കൂട്ടത്തിലെ 'ചതിയന്‍' ആര്: ആർക്കാണ് സ്വാർത്ഥത, അയാള്‍ പോഴനാണെന്നാണോ അഖില്‍ കരുതുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കത്തില്‍ തന്നെ രൂപപ്പെട്ട ഗ്രൂപ്പാണ് അഖില്‍ മാരാർ, ഷിജു, വിഷ്ണു ജോഷി ത്രയത്തിന്റേത്. ഗ്രൂപ്പ് അംഗങ്ങളുടെ വിജയത്തിന് വേണ്ടി ഇവർ മറ്റുള്ളവരെ ബോധപൂർവ്വം തന്നെ പല ടാസ്കുകളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ വിഷ്ണുവിന്റെ നീക്കങ്ങളെ ചൊല്ലി ഗ്രൂപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ആശുപത്രിയില്‍ പോവുന്നതിന് മുമ്പ് തന്നെ വിഷ്ണുവിന്റെ ഗെയിമില്‍ അഖില്‍ മാരാർ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ആശുപത്രിയില്‍ പോയി വന്നതിന് ശേഷം ഇത് കൂടുതല്‍ ശക്തമായി. ഗെയിം മുറുകുമ്പോള്‍ വിഷ്ണു തനിക്കിട്ട് തന്നെ പണിയുമോയെന്ന ഭയമാണ് മാരാർക്കെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഈ ഗ്രൂപ്പില്‍ ആർക്കാണ് യഥാർത്ഥ സ്നേഹം ഉള്ളതെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വൈറലായി മാറിയിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..

 biggboss

ഷിജു, അഖിൽ, വിഷ്ണു..... ഇവർ മൂന്നും തമ്മിൽ ഉള്ളത് ഫ്രണ്ട്ഷിപ് ആണോ അതോ ഒരു സ്റ്റാർട്ടജിയോ? ഇവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ഫ്രണ്ട്ഷിപ് ഉള്ളത്? ചില കാര്യങ്ങൾ നമുക്ക് ഒന്ന് നോക്കാം. ഫിലിം ഇൻഡസ്ട്രിയൽ നിന്നും വന്ന സെലിബ്രേറ്റി കണ്ടസ്റ്റന്റ് ആണ് ഷിജു, അഖിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും സാമൂഹിക ഇടപടലുകളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന വ്യക്തിയും. ഈ മൂന്നു പേരിൽ ഒട്ടും സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത വ്യക്തിയാണ് വിഷ്ണു.

അഖിൽ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ഷിജുവും അഖിലും കൂടി ഒരേ എവിക്ഷനിൽ വന്നാൽ ഷിജു ഔട്ട്‌ ആയി പോകുമെന്ന്. അഖിലും വിഷ്ണുവും കൂടി വന്നപ്പോൾ അഖിൽ എന്ത് കൊണ്ട് അത് പറഞ്ഞില്ല? സ്വാഭാവികമായും സെലിബ്രിറ്റി സ്റ്റാറ്റസ് നോക്കുമ്പോൾ വിഷ്ണുവിനെക്കാൾ എത്രയോ പതിന്മടങ് മുൻപിൽ ആയിരിക്കണം ഷിജു.

അതായത് ഷിജു ഒന്നിനും കൊള്ളാത്ത ഒരു ബിബി കണ്ടസ്റ്റന്റ് ആണ് എന്നതല്ലേ ഉദ്ദേശിച്ചത്? വിഷ്ണുവിനെ കുറിച്ച് അഖിലിന് ആ വേവലാതി ഇല്ലാത്തത് വിഷ്ണുവിന്റെ ഗെയിം കണ്ട് ഫാൻസ്‌ ഉണ്ടായി എന്ന് കരുതുന്നത് കൊണ്ടല്ലേ? അപ്പൊ അഖിലിന്റെ കണ്ണിൽ ഷിജു വെറും ഒരു പോഴൻ. അങ്ങനെ ഒരു പോഴൻ എന്ന് കരുതുന്ന ഒരാളെ സേഫ് ആക്കി നിർത്താൻ അഖിൽ ശ്രമിക്കുന്നു.

അങ്ങനെ കരുതുന്ന അഖിൽ തന്നെയാണ് റിനോഷിനെയും മിഥുനെയും സേഫ് ഗെയിമേഴ്‌സ് എന്ന് വിളിക്കുന്നത്. സ്വന്തം കൂട്ടുകാരന്റെ കാര്യത്തിൽ എടുക്കുന്ന നിലപാട് മറ്റുള്ളവരുടെ കാര്യത്തിൽ എടുക്കാത്തത് അഖിലിന് എത്ര സ്റ്റാൻഡ് ഉള്ളത് കൊണ്ടായിരിക്കും? ഇവിടെയാണ്‌ വിഷ്ണു വ്യത്യസ്തൻ ആകുന്നത്. ഫ്രണ്ട്ഷിപ് വേറെ ഗെയിം വേറെ. തന്റെ ഫ്രണ്ട്ഷിപ് ഉപയോഗിച്ച് കളിക്കാൻ ശ്രമിക്കാത്ത വിഷ്ണുവും, ഷിജുവും അല്ലേ യഥാർത്ഥത്തിൽ ഫ്രണ്ട്ഷിപ്പിന്റെ പവിത്രത കാത്ത് സൂക്ഷിക്കുന്നത്?

 bigboss

തന്റെ ഗെയിം സ്വന്തമായി കളിക്കുന്ന വിഷ്ണുവിനെ ഡീഗ്രേഡ് ചെയ്യുകയും, ഷിജുവിനെ കുറിച്ച് ഒരു വാക്ക് പോലും അഖിൽ മിണ്ടാത്തതും എന്താണ്? ഷിജു മാരാർക്ക് എതിരെ ഒരു വാക്ക് പോലും മിണ്ടാതെ നിൽക്കുന്നതും, വിഷ്ണു ഗെയിം സ്വന്തമായി കളിക്കുന്നു എന്നതും മാത്രമാണ്.പരസ്പരം സ്പേസ് കൊടുക്കുക എന്നത് കൂടിയാണ് നല്ലൊരു ഫ്രണ്ട്ഷിപ്പിന്റെ ലക്ഷണം. വിഷ്ണുവും ഷിജുവും അത് ചെയ്യുന്നുണ്ട്.

തന്റെ ഫ്രണ്ട്ഷിപ് കൊണ്ട് തനിക്ക് മാത്രം ഗുണം ഉണ്ടാകണം എന്ന് വിചാരിക്കുന്നിടത്തു ഫ്രണ്ട്ഷിപ്പിന്റെ വാല്യൂ തന്നെ പോകുന്നു. താൻ കളിക്കുന്നതിനൊപ്പം തന്റെ കൂട്ടുകാരുടെ കളിയെ അംഗീകരിക്കാതെ ഇരിക്കുന്നതും, എല്ലാം തനിക്ക് മാത്രം എല്ലാം വേണം എന്നുള്ളതും സ്വാർത്ഥത അങ്ങേ അറ്റത്തുള്ളു ഒരാൾക്ക് മാത്രമേ ചിന്തിക്കാൻ പറ്റൂ. ഇനി നിങ്ങൾ ചിന്തിക്കൂ അവിടെ ആരുടെ ഫ്രണ്ട്ഷിപ് ആണ് യഥാർത്ഥ ഫ്രണ്ട്ഷിപ് എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+