Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാനിടുന്നത് മാരാരും ഷിജുവും.. നടപ്പാക്കുന്നത് വിഷ്ണുവും മിഥുനും..; ഈ സീസണിലെ ഗ്രൂപ്പുകള്‍ ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ എല്ലാ ആവേശത്തോടെയും ദിനംപ്രതി പുരോഗമിക്കുകയാണ്. വിവിധ ടാസ്‌കുകളും വീക്ക്‌ലി ടാസ്‌കുകളും ഒക്കെയായി ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് കാണാനാകുന്നത്. അതിനിടെ കഴിഞ്ഞ ആഴ്ച നടന്ന മാണിക്യക്കല്ല് ടാസ്‌ക് എല്ലാവരേയും ആവേശത്തിലാക്കിയിരുന്നു. ബിഗ് ബോസിന്റെ എല്ലാ സീസണിലും ചില ഗ്രൂപ്പുകള്‍ രൂപപ്പെടാറുണ്ട്.

ഇത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലും ഒരു ഗ്രൂപ്പ് രൂപപ്പെട്ടിരിക്കുകയാണ്, ഒന്നല്ല, ആറോളം ഗ്രൂപ്പുകളാണ് ഇത്തവണ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് എആര്‍ ഷനിക് ആരോങ്ങോട്ടില്‍ എന്ന പ്രേക്ഷകന്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്ക് വെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആളുകളുടെ സവിശേഷതകളും ഇതില്‍ പങ്ക് വെച്ചിട്ടുണ്ട്. നിലവിലെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഗ്രൂപ്പുകള്‍ ഇതാണ്.

bigg boss

ഗ്രൂപ്പ് 1. അഖില്‍ മാരാര്‍ - ഷിജു - മനീഷ (കാരണവര്‍ സ്ഥാനം അലങ്കരിച്ചു ഒരേ ഏജ് ഗ്രൂപ്പ് ആയി താനാ സെര്‍ന്ത കൂട്ടം. ശ്രീദേവി ഈ ഗ്രൂപ്പില്‍ ഇത്തിള്‍ കണ്ണിയായി ചേരാന്‍ നോക്കുന്നുണ്ട് വൈല്‍ഡ് കാര്‍ഡ് ഒമര്‍ ലുലുവും ചായവ് ഇങ്ങോട്ട് തന്നെ)
ഗ്രൂപ്പ് 2. വിഷ്ണു + മിഥുന്‍. ഗ്രൂപ്പ് 1 ഏറ്റവും ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പ് ആണ് ഗ്രൂപ്പ് 2. ഗ്രൂപ്പ് 1 ബുദ്ധി ഉപയോഗിക്കുന്നു ഗ്രൂപ്പ് 2 വിന്റെ ശക്തി ഉപയോഗിച്ച് നടപ്പിലാക്കുന്നു.

പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ഗ്രൂപ്പ് 1 ഉം 2 ഉം ഒന്നാണ്. പക്ഷേ കുറച്ചു ദിവസം കഴിയുമ്പോ ഇത് സ്പ്ലിറ്റ് ആവും.
ഗ്രൂപ്പ് 3. സാഗര്‍ + ജുനൈസ് കോംബോ. ജമ്പനും തുമ്പനും ആണ്. പുറത്തു നല്ല നെഗറ്റീവ് ആണ്. എന്നിരുന്നാലും ഈ ഗ്രൂപ്പ്മാത്രമാണ് ഗ്രൂപ്പ് 1 +ഗ്രൂപ്പ് 2 കോംബോയെ നേരിടുന്നത്. അതായത് അഖില്‍ നയിക്കുന്ന വലിയ ഗ്രൂപ്പിനെ. (ഇതില്‍ സാഗര്‍ + മനീഷ അമ്മ മകന്‍ കോംബോയും ഉണ്ട്).

Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം

ഗ്രൂപ്പ് 4. സെറീന + റനീഷ + അഞ്ജൂസ് കോംബോ. ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഉണ്ടായ കോംബോ ആണ്. അഞ്ജുസ് കാരണം പുറത്ത് നല്ല നെഗറ്റീവ് ഉണ്ട്. ഗ്രൂപ്പ് 4 + ഗ്രൂപ്പ് 3 ഒരു കോംബോ ആണ് (ചെറുപ്പക്കാര്‍, ഒരേ ഏജ് ഗ്രൂപ്പ് കോംബോ എന്നു വേണേല്‍ കരുതാം) അതില്‍ തന്നെ സെറീന + സാഗര്‍ ലവ് ട്രാക്ക് പോലെ തോന്നിക്കുന്ന കോംബോ പിടിക്കുന്നുണ്ട്.

ഗ്രൂപ്പ് 5. ശ്രുതി + റിനോഷ്. നന്മ മരം പാത പിന്തുടരുന്ന റിനോഷും ഇമേജ് കോണ്‍ഷ്യസ് ഉള്ള ശ്രുതിയും തമ്മില്‍ ഒരു ഫ്രണ്ട്ഷിപ്പ് കോംബോ ഉണ്ട്. ഇതില്‍ തന്നെ ഇവര്‍ക്കു + മിഥുന്‍ കൂടെ ചേര്‍ന്ന ഒരു ഗ്രൂപ്പും ഉണ്ട്
ഗ്രൂപ്പ് 6 നാദിറ + ശോഭ ഒരു ഗ്രൂപ്പ് ആണ്. ചക്കിക്കൊത്ത ചങ്കരന്‍ പോലെ. പല ഗെയിമിലും ഇവര്‍ സെയിം ഗ്രൂപ്പ് ആകാറുണ്ട് അല്ലേല്‍ ഗ്രൂപ്പ് കളിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+