Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസ് ഹൗസിന് പുതിയ ക്യാപ്റ്റൻ; തീപാറിക്കാൻ ഈ ക്യാപ്റ്റൻ മതി; ഇനി ​ഗ്രൂപ്പ് കളിയോ!

ബിബ് ബോസ് സീസൺ 5 വാശിയോടെ മുന്നോട്ടുപോവുകയാണ്. സീസൺ 4 ന് അടുത്തെത്തുന്നില്ലെന്ന വിമർശനം ആദ്യം ഉയർന്നുവെങ്കിലും ഇപ്പോൾ സീസൺ 5 ഉം 4 ന്റെ അതേ ആവേശത്തിലേക്ക് കടന്നുകഴിഞ്ഞിരിക്കുകയാണ്. ഒട്ടും പിന്നല്ല തങ്ങൾ എന്ന് വ്യക്തമാക്കുന്ന പോരാട്ടം തന്നെയാണ് ഓരോ മത്സരാർത്ഥിയും നടത്തുന്നത്. എന്തായാലും ആരായിരിക്കും ബി​ഗ്ബോസ് 5 ആദ്യത്തെ ക്യാപ്റ്റൻ തിരഞ്ഞെടുപ്പാണ് ഇന്ന്.

നാദിറ, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് സീസൺ 5ലെ ആദ്യ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചത്. ആദ്യ വീക്കിലി ടാസ്ക്കായ വൻമതിലിൽ ഏറ്റവും കൂടുതൽ കട്ടകൾ അടുക്കിയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. ആരായിരിക്കും ബി​ഗ്ബോസ് വീടിന്റെ തലപ്പത്ത് ഇരിക്കാൻ പോകുന്നത് എന്നറിയാനുള്ള ആവേശത്തിലാണ് ആളുകൾ. എന്തായാലും ബി​ഗ്ബോസ് ഹൗസിന് അടുത്ത ഒരാഴ്ചത്തേക്ക് നയിക്കാനുള്ള ആളെ കണ്ടെത്തിയിരിക്കുകയാണ്..

Akhil marar bb

കട്ട അടുക്കൽ മത്സരം മികച്ച രീതിയിൽ കളിച്ച് ജയിച്ച ആളാണ് ക്യാപ്റ്റനാവുക. പ്രത്യേകം തയ്യാറാക്കിയ വൃത്താകൃതിയുള്ള പ്രതലത്തിൽ ക്യാപ്റ്റൻസി മത്സരാർത്ഥികൾ ബാലൻസ് ചെയ്ത് നിൽക്കണം. വൃത്തത്തിൽ‌ മൂന്ന് സ്റ്റാൻഡുകളും ഉണ്ടായിരിക്കും. എറിഞ്ഞു കൊടുക്കുന്ന പന്തുകൾ പിടിക്കുകയും മൂന്ന് ഇടങ്ങളിലായി വെക്കുകയും ചെയ്യണം. ഇതിനായി ഇരുവർക്കും ഓരോ വ്യക്തികളെ സഹായികളായി തിരഞ്ഞെടുക്കാം. സഹായത്തിന് അഖിൽ മാരാർ തിരഞ്ഞെടുത്തത് അനിയൻ മിഥുനെയായിരുന്നു. നാദിറ തെരഞ്ഞെടുത്തത് റെനീഷയേയും ആയിരുന്നു.

നാദിറയുടെ തിരഞ്ഞെടുപ്പായ റെനീഷ അഖിൽ മാരാർക്കും അഖിലിന്റെ തിരഞ്ഞെടുപ്പായ അനിയൻ മിഥുൻ നാദിറയ്ക്കുമാണ് പന്തുകൾ എറിഞ്ഞു നൽകേണ്ടത്. വളരെ കടുത്ത പോരാട്ടമായിരുന്നു പിന്നീട് . മിഥുനും റെനീൽയും അഖിലിനും നാദിറയ്ക്കും പന്ത് പിടിക്കാനാകാത്ത തരത്തിൽ എറിഞ്ഞ് കൊടുത്തു. റെനീഷ അഖിലിന്റെ പന്തുകളെ എറിഞ്ഞിടാൻ ശ്രമിച്ചുവെങ്കിലും ഏറ്റവും മികച്ച രീതിയിൽ ​ഗെയിം കളിച്ച് അഖിൽ ബിബി 5ലെ ആദ്യ ക്യാപ്റ്റനായി.

അഖിൽ ക്യാപ്റ്റനായതോടെ ബി​ഗ് ബോസിൽ ചേരി തിരിഞ്ഞുള്ള പോരാട്ടം തുടങ്ങുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം നേരത്തെ തന്നെ അഖിൽ മാരാർ മേൽക്കൈ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു ക്യാപ്റ്റൻ സ്ഥാനം കൂടി വന്നപ്പോൾ ഇനി എന്താണ് നടക്കുക എന്ന് അറിയാനുള്ള ആകാംഷയിലാണ് ആളുകൾ.

ബിഗ് ബോസ് സീസൺ 5 ലെ 18 മത്സരാർത്ഥികളിൽ ഒരാളായി സംവിധായകനായ അഖിൽ മാരാറെത്തിയതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു . നേരത്തേ അഖിൽ തനിക്ക് ബിഗ് ബോസ് എന്ന പരിപാടിയോട് തന്നെ താത്പര്യമില്ലെന്നും താനത് കണ്ടിട്ട് പോലുമില്ലെന്നും പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് ഇതിലേക്ക് പോയതെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ ക്യാപറ്റൻ കൂടി ആയത് കൊണ്ട് വിമർശനം ഉയരാമനാണ് സാധ്യത. നേരത്തെ എന്ത് കൊണ്ടാണ് എന്നാൽ ഇപ്പോൾ താൻ എന്തുകൊണ്ടാണ് ബിഗ് ബോസിൽ പങ്കെടുത്തത് എന്ന് അഖിൽ. ബിഗ് ബോസിലേക്ക് കയറും മുൻപ് ഷൂട്ട് ചെയ്ത വീഡിയോയിലൂടെയാണ് അഖിൽ പറയുന്നത്.

bigg boss

എന്നെ സംബന്ധിച്ച് ബിഗ് ബോസ് എന്ന പരിപാടി നാളിത് വരെ കണ്ടിട്ടുള്ള ഒരാളെ ആയിരുന്നില്ല. എനിക്ക് ഈ പരിപാടിയോടോ ഇതിൽ നിന്നും കിട്ടുന്ന പ്രശസ്തിയോടോ വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു. എന്തുകൊണ്ടാണ് ഞാൻ ഇതിലേക്ക് വന്നതെന്ന് ചോദിച്ചാൽ,ഞാൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാനിരിക്കുന്ന ജോജു ചേട്ടനും ഉണ്ണി മുകുന്ദനുമൊക്കെ എന്നോട് പോകണമെന്ന് പറഞ്ഞു. അഖിൽ പോകണം, അഖിൽ ഈ പരിപാടിക്ക് പറ്റിയ മെറ്റീരിയലാണെന്ന് പറഞ്ഞു, അഖിൽ വീഡിയോയിൽ പറഞ്ഞു.

എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് എന്റെ സ്വഭാവമൊക്കെ നന്നായി അറിയാം. നിങ്ങൾ ഫേസ്ബുക്കിൽ കാണുന്ന അഖിലല്ല യഥാർത്ഥ അഖിൽ എന്ന് എന്നെ അടുത്ത് അറിയുന്നവർ എല്ലാവർക്കുമറിയാം. അട്ടർ ചളിയും ഇമ്മച്വേർഡായ ആളാണ് ഞാൻ. ഈ പ്രായത്തിലും കൊഞ്ചാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു കുട്ടിയെ പോലെ പെരുമാറാനും വളരെ ഇഷ്ടപ്പെടുന്ന ആളാണെന്നും പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+