'വീണ്ടും ഡോക്ടർ, അൾട്രാ ടോക്സിക് യേട്ടായി; റെനീഷയ്ക്കും സാഗറിനും പിഴച്ചത് അവിടെ..
ബിഗ് ബോസ് സീസൺ 5 ലെ ഈസ്റ്റർ എപ്പിസോഡിന് ശേഷം അഖിൽ മാരാർക്ക് വലിയൊരു ഫാൻസ് ബാസാണ് പുറത്ത് ഉണ്ടായിരിക്കുന്നത്. ടാസ്കിനിടയിൽ അഖിൽ അസഭ്യം വിളിച്ച് പറഞ്ഞതും അതിൽ ക്ഷമ ചോദിക്കണമെന്ന മത്സരാർത്ഥികളുടെ ആവശ്യവുമെല്ലും ഈസ്റ്റർ എപ്പിസോഡിൽ വലിയ ബഹളത്തിനാണ് കാരണമായത്. വിഷയത്തിൽ ആദ്യം അഖിൽ ക്ഷമ ചോദിച്ചതോടെ തർക്കങ്ങൾ അവസാനിച്ചെന്ന് കരുതിയെങ്കിലും സാഗർ സൂര്യ അഖിലിനോട് വീണ്ടും ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു.
അതേസമയം അന്നത്തെ സംഭവം കേരള സമൂഹത്തിനു ആഘോഷിക്കാൻ വേണ്ടി ഒരു അൾട്രാ ടോക്സിക് ഒറ്റപ്പെടൽ 'ഏട്ടായിയെ' എളുപ്പത്തിൽ സമ്മാനിച്ചിരിക്കുകയാണെന്ന വിമർശനമാണ് ഒരു ബിഗ് ബോസ് ആരാധകൻ ഉയർത്തുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം-

മാരാർ അയാളെ വീണ്ടും ഒരു ഡോത്തർ ആക്കരുത് ഇതൊരു അപേക്ഷയാണ് അകത്തും പുറത്തുമുള്ളവരോട് .മാരാറു സാഗറിനെയും ജുനൈസിനെയും വളരെ ഫൺ ആയി നടന്ന ഒരു ടാസ്കിനിടയിൽ പിറകിലിരുന്നു നടത്തിയ കമന്റടിക്ക് ചീത്ത വിളിച്ചിട്ടിണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല( ഷിജു മാരാറിനെ കെട്ടിപിടിച്ചു സംസാരിക്കുന്ന സമയത്തു പറയുന്നും ഇണ്ട് അവന്മാര് എന്ന് പരാമർശിച്ചു കൊണ്ട് തന്നെ, അത് കൊണ്ട് അതിൽ ആരും വെള്ള പൂശണ്ട)
പിന്നെ അയാളുടെ സംസാരരീതിക്കു ഞാൻ ആണ് അവിടെ ഇണ്ടായിരുന്നേ ഒന്ന് കൊടുത്തിട്ടു ഇറങ്ങി നടന്നേനെ( "മിണ്ടായിരിയാടി " ഒരെണ്ണം വെച്ച് തന്നാൽ ഉണ്ടല്ലോ ") ഞാൻ സത്യം പറഞ്ഞാൽ അഞ്ചു അവിടെ ശക്തമായി പ്രതികരിക്കുമെന്നാണ് കരുതിയത്. എല്ലാവരും ഒരു ചെറിയ ഷോക്കിൽ ആയിരുന്നെ പോലെ തോന്നി.
മാരാർ ആദ്യം സോറി പറഞ്ഞു പിന്നെന്തിനു പറയണമെന്ന് ചോദിക്കുന്നവരോട്?
അയാള് ആദ്യം തന്നെ നേരെ ചൊവ്വേ സോറി പറഞ്ഞിട്ടില്ല( മധുവിന്റെ വിഷയത്തിൽ കൂടിയും) അയാളുടെ ഒരു തരം ഞായീകരണ സോറി ആയിട്ടാ തോന്നിയത്( എസ്ക്യൂസ്‌സ് പറഞ്ഞിട്ട് - അത് കൊണ്ട ഞാൻ ഇങ്ങനെ റിയാക്ട് ചെയ്തേ എന്ന മട്ടിൽ )
പിന്നെ സാഗർ & റെനീഷ രണ്ടു മന്ദബുദ്ധികൾ എന്നേ പറയാൻ പറ്റൂ ഇമോഷണൽ ഫൂൾസ് .ബിഗ്ഗ്‌ബോസ് കണ്ടിട്ട് വന്നൂടായിരുന്നോ,ഈ കേരള ജനത ഒറ്റപ്പെടൽ ഡ്രാമയുടെ വല്യ ഫാൻസ് ആണ് എന്ന് അറിയാതെ ഒരുത്തനു അതിനു വഴിയൊരുക്കി കൊടുക്കുന്നു.പിന്നെ മോഹൻലാലിനെ ബഹുമാനിക്കാതെ കഥയൊന്നും പറയണ്ട.

മാറാറിന്റെ ഡിസ്ഗസ്റ്റിങ് ബോഡി ലാംഗ്വേജ് കണ്ടു എനിക്കു ഒന്ന് പൊട്ടിക്കാൻ തോന്നി. സാഗറിലും റെനീഷയിലും കാണുന്ന ഒരു കോമൺ സ്വഭാവം എടുത്തു ചാട്ടം, പ്രശ്നത്തിന് കൂടെ ആദ്യം കൂടുന്നവരൊക്കെ പിന്നെ നൈസ് ആയി സൈഡ് ആകും. പിന്നെ മുന്നിൽ കാണുന്നെ ഇവര് രണ്ടാളും .
പിന്നെ സാഗർ മാരാറിനെ തൊട്ടതു അത് ശെരിയല്ല, സാഗർ അതിൽ കണ്ട്രോൾ ഉണ്ടാകണം, കൂടാതെ മേൽ പറഞ്ഞ വിഷയത്തിൽ റെനീഷയും സാഗറും കുറെയേറെ സൂക്ഷിക്കേണ്ടി ഇരിക്കുന്നു. ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ കൈയിലെടുക്കാൻ( unfortunately) സാഗർ പിന്നെ കുറച്ചു ബുദ്ധി ഉപയോഗിച്ചിരുന്നേൽ ആ പ്രശ്നം നൈസ് ആയി വീക്കെൻഡ് കഴിഞ്ഞു നല്ല സീൻ ആക്കി ഉപയോഗിക്കാമായിരിന്നു.
പക്ഷെ അവന്റെ എടുത്തു ചാട്ടത്തിൽ(മാരാരിനോട് മുന്നേയും സാഗറിന് ഒരു ദേഷ്യം ഉള്ളതായി തോന്നിയിട്ടിണ്ട്) എല്ലാം കുളമായി .ചെറിയൊരു വിഷമം എനിക്കും ഇണ്ട് സാഗറിനോടും റെനീഷയോടും.കാരണം വീണ്ടും ഈ കേരള സമൂഹത്തിനു ആഘോഷിക്കാൻ വേണ്ടി ഒരു അൾട്രാ ടോക്സിക് ഒറ്റപ്പെടൽ യേട്ടായിയെ ഇത്ര എളുപ്പത്തിൽ സമ്മാനിച്ചതിനു.
പക്ഷെ മാരാറ് എന്ന മാരവ്യാധിയേകളും സാഗറും റെനീഷയും എത്രെയോ ഭേദം .
മാരാറിനെ പോലുള്ള മനുഷ്യന്മാരെ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സമൂഹം ആയതു കൊണ്ട് തന്നെ, ഇവിടെ വേറെ നീതിയും നായവും ഒന്നും പ്രതീക്ഷിക്കണ്ട












Click it and Unblock the Notifications