Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീനയെ വെറുപ്പിക്കാതെ അഖിൽ; മാറ്റം കണ്ട് ആരാധകർ പോലും ഞെട്ടി; എല്ലാം അക്കാര്യം മുന്നിൽക്കണ്ട്

ബിഗ്‌ബോസ് മലയാളം സീസൺ 5 പത്താം ആഴ്ച പൂർത്തിയാക്കാൻ പോവുകയാണ്. മത്സരാർത്ഥികളുടെ വാശിയും കൂടിക്കൂടി വരികയാണ്. 100 ദിവസം വരെ പിടിച്ചുനിൽക്കുക എന്ന ലക്ഷ്യത്തിലാണ് ബിഗ്‌ബോസ് വീട്ടിലെ ഓരോ മത്സരാർത്ഥിയും മുന്നോട്ട് പോകുന്നത്. തന്ത്രങ്ങൾ മാറ്റിയും പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിക്കുക്കാനുള്ള എല്ലാ വഴികളും മത്സരാർത്ഥികൾ പരീക്ഷിക്കുന്നുണ്ട്.

നെഗറ്റീവ് ഇമേജ് പുറത്തേക്ക് പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും മത്സരാർത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ഫൈനൽ 5 ൽ ഇടംനേടുമെന്ന് പ്രേക്ഷകർ കരുതുന്ന മത്സരാർത്ഥി കൂടിയാണ് അഖിൽ. എന്നാൽ മുണ്ട് പൊക്കി കാണിച്ചു എന്ന പരാതിക്ക് പിന്നാലെ അഖിലിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.

 Bigg Boss

അതുപോലെ മിഥുന്റെ മുടി മസാജ് ചെയ്യുന്നത് സെറീനയുടെ ഇമേജിനെ ബാധിക്കുമെന്ന് അഖിൽ പറഞ്ഞതും തുടർന്നുണ്ടായ പ്രശ്‌നങ്ങളുമൊക്കെ അഖിലിനെ പ്രതികൂലമായാണ് ബാധിച്ചത്.ഇത് മനസ്സിലാക്കിയ അഖിൽ തന്ത്രങ്ങൾ മാറ്റി പ്രയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ജുനൈസും നാദിറയും തമ്മിലുള്ള പ്രശ്‌നത്തിൽ നാദിറയുടെ കൂടെ നിന്ന് സംസാരിച്ചുകൊണ്ടാണ് അഖിൽ തുടങ്ങുന്നത്. പിന്നീട് സെറീനയുമായി ഉണ്ടായ പ്രശ്‌നം പരിഹരിക്കാനാണ് അഖിൽ ശ്രമിക്കുന്നത്. സെറീനയെ അഖിൽ മാറ്റിനിർത്തിയാണ് സംസാരിക്കുന്നത്. സെറീനയെ പെരുങ്കള്ളിയെന്നും ക്വാളിറ്റി ഇല്ലാത്തവൾ എന്നും വിളിച്ചതിനാണ് അഖിലിന്റെ ക്ഷമാപണം.

ദേഷ്യം വരുമ്പോൾ എന്തും വിളിച്ചുപറയുന്ന ഒരു വൃത്തികെട്ട സ്വഭാവം തനിക്കുണ്ടെന്നും അത് ക്ഷമിക്കണമെന്നുമാണ് അഖിൽ പറയുന്നത്. വീട്ടിലും താൻ ഇങ്ങനെ തന്നെയാണെന്നും ദേഷ്യം വന്നാൽ ഭാര്യയോടും മോശമായി സംസാരിക്കാറുണ്ടെന്നും എല്ലാം തന്റെ നാവിന്റെ പ്രശ്‌നാമണെന്നും അഖിൽ പറയുന്നുണ്ട്. എന്നാൽ സെറീന അഖിൽ പറയുന്ന കാര്യങ്ങൾ ഗൗരവമായി എടുക്കുകയോ സൗഹാർദ്ദപൂർവ്വം സംസാരിക്കുകയോ ചെയ്യുന്നില്ല.

എന്താ ഞാൻ ഈ ആഴ്ച ഔട്ടായി പോകുമോ എന്നാണ് സെറീന അഖിലിനോട് ചോദിക്കുന്നത്. ഇല്ല, നീ ഇവിടെ ഉണ്ടാവും അതുകൊണ്ട് നീ എന്നോട് ക്ഷമിക്ക് എന്നാണ് അഖിൽ പറയുന്നത്. അപ്പോഴേക്കും അതുവഴി നാദിറ വരുന്നു. ഇതോടെ അഖിൽ പോവുകയും ചെയ്തു.

അതിന് ശേഷം അഖിൽ എന്താണ് പറഞ്ഞതെന്ന് നാദിറ സെറീനയോട് ചോദിക്കുന്നു. വീട്ടിൽ ഒരുപാട് ദേഷ്യപ്പെടുന്ന ആളാണ് താൻ എന്നാണ് അഖിൽ പറഞ്ഞതെന്നും ഇവിടെ സംഭവിച്ച കാര്യങ്ങൾ മനസ്സിൽ വെയ്ക്കരുതെന്ന് പറഞ്ഞെന്നും സെറീന പറഞ്ഞു. അത്രയും വലിയ കുമ്പസാരത്തിന്റെ ആവശ്യം എന്താണ്, നിനക്ക് വേണമെങ്കിൽ മാപ്പ് സ്വീകരിക്കാമെന്നാണ് നാദിറ സെറീനയോട് പറയുന്നത്.

എന്നാൽ പെട്ടെന്നുള്ള അഖിലിന്റെ പെരുമാറ്റത്തിൽ പ്രേക്ഷകരും ഞെട്ടിയരിക്കുകയാണ്. അത് മാത്രമല്ല അടുത്ത ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റൻസി നോമിനേഷനിൽ അഖിൽ സെറീനയുടെ പേരാണ് പറയുന്നത്. സെറീനയുടെ പേര് തന്നെയാണ് ഭൂരിഭാഗവും പറഞ്ഞത്.സെറീന ക്യാപ്റ്റനാവാൻ സാധ്യത ഉണ്ടെന്ന് മുന്നിൽകണ്ടാണോ അഖിലിന്റെ ക്ഷമാപണം എന്നാണ് സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ച.

ഇത്തവണ ക്യാപ്റ്റൻ ആകുന്ന ആൾക്ക് പ്രത്യേക അധികാരമുണ്ട്. മത്സരാർത്ഥികളിൽ ഒരാളെ നേരിട്ട് എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യാം. സെറീന ക്യാപ്റ്റനായാൽ അഖിലിനെ നോമിനേറ്റ് ചെയ്യാനാണ് സാധ്യത. അതിന് മുമ്പ് സെറീനയുമായുള്ള പ്രശ്‌നം പരിഹരിക്കാനാണ് അഖിൽ ശ്രമിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. ബിഗ്‌ബോസ് സീസൺ 5 ന്റെ വിജയി താനാണെന്ന് അഖിൽ പലതവണ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+