Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന പ്രേക്ഷകര്‍ ആരായി..! അഖില്‍ മാരാര്‍ പുറത്തേക്കല്ല; കണ്‍ഫെഷന്‍ റൂമില്‍ പുതിയ ട്വിസ്റ്റ്

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ബിഗ് ബോസ് ഷോ മുന്നേറുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൗസില്‍ ചില പൊട്ടലും ചീറ്റലും നടന്നിരുന്നു. മറ്റൊന്നുമല്ല, അഖില്‍ മാരാരും ശോഭയും തമ്മില്‍ നടന്ന വാക്കുകര്‍ക്കമായിരുന്നു അത്. ശോഭ ബിസ്‌നസ് നടത്തുന്നത് ഇങ്ങനെയാണെന്നും ഓരോരുത്തരെയും സുഖിപ്പിച്ച് കച്ചവടം ചെയ്യുന്നു എന്നാണ് അന്ന് വളരെ മോശമായി അഖില്‍ മാരാര്‍ പറഞ്ഞത്.

എന്നാല്‍ അതിന് തൊട്ടുമുമ്പ് റെനീഷയോട് ശോഭ അഖിലിനെ സുഖിപ്പിച്ചല്ലേ നില്‍ക്കുന്നത് എന്ന് ചോദിച്ചുവെന്നാണ് അഖില്‍ മറുപടി പറഞ്ഞത്. ഈ തര്‍ക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസിന് അകത്തും പുറത്തും നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി നടന്ന കോടതി ടാസ്‌കിലും ഈ വിഷയം ചര്‍ച്ചയായിരുന്നു.

bigg boss

എന്നാല്‍ ഇന്ന് രാവിലെ വന്ന ബിഗ് ബോസ് പ്രമോയില്‍ ഇത് വലിയ ചര്‍ച്ചയായെന്നും അഖില്‍ പുറത്തേക്ക് പോകുകയാണെന്നതടക്കമുള്ള ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അവസാനത്തെ എപ്പിസോഡില്‍ രണ്ട് പേരെയും മോഹന്‍ലാല്‍ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഈ സമയത്ത് വനിത കമ്മിഷന്‍ വരെ അഖിലിന്റെ പരാമര്‍ശത്തില്‍ ഇടപെട്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അഖിലിന്റെ പരാമര്‍ശം വനിത സംരഭകരെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഈ പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി സമൂഹത്തോട് മാപ്പ് പറയണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടൊപ്പം ശോഭ മാപ്പ് കൊടുക്കാന്‍ തയ്യാറാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

എന്നാല്‍ അഖില്‍ തന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി. താന്‍ പറഞ്ഞ കാര്യം സാമൂഹിക പ്രശ്‌നമാണെന്ന് മനസിലായില്ലെന്നാണ് അഖില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയായി, ബിഗ് ബോസ് ഒരു ഷോയാണ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനിടെ അഖിലിനോട് ശോഭ അഖിലിനെ എപ്പോഴെങ്കിലും ഞാന്‍ സുഖിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഖില്‍ ഉപയോഗിച്ച അതേ വാക്ക് ഉപയോഗിച്ച കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ അക്കാര്യം പറയുമ്പോള്‍ ടോണ്‍ വ്യത്യാസമാണെന്നാണ് ശോഭ പറഞ്ഞത്. ശോഭ ഇതിലും മോശമായ ടോണില്‍ സംസാരിച്ചില്ലേ എന്ന് ചോദിക്കുകയും ചെയ്തു. പിന്നാലെ ഒരു തര്‍ക്കത്തിലേക്ക് കടക്കാതെ അഖില്‍ മാരാര്‍ ശോഭയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞു. എന്നാല്‍ അഖില്‍ പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.

ഇങ്ങനെയുള്ള ഒരു വാക്ക് ഉപയോഗിക്കരുതെന്ന് പറയാന്‍ ഞാന്‍ ആളല്ലെന്നും മോഹന്‍ലാല്‍ അഖില്‍ മാരാരോട് പറഞ്ഞു. പിന്നാലെ അഖിലിനോട് ശോഭയ്ക്ക് കൈകൊടുത്ത് വീട്ടിലേക്ക് പോകാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ആ പ്രശ്‌നം അവിടെ ഒത്തുതീര്‍പ്പായി. അഖില്‍ പുറത്തേക്ക് പോകുമെന്ന് കരുതിയ എല്ലാ പ്രേക്ഷകരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+