൊടുക്കില്ല, അവരുടെ ഭാഗം ന്യായീകരിക്കാന്‍ ഏതറ്റം വരെയും പോകും. അവര്‍ ആരാധിക്കുന്ന ആരാധന മൂര്‍ത്തികളും അങ്ങനെ തന്നെ. ഇതില്‍ നിന്നൊക്കെ ഉറപ്പിച്ചു പറയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട് റോബിന്‍ തന്നെയാണ് അഖിലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+