Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവചനങ്ങൾ പിഴച്ചില്ല; ബി​ഗ്ബോസിന്റെ കപ്പ് ഉയർത്തി അഖിൽ മാരാർ; ആഘോഷം

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ന്റെ ടൈറ്റില്‍ വിന്നര്‍ അഖില്‍ മാരാര്‍ തന്നെ. ഷോയിൽ നിന്ന് ആദ്യം പുറത്തുപോയത് ഷിജുവായിരുന്നു. പിന്നീട് ശോഭയും, തൊട്ടുപിന്നാലെ ജുനൈസും പുറത്തായി.

ബി​ഗ്ബോസ് വീടിനകത്ത് മോഹൻലാലിനൊപ്പം പിന്നീട് അഖിലും റെനീഷയും ആണ് ഉണ്ടായിരുന്നത്. ഇവരെ വേദയിലേക്ക് എത്തിച്ച മോഹൻലാൽ വിജയെ പ്രഖ്യാപിക്കുകയായിരുന്നു. അഖിലിന്റെ കൈപിടിച്ചുയർത്തി കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്

bigg boss malayalam akhil

അഖില്‍ കപ്പുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്. അഖിലിന്റെ ആരാധകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. പ്രേക്ഷകരും ആരാധകരും അഖിലിന്റെ ഹേറ്റേ്‌ഴ്‌സ് പോലും സീസണ്‍ 5ല്‍ കപ്പ് ഉയര്‍ത്തുന്നത് അഖില്‍ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. ആ പ്രവചനമാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്.

ബി​ഗ്ബോസ് 5 ന്റെ വിജയി താൻ ആയിരിക്കുമെന്ന് അഖിലിന് ഉറപ്പുണ്ടായിരുന്നു. അത് അഖിൽ വ്യക്തമാക്കിയതും ആയിരുന്നു. അതേസമയം ​ഗ്രാന്റ് പിനാലെ വേദയിൽ എത്തിയ മത്സരാർത്ഥികളോട് എന്തൊക്കൊയാണ് പ്രതീക്ഷകൾ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അഖിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ആരാധകർ ആഘോൽമാക്കിയിരിക്കുകയാണ്.

ഒരായിരം അഭിമാനവും സന്തോഷവും തോന്നുന്നു. എത്രയൊക്കെ മൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് പറയും പോലെ ഞാൻ എന്ന സത്യം ഇപ്പോൾ ബി​ഗ്ബോസിലൂടെ പുറത്തുവരാൻ കഴിഞ്ഞുവെന്നാണ് മനസ്സിലായത്. ഞാൻ ജോലിയൊക്കെ കളഞ്ഞ് ഒരിക്കൽ സിനിമയിലേക്ക് പോയപ്പോൾ ഞാൻ ഖേദിക്കുമെന്ന് എന്റെ ഒരു അധ്യാപകൻ പറഞ്ഞപ്പോൾ എന്റെ മറുപടി, ഇല്ല, താൻ ഒരിക്കൽ ശോഭിക്കും എന്നായിരുന്നു. കരിയിൽ നിന്ന് വെട്ടിത്തിളങ്ങുന്ന സ്ഫടികമായി തനിക്ക് മാറാൻ കഴിഞ്ഞാൽ അഭിമാനം എന്നുമാണ് അഖിൽ പറഞ്ഞത്.

ബി​ഗ്ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ അഖിലിൽ പ്രേക്ഷകർക്ക് പരിചിതനായിരുന്നു. 'ഒരു താത്വിക അവലോകന'മെന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിലാണ് അഖിലിനെ എല്ലാവരും അറിഞ്ഞുതുടങ്ങിയത്. 'പേരറിയാത്തവര്‍' എന്ന സിനിമയിൽ സഹ സംവിധായകൻ ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .കൊല്ലം ഫാത്തിമ കോളജിൽ നിന്ന് ബിഎസ്‌സി മാത്ത്‍സ് ബിരുദം നേടി.

ഒരിക്കൽ ബി​ഗ്ബോസിനെ തള്ളിപ്പറഞ്ഞിരുന്ന അഖിൽ തന്നെ ബി​ഗ്ബോസ് 5 ൽ മത്സരക്കാൻ എത്തിയപ്പോൾ പുറത്ത് പല വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് അഖിൽ തന്നെ തന്റെ അഭിപ്രായം മാറ്റിപ്പറഞ്ഞു.

ബി​ഗ്ബോസിൽ നിന്ന് പുറത്തുപോകേണ്ടിവരുന്ന രണ്ട് അവസ്ഥകൾ അഖിലിന് വന്നുവെങ്കിലും അത് പരിഹരിച്ചുപോവുകയായിരുന്നു,. ജുനൈസുമായും ശോഭയുമായും ഉണ്ടായ പ്രശനങ്ങളുടെ പേരിലാണ് ഖ അഖിൽ വീടിന് പുറത്താകുന്ന വക്കിലേക്ക് എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+